ഗാഡ്‌ഗില്‍, കസ്‌തൂരി രംഗന്‍ ശുപാര്‍ശകളില്‍ ഏതാണ് നടപ്പാക്കുകയെന്ന് തീരുമാനമെടുക്കാനുള്ള സമയപരിധി നീട്ടാനായി വീണ്ടും സത്യവാങ്‌മൂലം നല്‍കും

പശ്ചിമഘട്ട സംരക്ഷണത്തിന് മാധവ് ഗാഡ്ഗില്‍ കമ്മിറ്റി ശുപാര്‍ശകളാണോ അതോ കസ്തൂരി രംഗന്‍ കമ്മിറ്റി ശുപാര്‍ശകളാണോ നടപ്പാക്കുകയെന്ന് തീരുമാനമെടുക്കാന്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ നല്‍കിയ അന്ത്യശാസനം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ലംഘിച്ചു. പശ്ചിമഘട്ട സംരക്ഷണത്തിന് മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടാണോ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടാണോ നടപ്പാക്കുക എന്നത് സംബന്ധിച്ചുള്ള തീരുമാനം കേന്ദ്രസര്‍ക്കാര്‍ മെയ് 30നകം എടുക്കണമെന്ന് ദേശീയ ഹരിത ട്രിബ്യൂണല്‍ ഉത്തരവിട്ടിരുന്നു. തീരുമാനം എടുക്കാന്‍ മൂന്ന് മാസം അനുവദിക്കണമെന്ന കേന്ദ്രത്തിന്റെ ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു ഉത്തരവ്. അനുവദിച്ച സമയപരിധി കഴിഞ്ഞിട്ടും വനം പരിസ്ഥിതി മന്ത്രാലയം തീരുമാനമെടുത്തിട്ടില്ല.
തീരുമാനമെടുക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് മന്ത്രാലയം ട്രിബ്യൂണലില്‍ സത്യവാങ്മൂലം നല്‍കും.
അതേ സമയം കസ്തൂരി രംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്നതിനാല്‍ കേരളം എന്ത് മറുപടി നല്‍കണമെന്ന കാര്യം അടുത്ത സംസ്ഥാന മന്ത്രിസഭായോഗത്തിന്റെ പരിഗണനയ്ക്ക് വിട്ടു. ചില നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച് വൈദ്യുതി വകുപ്പും വ്യവസായ വകുപ്പും തമ്മില്‍ അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്നതിനാലാണ് ഇക്കാര്യം അടുത്ത മന്ത്രിസഭാ യോഗത്തിത്തിന്റെ പരിഗണനയ്ക്ക് വിട്ടത്. മറുപടി നല്‍കാനുള്ള സമയം മെയ് 20ന് അവസാനിച്ചതിനെ തുടര്‍ന്ന് കേരളം ഒരാഴ്ച സാവകാശം തേടിയിരുന്നു. ഈ സമയപരിധിയും അവസാനിച്ചിരിക്കെയാണ് കേരളം മറുപടി നല്‍കാന്‍ ഒരുങ്ങുന്നത്.
കേരളത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തീര്‍ത്തും എതിരായിരുന്നു ഗാഡ്‌ഗിലിന്റേയും കസ്‌തൂരി രംഗന്റേയും റിപ്പോര്‍ട്ടുകള്‍. വ്യാപകമായ പരാതികളാണ് കസ്‌തൂരി രംഗനെതിരേയും ഉയര്‍ന്നത്. ഗാഡ്‌കില്‍ ഉന്നയിച്ച പ്രധാന പ്രശ്‌നങ്ങളെല്ലാം അതേപടി അംഗീകരിക്കുകയാണ് കസ്‌തൂരി രംഗന്‍ ചെയ്‌തത്. കര്‍ഷകരെ മുഖവിലക്കെടുക്കാതെയുള്ള റിപ്പോര്‍ട്ടാണ് കസ്‌തൂരി രംഗനും പരിസ്ഥിതി മന്ത്രാലയത്തിന് സമര്‍പ്പിച്ചത്.
