Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

വീണ്ടും നിര്‍ഭയ മോഡല്‍ സംഭവം... സ്വന്തം വീട്ടിനുള്ളിൽ വെച്ച് ക്രൂരമായി പീഡിപ്പിക്കപ്പെട്ട 12 വയസ്സുകാരി ഡല്‍ഹി എയിംസ് ആശുപത്രിയില്‍ ജീവന് വേണ്ടി മല്ലിടുന്നു... കത്രിക ഉപയോഗിച്ചാണ് പെണ്‍കുട്ടിയെ ആക്രമിച്ചത്. കുട്ടിയുടെ തലയോട്ടിക്ക് പൊട്ടലുണ്ട്

07 AUGUST 2020 03:13 PM IST
മലയാളി വാര്‍ത്ത

വീണ്ടും നിര്‍ഭയ മോഡല്‍ സംഭവം. സ്വന്തം വീട്ടിനുള്ളിൽ വെച്ച് ക്രൂരമായി പീഡിപ്പിക്കപ്പെട്ട 12 വയസ്സുകാരി ഡല്‍ഹി എയിംസ് ആശുപത്രിയില്‍ ജീവന് വേണ്ടി മല്ലിടുന്നു... കത്രിക ഉപയോഗിച്ചാണ് പെണ്‍കുട്ടിയെ ആക്രമിച്ചത്. കുട്ടിയുടെ തലയോട്ടിക്ക് പൊട്ടലുണ്ട്. സംഭവുമായി ബന്ധപ്പെട്ട് 33 കാരനായ കൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തു..ഇയാള്‍ നാല് ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു

മോഷണം നടത്തുന്നതിനായാണ് ഇയാള്‍ വീടിനകത്തേക്ക് കയറിയത്. കെട്ടിടത്തിന്റെ ആദ്യത്തെ രണ്ടുനിലയില്‍ ആളുകളെ കണ്ടതിനെ തുടര്‍ന്ന് മോഷണത്തിനായി മൂന്നാമത്തെ നിലയില്‍ അതിക്രമിച്ചു കടന്നു. കുട്ടിയുടെ മാതാപിതാക്കള്‍ വീട്ടിലുണ്ടായിരുന്നില്ല.

മോഷ്ടാവിനെ കണ്ടതോടെ കുട്ടി ഒച്ചയെടുക്കാന്‍ ശ്രമിച്ചതുകൊണ്ടാണ് കുട്ടിയെ ഇയാള്‍ ആക്രമിച്ചതെന്നാണ് പോലീസ് പറയുന്നത്. കുട്ടിയുടെ ഒച്ച പുറത്തുവരാതിരിക്കാന്‍ കുട്ടിയുടെ തല ലക്ഷ്യമാക്കി തയ്യല്‍ മെഷീന്‍ എറിഞ്ഞു. എന്നിട്ടും കുട്ടി അലമുറയിട്ടുളള കരച്ചില്‍ തുടര്‍ന്നു. ഇതിന് പിന്നാലെ കത്രിക എടുത്ത് പെണ്‍കുട്ടിയെ തുടര്‍ച്ചയായി മുഖത്തും തലയിലും പ്രതി കുത്തിയതായി പൊലീസ് പറയുന്നു

കത്രിക ഉപയോഗിച്ച് നിരവധി തവണ കുട്ടിയുടെ തലയിലും മുഖത്തും കുത്തിയിട്ടുണ്ട്. അയല്‍വാസികള്‍ കുട്ടിയെ കാണുമ്പോള്‍, രക്തത്തില്‍ കുളിച്ച് അബോധാവസ്ഥയിലായിരുന്നു കുട്ടി. അയല്‍ക്കാരാണ് മാതാപിതാക്കളെ വിവരമറിയിച്ചത്.

സംഭവം നടക്കുന്ന സമയത്ത് താന്‍ മദ്യപിച്ചിരുന്നതായി പ്രതി സമ്മതിച്ചു. പെണ്‍കുട്ടി മരിച്ചു എന്ന് കരുതി പ്രതി അവിടെ നിന്ന് കടന്നുകളഞ്ഞു. നിലവില്‍ എയിംസ് ആശുപത്രിയില്‍ ചികിത്സയിലാണ് പെണ്‍കുട്ടി. കുട്ടിയുടെ നില ഗുരുതരമായി തുടരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇതിനോടകം തന്നെ രണ്ടു ശസ്ത്രക്രിയയ്ക്ക് കുട്ടിയെ വിധേയമാക്കിയതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

കുട്ടിയെ ആദ്യം പ്രവേശിപ്പിച്ചത് സഞ്ജയ് ഗാന്ധി മെമ്മേറിയല്‍ ആശുപത്രിയിലായിരുന്നു. അവിടെ നിന്ന് വിദഗ്‍ധ ചികിത്സയ്ക്കായി പിന്നീട് എയിംസിലേക്ക് കൊണ്ടുപോകുകയായിരുന്നു. കുട്ടിക്ക് ഇപ്പോഴും രക്തസ്രാവം നിലച്ചിട്ടില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ കുട്ടിയെ സന്ദര്‍ശിച്ചു. പെണ്‍കുട്ടിക്ക് നീതി ഉറപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (1 hour ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (1 hour ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (1 hour ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (1 hour ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (1 hour ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (1 hour ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (1 hour ago)

ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...  (1 hour ago)

രാത്രി നൂഡിൽസ് കഴിച്ചുറങ്ങിയ അഞ്ചംഗ കുടുംബം മരിച്ച നിലയിൽ; ദുരൂഹത!  (1 hour ago)

സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...  (2 hours ago)

ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!  (2 hours ago)

തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ട്; കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലേർട്ട്  (2 hours ago)

അടിച്ചോടിച്ച വീട്ടിൽ‌ തിരിച്ചെത്തി ഇ.ഡി;  (2 hours ago)

ചീഫ് ജസ്റ്റിസിനെതിരായ എക്സ് പോസ്റ്റ്:  (2 hours ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം: മുഖ്യപ്രതി സുഹൈല്‍ സജീവിന്റെയും കൂട്ടുപ്രതികളുടെയും ജാമ്യപേക്ഷ തള്ളി  (2 hours ago)

Malayali Vartha Recommends