ബി.ജെ.പിയിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ തെരുവിലേക്ക്; മോഡി അനുകൂലികള്‍ അദ്വാനിയുടെ വീടിനു മുന്നില്‍ പ്രകടനം നടത്തി

ബി.ജെ.പിയില്‍ ആഭ്യന്തര പ്രശ്‌നം രൂക്ഷമാകുന്നു. മോഡി അനുകൂലികള്‍ അദ്വാനിയുടെ വീടിനു മുന്നില്‍ പ്രകടനം നടത്തി. മോഡി നയിക്കുന്ന പാര്‍ട്ടി ദേശീയ നിര്‍വാഹകസമിതി യോഗത്തില്‍ നിന്നും അദ്വാനി വിട്ടു നില്‍ക്കുന്നതില്‍ പ്രതിഷേധിച്ചാണ് പ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയത്. 50 ഓളം വരുന്ന പ്രവര്‍ത്തകര്‍ അദ്വാനിക്കെതിരേ മുദ്രാവാക്യം മുഴക്കി.
നരേന്ദ്ര മോഡിക്ക് പൊതു തെരഞ്ഞെടുപ്പിന്റെ പ്രചാരണ ചുമതല നല്‍കുന്നതിലുള്ള പ്രതിഷേധത്തെ തുടര്‍ന്നാണ് അദ്വാനി യോഗങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. എന്നാല്‍ അനാരോഗ്യം മൂലമാണ് യോഗത്തില്‍ പങ്കെടുക്കാത്തതെന്നാണ് അദ്വാനി പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടുള്ളത്. യോഗത്തില്‍ നിന്നും ഉമാ ഭാരതി, ജസ്വന്ത് സിംഗ്, വരുണ്‍ ഗാന്ധി എന്നിവരും വിട്ടുനില്‍ക്കുകയാണ്. വെള്ളിയാഴ്‌ച നടന്ന ബി.ജെ.പി ഭാരവാഹി യോഗത്തിലും അദ്വാനി പങ്കെടുത്തിരുന്നില്ല.
മോഡിക്ക് തെരഞ്ഞെടുപ്പ് സമിതി ചെയര്‍മാന്‍ സ്ഥാനം നല്‍കുന്നതിനെ അദ്വാനി ശക്തമായി എതിര്‍ത്തിരുന്നു. മുന്‍ പാര്‍ട്ടി അധ്യക്ഷന്‍ നിധിന്‍ ഗഡ്‌കരിക്ക് ചുമതല നല്‍കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. എന്നാല്‍ പാര്‍ട്ടി അധ്യക്ഷന്‍ രാജ്‌നാഥ് സിംഗ് ആവശ്യം നിരാകരിക്കുകയായിരുന്നു. തുടര്‍ന്ന് നിയമ സഭാ കമ്മിറ്റി ചുമതലയിലേക്ക് ഗഡ്‌കരിയെ കൊണ്ടുവരണമെന്ന് അദ്വാനി ആവശ്യപ്പെട്ടു. ഇതും നേതൃത്വം അംഗീകരിക്കാത്തതിനാലാണ് യോഗങ്ങളില്‍ നിന്ന് അദ്വാനി വിട്ടു നില്‍ക്കുന്നത്.
https://www.facebook.com/Malayalivartha