Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

പത്മനാഭനും ജഗന്നാഥനും നടരാജനും ഒരെ വിധി; സുപ്രീംകോടതി മാസാണ്; വിശ്വാസികളുടെ താല്‍പര്യവും ഉള്‍ക്കൊണ്ട വിധികള്‍

14 JULY 2020 11:55 AM IST
മലയാളി വാര്‍ത്ത

More Stories...

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്

നവരാത്രി ആഘോഷങ്ങൾക്കിടെ മധ്യപ്രദേശിലെ ഗ്വാളിയോറിൽ വൻ ദുരന്തം... ഭക്തർക്കിടയിലേക്ക് അമിതവേഗത്തിലെത്തിയ ട്രക്ക് പാഞ്ഞുകയറി 12 തീർഥാടകർക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്

ചെന്നൈയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ തുടരുന്നു....മേഘ വിസ്‌ഫോടനത്തിന് സമാനമായ മഴയാണ് ചെന്നൈയുടെ വടക്കന്‍ മേഖലകളില്‍ പെയ്തതെന്ന് കാലാവസ്ഥാ നിരീക്ഷകര്‍, ഒക്ടോബര്‍ 23വരെ തമിഴ്‌നാട്ടില്‍ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ചെന്നൈ പ്രാദേശിക കാലാവസ്ഥാ കേന്ദ്രം

കൊൽക്കത്ത അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും....മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം നൽകുമെന്ന് പ്രധാനമന്ത്രി

കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്

അനന്തപുരിയിലെ ശ്രീ പത്മനാഭനും ചിദംബരത്തെ നടരാജനും പുരിയിലെ ജഗന്നാഥനും സുപ്രീംകോടതി നല്‍കിയത് ഒരെ വിധി. ക്ഷേത്രത്തിന്റെ അധികാരത്തിനുവേണ്ടിയുള്ളതായിരുന്നു ഈ മൂന്നു സ്ഥലത്തെയും പരാതികള്‍. അതുകൊണ്ടു തന്നെ ഈ വിധികളില്‍ സമാനതകള്‍ നിരവധിയാണ്. ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലും പുരി ജഗന്നാഥ ക്ഷേത്രത്തിലും രാജകുടുംബങ്ങളാണ് തങ്ങളുടെ അവകാശം ഉറപ്പുക്കുന്നതിന് വേണ്ടി സുപ്രീംകോടതിയെ സമീപിച്ചതെങ്കില്‍ ചിദംബരം നടരാജക്ഷേത്രത്തിന്റെ കാര്യത്തില്‍ സ്മാര്‍ത്ത ബ്രാഹ്മണസമൂഹമായ ദീക്ഷിതര്‍ക്ക് ക്ഷേത്രത്തില്‍ അവകാശം ലഭിക്കുന്നതിന് വേണ്ടിയായിരുന്നു.

രാജകുടുംബവും സര്‍ക്കാര്‍ പ്രതിനിധിയും ഉള്‍പ്പെടുന്ന ഭരണസമിതിയാണ് പുരിയില്‍ ക്ഷേത്ര ഭരണം നടത്തുന്നത്. പുരി ജഗന്നാഥ ക്ഷേത്രത്തിലെ സ്വത്ത് വകകള്‍ സംരക്ഷിക്കുന്നതിന് 1955 യില്‍ ഒഡീഷ സര്‍ക്കാര്‍ നിയമം കൊണ്ടുവന്നപ്പോള്‍ അന്നത്തെ രാജകുടുംബാംഗമായ ഗജപതി രാംചന്ദ്രദേവ നാലാമന്‍ ഇതിനെ ചോദ്യം ചെയ്ത് സൂപ്രിംകോടതിയെ സമിപിച്ചുവെങ്കിലും അത് അംഗീകരിക്കപ്പെട്ടില്ല. എന്നിരുന്നാലും രാജപ്രതിനിധി തന്നെയാണ് ക്ഷേത്രഭരണ കമ്മിറ്റിയുടെ അധ്യക്ഷ സ്ഥാനം. എന്നാല്‍ സര്‍ക്കാര്‍ ഇടപെടന്‍ അതിരുകടന്നതിനെ തുടര്‍ന്ന് വിശ്വാസികള്‍ സുപ്രീംകോടതിയെ സമീപിച്ചു. 2019 യില്‍ ക്ഷേത്രങ്ങള്‍ നിയന്ത്രിക്കേണ്ടത് സര്‍ക്കാരല്ല വിശ്വാസികളായിരിക്കണമെന്ന സുപ്രധാന വിധി പറഞ്ഞത് ഈ കേസിലാണ്. അന്ന് ചിദംബരം ക്ഷേത്രത്തിലെ വിധിയെയും സുപ്രീകോടതി പരാമര്‍ശിച്ചിരുന്നു. തമിഴ്‌നാട്ടില്‍ വിഗ്രഹങ്ങള്‍ മോഷ്ടിച്ച നിരവധി കേസുകളുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്താണ് ചെയ്യുന്നത്. മതപരമായ വികാരങ്ങള്‍ക്ക് പുറമെ ഈ വിഗ്രഹങ്ങള്‍ അമൂല്യമാണെന്നും ചീഫ് ജസ്റ്റിസ് ബോബ്‌ഡെ അന്നു പറഞ്ഞിരുന്നു.

