കോണ്‍ഗ്രസില്‍ ഭാരവാഹികള്‍ക്ക് പ്രായപരിധി വരുന്നു

കൂടുതല്‍ യുവജനങ്ങളെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതൃനിരയിലേക്ക് കൊണ്ടുവരുന്നതിന് ഭാരവാഹിത്വത്തിനുള്ള പ്രായ പരിധി നടപ്പാക്കാന്‍ രാഹുല്‍ ഗാന്ധിയുടെ പദ്ധതി. പദ്ധതി നടപ്പാക്കുന്നതിന് വിവിധ നേതാക്കളുമായി രാഹുല്‍ ചര്‍ച്ച നടത്തി വരുകയാണ്.
പി.സി.സി മുതല്‍ ബ്ലോക്ക് തലം വരെ ഭാരവാഹികള്‍ക്ക് പ്രായപരിധി നിശ്ചയിക്കാനാണ് നിര്‍ദേശം.
ബ്ലോക്ക് പ്രസിഡന്റിന്റെ പ്രായപരിധി 35 നും 50നും ഇടയിലാണ്. ജില്ലാ പ്രസിഡന്റിന്റെ പ്രായപരിധി 35-55ഉം, പി.സി.സി അദ്ധ്യക്ഷന്‍മാരുടെ പ്രായപരിധി 35-65 വയസുവരേയുമാണ് രാഹുല്‍ നിര്‍ദേശിക്കുന്നത്.
പ്രായ പരിധിക്കൊപ്പം പ്രവര്‍ത്തന പരിചയവും മാനദണ്ഡത്തില്‍ ഉള്‍പ്പെടുത്താന്‍ രാഹുല്‍ നിര്‍ദേശിക്കുന്നുണ്ട്. ബ്ലോക്ക് പ്രസിഡന്റിന് മൂന്നുവര്‍ഷത്തെ പ്രവര്‍ത്തന പരിജയവും ജില്ലാ പ്രസിഡന്റിന് പത്തുവര്‍ഷത്തെ പ്രവര്‍ത്തന പരിചയവും, പി.സി.സി അധ്യക്ഷന്‍മാര്‍ക്ക് പതിനഞ്ചു വര്‍ഷത്തെ പ്രവര്‍ത്തന പരിചയവും വേണം.
https://www.facebook.com/Malayalivartha