ഒറ്റക്കെട്ട്; പാര്‍ട്ടികളെ വിവരാവകാശ പരിധിയില്‍ ഉള്‍പ്പെടുത്തുന്നതിനെതിരെ കോണ്‍ഗ്രസും, സി.പി.എമ്മും

രാഷ്ട്രീയ പാര്‍ട്ടികളെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ കൊണ്ടു വരുന്നതിനെതിരെ കോണ്‍ഗ്രസും, സി.പി.എമ്മും രംഗത്ത്. ഈ തീരുമാനം ജനാധിപത്യത്തിന് ദോഷം ചെയ്യുമെന്നും, അംഗീകരിക്കാന്‍ സാധിക്കില്ലെന്നും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ജനാര്‍ദ്ദന്‍ ദ്വിവേദി പറഞ്ഞു. വിവരാവകാശത്തിന്റെ പരിധിയില്‍ രാഷ്‌ട്രീയ പാര്‍ട്ടികളെ ഉള്‍പ്പെടുത്തിയാല്‍ സ്വതന്ത്ര പ്രവര്‍ത്തനത്തിന് തടസമാകും. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ രാഷ്‌ട്രീയ പാര്‍ട്ടികളുടെ യോഗം വിളിക്കണമെന്നും സി.പി.എമ്മും, സി.പി.ഐയും ആവശ്യപ്പെട്ടിരുന്നു. അതേസമയം ഇതിനെ ബി.ജെ.പി എതിര്‍ത്തിട്ടില്ല. സുതാര്യത കൊണ്ടുവരുന്ന ഒന്നിനും ബി.ജെ.പി എതിരല്ലെന്ന് ബി.ജെ.പി വക്താവ് ക്യാപ്‌റ്റന്‍ അഭിമന്യു പറഞ്ഞു.
രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന ഫണ്ടുകളുടെ വിവരങ്ങള്‍ നല്‍കുന്നതില്‍ ഇരു പാര്‍ട്ടികള്‍ക്കും എതിര്‍പ്പില്ല. ആരൊക്കെ ഫണ്ട് നല്‍കുന്നു എന്ന് എല്ലാ പാര്‍ട്ടികളും വ്യക്തമാക്കണം. എന്നാല്‍ ഉള്‍പാര്‍ട്ടി ചര്‍ച്ചകളെക്കുറിച്ചോ കമ്മിറ്റികളില്‍ നേതാക്കള്‍ പറയുന്ന അഭിപ്രായങ്ങളോ പുറത്തുപറയാന്‍ കഴിയില്ലെന്നാണ് ഇരു പാര്‍ട്ടികളുടെയും നിലപാട്. അത്തരം കാര്യങ്ങള്‍ വെളിപ്പെടുത്തുന്നത് പാര്‍ട്ടികളുടെ നിലനില്‍പ്പിനെ ബാധിക്കും. ഇക്കാര്യം വിവരാവകാശ കമ്മീഷന് മുന്‍പ് നല്‍കിയ സത്യവാംഗ്‌മൂലത്തില്‍ വ്യക്തമാക്കിയിരുന്നതാണെന്നും സി.പി.എം അംഗങ്ങള്‍ പറഞ്ഞു.
രാജ്യത്തെ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുമെന്ന് ഇന്നലെയാണ് വിവരാവകാശ കമ്മീഷന്‍ ഉത്തരവിട്ടത്. പാര്‍ട്ടികള്‍ വിവരാവകാശ കമ്മീഷണര്‍മാരെ നിയമിക്കണമെന്നും മുഖ്യവിവരാവകാശ കമ്മീഷണര്‍ ആവശ്യപ്പെട്ടു. നിയമനം ആറ് മാസത്തിനകം ഉണ്ടാകണം. ഇത് രാഷ്ട്രീയ പാര്‍ട്ടികളുടെ സുതാര്യത വര്‍ധിപ്പിക്കുമെന്നും കമ്മീഷന്‍ അഭിപ്രായപ്പെട്ടു. രാഷ്ട്രീയ പാര്‍ട്ടികളെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുതിര്‍ന്ന അഭിഭാഷകനും സാമൂഹ്യ പ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷണും വിവരാവകാശ പ്രവര്‍ത്തകനായ സുഭാഷ് അഗര്‍വാളും നല്‍കിയ പരാതി പരിഗണിച്ചാണ് വിവരാവകാശ കമ്മീഷന്റെ ഉത്തരവ്.
https://www.facebook.com/Malayalivartha