നിയന്ത്രണ രേഖയില്‍ പാക് വെടിവെപ്പ്; ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെട്ടു

ഇന്ത്യ-പാക് നിയന്ത്രണരേഖയിലെ പൂഞ്ചില്‍ പാക് സൈന്യം നടത്തിയ വെടിവയ്‌പില്‍ ഒരു ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെട്ടു. സുബേദാര്‍ ബച്ചന്‍ സിംഗാണ് മരിച്ചത്. പൂഞ്ചിലെ ഹൗസിയാന്‍ സെക്ടറിലാണ് പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചത്. വെടിവയ്‌പിനെ തുടര്‍ന്ന് ഇന്ത്യന്‍ സൈന്യവും ശക്തമായി തിരിച്ചടിക്കുന്നുണ്ട്. പൂഞ്ച് മേഖലയില്‍ ഇപ്പോഴും ശക്തമായ വെടിവയ്‌പ് നടക്കുന്നതായാണ് റിപ്പോര്‍ട്ട്.
ഈ വര്‍ഷം ഇതുവരെ 31 തവണ പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇന്ത്യന്‍ സൈന്യത്തിനു നേരെ വെടിവെപ്പും മോട്ടോര്‍ ആക്രമണങ്ങളും നടത്തിയിട്ടുണ്ട്.
പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയായി നവാസ് ഷെരീഫ് സത്യപ്രതിജ്ഞ ചെയ്‌ത് രണ്ടു ദിവസം മാത്രം പിന്നിട്ടപ്പോഴാണ് ഇന്ത്യന്‍ സൈന്യത്തെ പ്രകോപിപ്പിക്കുന്ന തരത്തില്‍ പാക്കിസ്ഥാന്റെ ഭാഗത്തു നിന്ന് വെടിനിര്‍ത്തല്‍ ലംഘനം ഉണ്ടായിരിക്കുന്നത്. അധികാരത്തിലെത്തിയാല്‍ ഇന്ത്യയുമായി നയതന്ത്രബന്ധം മെച്ചപ്പെടുത്തുമെന്ന് നവാസ് ഷെരീഫ് നേരത്തെ ഉറപ്പ് നല്‌കിയിരുന്നു. എന്നാല്‍ പുതിയ സംഭവ വികാസങ്ങള്‍ ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ബന്ധം കൂടുതല്‍ വഷളാക്കാനാണ് സാധ്യത.
https://www.facebook.com/Malayalivartha