8000 വിദ്യാര്‍ത്ഥികള്‍ക്ക് അഖിലേഷ് സര്‍ക്കാര്‍ സൗജന്യ ലാപ്‌ടോപ്പ് വിതരണം ചെയ്യും

ഉത്തര്‍പ്രദേശില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പാര്‍ട്ടിയുടെ തെരെഞ്ഞെടുപ്പ് വാഗ്‌ദാനമായ സൗജന്യ ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്യാന്‍ അഖിലേഷ് യാദവ് സര്‍ക്കാര്‍. തിങ്കളാഴ്‌ച ആദ്യഘട്ടത്തില്‍ ഡല്‍ഹിക്കടുത്തുള്ള ഗാസിയാബാദിലെ 8000 വിദ്യാര്‍ത്ഥികള്‍ക്കാണ് ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്യുക. 3750 കോടി രൂപയുടെ ലാപ്‌ടോപ് പദ്ധതിയോടൊപ്പം കുറഞ്ഞ വരുമാനമുള്ള 5000 കുടുംബങ്ങള്‍ക്ക് വീട് വെച്ച് നല്‍കുന്ന പദ്ധതിയടക്കം പന്ത്രണ്ട് പദ്ധതികള്‍ കൂടി ഇന്ന് പ്രഖ്യാപിക്കും.
https://www.facebook.com/Malayalivartha