ചിദംബരം ക്ഷേത്രത്തിന്റെ അധികാര തര്‍ക്കം 1885 മുതലുള്ളതാണ്. മദ്രാസ് സര്‍ക്കാരും ദീക്ഷിതര്‍ സമൂഹവും തമ്മില്‍ മദ്രാസ് ഹൈക്കോടതിയില്‍ നടന്ന കേസിന് 2014 ജനുവരി ആറിനാണ് സുപ്രീംകോടതി ചരിത്രപ്രധാനമായ വിധി പറഞ്ഞത്. ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 26 പ്രകാരം ചിദംബരം ക്ഷേത്രത്തില്‍ ദീക്ഷിതസമൂഹത്തിന് ഭരണാവകാശമുണ്ടെന്നായിരുന്നു വിധി. മതപരമായ ചടങ്ങുകള്‍ അനുവര്‍ത്തിക്കുന്ന സമൂഹത്തിന് (റിലീജിയസ് ഡിനോമിനേഷന്‍) മഠാധിപതിക്ക് സമാനമായി ക്ഷേത്രാവകാശമുണ്ടെന്നും വിധിയില്‍ പരാമര്‍ശമുണ്ടായിരുന്നു. 1951 ല്‍ സ്വകാര്യ ക്ഷേത്രങ്ങള്‍ അനുവദിക്കരുതെന്ന് മദ്രാസ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. തുടര്‍ന്നാണ് ചിദംബരം ക്ഷേത്രത്തിന്റെ അവകാശത്തര്‍ക്കം ഉയര്‍ന്നത്. മദ്രാസ് ഹൈക്കോടതിയില്‍ വര്‍ഷങ്ങള്‍ നീണ്ട കേസില്‍ വിവിധ വിധികള്‍ക്കനുസരിച്ച് സംസ്ഥാനവും മതശാഖയും മാറിമാറി ക്ഷേത്രഭരണം നടത്തി. 1987ല്‍ ഹിന്ദുധര്‍മ പരിപാലന നിയമപ്രകാരം തമിഴ്‌നാട് സര്‍ക്കാര്‍ ക്ഷേത്രത്തില്‍ എക്‌സിക്യുട്ടീവ് ഓഫീസറെ നിയമിച്ചു. ഇതിനെതിരേ ദീക്ഷിതര്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും വിധി സര്‍ക്കാരിനനുകൂലമായിരുന്നു. തുടര്‍ന്ന് സുപ്രീംകോടതിയില്‍ നല്‍കിയ അപ്പീലിലാണ് അവകാശം സംബന്ധിച്ച വിധിയുണ്ടായത്.

ഇന്ന് പത്മനാഭ ക്ഷേത്തിന്റെ കാര്യത്തില്‍ രാജകുടുംബത്തിന്റെ അവകാശം ശരിവച്ചതിലൂടെ ഭരണസമിതിയില്‍ രാജകുടുംബത്തിനും സാധാനമുണ്ടാകും. ഇതിന് പുറമേ ഭരണസമിതിയില്‍ തിരുവനന്തപുരം ജില്ലാ ജഡ്ജി, മുഖ്യ തന്ത്രി, സര്‍ക്കാര്‍ പ്രതിനിധി, കേന്ദ്ര സംസ്‌കാരിക വകുപ്പ് പ്രതിനിധി എന്നിവരുമുണ്ടാകും. സുപ്രീംകോടതിയുടെ ഈ വിധിയിലും ജനപക്ഷ പരമായുള്ളതാണെന്ന കാര്യത്തില്‍ സംശയമില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (1 hour ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (1 hour ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (1 hour ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (2 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (2 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (2 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (2 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (4 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (4 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (6 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (7 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (7 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (7 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (7 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (8 hours ago)

Malayali Vartha Recommends