വാതുവെപ്പില്‍ രാജസ്ഥാന്‍ റോയല്‍സ് ഉടമയുടെ കുറ്റ സമ്മതം; വാതുവെപ്പില്‍ പങ്കെടുത്തെന്ന് കുന്ദ്ര

വാതുവെപ്പ് നടത്തിയതായി രാജസ്ഥാന്‍ റോയല്‍സ് ഉടമ രാജ് കുന്ദ്ര ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.കഴിഞ്ഞ മൂന്നുവര്‍ഷമായി വാതുവെപ്പില്‍ ഏര്‍പ്പെട്ടിരുന്നെന്നും കുന്ദ്ര പോലീസിനോട് പറഞ്ഞു. ഇതേതുടര്‍ന്ന് രാജ്യം വിട്ടുപോകരുതെന്ന് കുന്ദ്രയോട് ഡല്‍ഹി പോലീസ് നിര്‍ദ്ദേശിച്ചു. രാജ്യം വിടാതിരിക്കാന്‍ പാസ്‌പോര്‍ട്ട് പോലീസ് പിടിച്ചെടുക്കുകയും ചെയ്‌തിട്ടുണ്ട്. ബോളിവുഡ് നടി ശില്‍പ്പ ഷെട്ടിയുടെ ഭര്‍ത്താവാണ് രാജ് കുന്ദ്ര.
വാതുവയ്‌പ്പുമായി ബന്ധപ്പെട്ട് കുന്ദ്രയെ ബുധനാഴ്‌ച പോലീസ് ആറ് മണിക്കൂറോളം ചോദ്യം ചെയ്‌തിരുന്നു. ഡല്‍ഹി പോലീസ് സ്‌പെഷ്യല്‍ സെല്‍ ആസ്ഥാനത്തായിരുന്നു ചോദ്യം ചെയ്യല്‍. ശ്രീശാന്ത്, അങ്കിത് ചവാന്‍, അജിത് ചാണ്ഡില എന്നിവര്‍ക്കെതിരേ മൊഴി നല്‍കിയ രാജസ്ഥാന്‍ റോയല്‍സ് താരം സിദ്ധാര്‍ത്ഥ് ത്രിവേദിയുടെ സാന്നിധ്യത്തിലായിരുന്നു ചോദ്യം ചെയ്യല്‍ നടന്നത്. കുന്ദ്രയെ വീണ്ടും ചോദ്യം ചെയ്യുമെന്നും പോലീസ് വ്യക്തമാക്കി. വാതുവെപ്പ് നടന്നതായി സ്ഥിരീകരിച്ചശേഷം രാജസ്ഥാന്‍ റോയല്‍സും ചെന്നൈ സൂപ്പര്‍ കിംഗ്‌സും പോലീസ് നിരീക്ഷണത്തിലാണ്.
https://www.facebook.com/Malayalivartha