അട്ടപ്പാടിക്കായി 500 കോടിയുടെ കേന്ദ്ര പാക്കേജ്

അട്ടപ്പാടിക്കായി 500 കോടി രൂപയുടെ സമഗ്ര പാക്കേജ് കേന്ദ്രമന്ത്രി ജയറാം രമേശ് പ്രഖ്യാപിച്ചു. പോഷകാഹാര കുറവുമൂലം കുട്ടികള്‍ മരിക്കുന്ന സാഹചര്യത്തിലാണ് സഹായം. 2,000 പേര്‍ക്ക് വീടുനിര്‍മ്മിച്ചു നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. പദ്ധതിയുടെ മേല്‍നോട്ടത്തിനായി 4 വിദഗ്‌ധര്‍ അടങ്ങിയ കര്‍മ്മ സേന രൂപീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രി എം.കെ.മുനീറും ജില്ലാ ഭരണനേതൃത്വവും കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെയും മറ്റു മന്ത്രാലയങ്ങളിലെയും ഉദ്യോഗസ്ഥരും കേന്ദ്രമന്ത്രിക്കൊപ്പമുണ്ടായിരുന്നു. അഞ്ഞൂറിലധികം ആദിവാസികള്‍ക്ക് പ്രത്യേക തൊഴില്‍ പരിശീലനവും തൊഴിലും നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.
എല്ലാ ആദിവാസി കുടുംബങ്ങള്‍ക്കും ബിപിഎല്‍ കാര്‍ഡ്, കുട്ടികള്‍ നഷ്ടപ്പെട്ട കുടുംബത്തിന് ധനസാഹായം, അട്ടപ്പാടിയില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് പിജി സംവരണം പുന:സ്ഥാപിക്കല്‍ എന്നിങ്ങനെയുള്ള സഹായങ്ങളും സര്‍ക്കാര്‍ വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്. പാലൂര്‍, നെല്ലിപ്പതി ഊരുകളിലാണ് സംഘം സന്ദര്‍ശനം നടത്തിയത്. ഉച്ചയോടെ അഹാഡ്‌സ് ആസ്ഥാനത്ത് പ്രദേശവാസികളില്‍ നിന്ന് മന്ത്രിമാര്‍ പരാതി സ്വീകരിച്ചു. പോഷകാഹാരക്കുറവും മറ്റ് ആരോഗ്യപ്രശ്‌നങ്ങളും കാരണം കഴിഞ്ഞ ഒന്നര വര്‍ഷത്തിനുള്ളില്‍ 62 നവജാത ശിശുക്കളാണ് അട്ടപ്പാടിയില്‍ മരിച്ചത്.
https://www.facebook.com/Malayalivartha