മാധവ് ഗാഡ്‌കില്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെക്കുറിച്ചുള്ള പരാതികള്‍ വ്യാപകമായിരുന്നു. കേരളം പോലെയുള്ള ചെറിയ സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള വിലങ്ങു തടിയായ്‌പോലും ഈ റിപ്പോര്‍ട്ടിനെ പലരും കണ്ടിരുന്നു. ഏറെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നപ്പോഴാണ് ഈ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെ കുറിച്ച് പഠിക്കാനുള്ള വിദഗ്‌ദ്ധ സമിതിയെ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചത്. അങ്ങനെയാണ് കസ്‌തൂരി രംഗന്റെ നേതൃത്വത്തിലുള്ള ആ സമിതി കേരളം സന്ദര്‍ശിക്കുന്നത്. എന്നാല്‍ വിദഗ്‌ദ്ധസംഘം ഇടുക്കി സന്ദര്‍ശിക്കാതെ വയനാട്ടിലേക്ക് പോയത് ഏറെ പ്രതിഷേധത്തിനിടയാക്കി. പിന്നീടുണ്ടായ രാഷ്‌ട്രീയ ഇടപെടല്‍ കൊണ്ടുമാത്രമാണ് കസ്‌തൂരി രംഗന്‍ ഇടുക്കി സന്ദര്‍ശിച്ചത്.
പരിസ്ഥിതിയോടോ കര്‍ഷകരോടോ യാതൊരു ബന്ധവുമില്ലാത്തവരാണ് രണ്ടു കമ്മറ്റികളിലും ഉണ്ടായിരുന്നവരെന്നാണ് പറയപ്പെടുന്നത്. എ.സി. റൂമിലിരുന്ന് എങ്ങനെ പരിസ്ഥിതിക്ക് വേണ്ടി വാദിക്കുമെന്നാണ് പലരും ചോദിക്കുന്നത്.
റിപ്പോര്‍ട്ടില്‍ പറയുന്ന പല വിഷയത്തെപ്പറ്റിയും വ്യക്തമായ ധാരണയും അവര്‍ക്കില്ലെന്ന് പല പ്രാവശ്യം വെളിവായതുമാണ്.
വന നശീകരണമാണ് കൊടും ചൂടിന് നിതാനമായി അവര്‍ പറയുന്നത്. എന്നാല്‍ വര്‍ഷങ്ങളായി ഇവിടെ ആരും കാട് വെട്ടിപ്പിടിക്കുന്നുമില്ല. സാറ്റലൈറ്റ് സര്‍വ്വേ മാനദണ്‌ഡമാക്കിയാണ് പശ്ചിമ ഘട്ടത്തിന്റെ അതിര് തിരിച്ചത്. എന്നാല്‍ നമ്മുടെ നെല്ലും, കുരുമുളകും, റബ്ബറുമെല്ലാം വരുന്ന പച്ചപ്പുകളെല്ലാം ഇതില്‍ വന്നതാണ് ഏറെ വിരോധാഭാസം. അത് കൊണ്ട് തന്നെയാണ് ഇതൊരു ശാസ്‌ത്രീയമായ പഠനമല്ലെന്ന് വാദിക്കുന്നത്.
ഇതിനിടെ അശോക ഫൗണ്ടേഷനുമായുള്ള ഗാഡ്‌ഗിലിന്റെ സാമ്പത്തിക ഇടപാടുകളും സംശയം വിര്‍ധിപ്പിക്കുന്നു. ഗോവ, മഹാരാഷ്‌ട്ര തുടങ്ങിയ ഖനികളുടെ രഹസ്യ അജണ്ടയും ഇതിന് പിന്നിലുണ്ടെന്ന് പറയപ്പെടുന്നു. എന്തായാലും കേരളത്തിലെ രാഷ്‌ട്രീയ പാര്‍ട്ടികള്‍ ഒന്നിച്ച് നീങ്ങിയാല്‍ മാത്രമേ ഇതിനൊരു പരിഹാരം കാണാന്‍ കഴിയുകയുള്ളൂ എന്നാണ് കര്‍ഷകര്‍ വിസ്വസിക്കുന്നത്.
മാധവ് ഗാഡ്‌കില്‍ റിപ്പോര്‍ട്ടിനെതിരെ പ്രതിപക്ഷവും ഭരണപക്ഷവും ഒരുപോലെ രംഗത്തെത്തിയിരുന്നു.
https://www.facebook.com/Malayalivartha