വിള്ളല്‍ വീണ പാലത്തില്‍ എം.എല്‍.എ. പരിശോധന നടത്തവേ പാലം തകര്‍ന്നുവീണു
കര്‍ണാടക റായ്ച്ചൂര്‍ ജില്ലയിലെ സിര്‍വാര താലൂക്കിലെ മല്ലറ്റ് ഗ്രാമത്തിലെ പാലത്തില്‍ കനത്ത മഴയെത്തുടര്‍ന്ന് വിള്ളല്‍ വീണിരുന്നു.
ഇത് വിലയിരുത്താനെത്തിയ ജെ.ഡി.എസ്. എം.എല്‍.എ. രാജ വെങ്കട്ടപ്പ നായ്ക്കും അനുയായികളും വലിയ ഒരു അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.
പരിശോധനയ്ക്ക് എത്തിയ എം.എല്‍.എയ്ക്ക് ഒപ്പം പ്രദേശവാസികളും പാലത്തില്‍ കയറിയതോടെ ഭാരം താങ്ങാനാകാതെ പാലത്തിന്റെ ഒരുഭാഗം തകര്‍ന്നുവീണു.
അല്‍പ്പം മാറിയാണ് എം.എല്‍.എ. നിന്നിരുന്നത്. അതിനാല്‍ പരിക്കുകള്‍ ഏല്ക്കാതെ രക്ഷപ്പെട്ടു.
എം.എല്‍.എയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. സംഭവത്തില്‍ പരിക്കേറ്റ നാലുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha