Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍


ടേക്ക് ഓഫിന് പിന്നാലെ അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ വിമാനം തകർന്നുവീണതായി റിപ്പോർട്ട്....


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..

കലാപ പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ ഗവര്‍ണര്‍ സര്‍ക്കാര്‍ അനുമതി വാങ്ങണമെന്ന് മമത; ജനങ്ങളുമായി വേദന പങ്കിടാന്‍ മമതയുടെ അനുമതി വേണ്ടെന്ന് ഗവര്‍ണര്‍

13 MAY 2021 07:36 PM IST
മലയാളി വാര്‍ത്ത

ബംഗാളിലെ തെരഞ്ഞെടുപ്പാനന്തര കലാപങ്ങള്‍ നടന്ന പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ ഗവര്‍ണര്‍ സംസ്ഥാന സര്‍ക്കാരിന്‍റെ അനുമതി വാങ്ങണമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി. എന്നാല്‍ ജനങ്ങളുടെ വേദനയും കഷ്ടപ്പാടുകളും പങ്കിടാനുള്ള സന്ദര്‍ശനത്തിന് മമതയുടെ അനുമതി വേണ്ടെന്ന് ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍.

തെരഞ്ഞെടുപ്പിന് ശേഷം അക്രമം നടന്ന കൂച്ബീഹാറിലെ പ്രദേശങ്ങള്‍ വ്യാഴാഴ്ച സന്ദര്‍ശിക്കാനുള്ള ഗവര്‍ണറുടെ തീരുമാനത്തെ ചോദ്യം ചെയ്ത ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയ്‌ക്കെതിരെ ജഗ്ദീപ് ധന്‍കര്‍ ആഞ്ഞടിച്ചു.

 

 

നിരവധി വര്‍ഷങ്ങളായി രൂപം കൊണ്ട ഭരണഘടനാധാരണകളുടെ ലംഘനമാണ് ഗവര്‍ണറുടെ സന്ദര്‍ശനമെന്നായിരുന്നു മമതാ ബാനര്‍ജി ഗവര്‍ണര്‍ക്കെഴുതിയ കത്തില്‍ അഭിപ്രായപ്പെട്ടത്.

സംസ്ഥാന സര്‍ക്കാരിന്‍റെ അനുമതിയില്ലാതെ ഗവര്‍ണര്‍ കലാപപ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ പാടില്ലെന്നും മമത അഭിപ്രായപ്പെട്ടിരുന്നു. സമൂഹ മാധ്യമങ്ങൾ വഴിയാണ് ഗവര്‍ണറുടെ സന്ദര്‍ശനത്തെക്കുറിച്ച്‌ അറിഞ്ഞതെന്നായിരുന്നു മമതയുടെ മറ്റൊരു ആരോപണം.

 

 

എന്നാല്‍ കലാപപ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിലൂടെ താന്‍ ഭരണഘടനയിലെ വകുപ്പുകള്‍ ലംഘിക്കുകയോ അതില്‍ വെള്ളം ചേര്‍ക്കുകയോ ചെയ്യുന്നില്ലെന്നായിരുന്നു മമതയ്‌ക്കെഴുതിയ മറുപടിക്കത്തില്‍ ധന്‍കറുടെ പരാമര്‍ശം. ഗവര്‍ണര്‍ ഒരു സ്ഥലം സന്ദര്‍ശിക്കുന്നതിന് സംസ്ഥാന സര്‍ക്കാരില്‍ നിന്നും ഉത്തരവ് മുന്‍കൂട്ടി വാങ്ങണമെന്ന് താങ്കളുടെ നിലവാരത്തിലുള്ള ഒരു നേതാവ്ചിന്തിച്ചത് എന്നെ വല്ലാതെ അലട്ടുന്നു.

 

 

 

 

 

 

 

 

 

 

 

 

 

 

ജനങ്ങളുടെ വേദനയും കഷ്ടപ്പാടുകളും പങ്കിടാന്‍ ഞാന്‍ സന്ദര്‍ശനം നടത്തുന്ന വേളയില്‍ ഭരണഘടനാപരമായി സാധൂകരണമില്ലാത്ത വകുപ്പുപയോഗിച്ചാണ് ഞാന്‍ ഇത് ചെയ്യുന്നതെന്ന് നിങ്ങള്‍ക്ക് ബോധ്യമായി എന്നതില്‍ എനിക്ക് അതിശയമുണ്ട്. എന്തായാലും നിങ്ങളുടെ ഈ നിലപാടല്ല ഈ സന്ദര്‍ശനത്തിന് എന്നെ പ്രേരിപ്പിച്ചത്, അദ്ദേഹം മറുപടിക്കത്തില്‍ എഴുതി.

ഭരണഘടനയിലെ 159ാം വകുപ്പ് ഉദ്ധരിച്ച്‌, സത്യപ്രതിജ്ഞയുടെ ഭാഗമായി ഇങ്ങിനെയെല്ലാം ചെയ്യുമെന്ന് താന്‍ പ്രതീക്ഷിച്ചിരുന്നതായും ധന്‍കര്‍ പറഞ്ഞു. തെരഞ്ഞെടുപ്പിന് ശേഷം ബംഗാളില്‍ നടന്ന അക്രമങ്ങള്‍ ജനാധിപത്യത്തിന്‍റെ അന്ത സത്തയുടെ മരണമാണെന്നും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി.

 

നിയമത്തില്‍ നിന്നും ഭരണഘടനാ നിയമങ്ങളില്‍ നിന്നും ഭരണം അകന്നു പോവുകയാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ജനങ്ങള്‍ ഉയര്‍ത്തിയ ഈ പ്രശ്‌നത്തെ അഭിസംബോധനചെയ്യണമെന്നും ഗവര്‍ണര്‍ പറയുകയുണ്ടായി.

 

 

 

 

 

 

 

 

 

 

 

രണ്ട് ദിവസങ്ങളിലായി നടത്തുന്ന സന്ദര്‍ശനത്തിന്‍റെ ഭാഗമായി മെയ് 13ന് സംഘര്‍ഷമുണ്ടായ കൂച്ച്‌ ബിഹാറില്‍ അദ്ദേഹം സന്ദര്‍ശനം നടത്തും. മെയ് 14 ന് തൃണമൂല്‍ അക്രമം ഭയന്ന് ബംഗാളില്‍ നിന്ന് അസമിലേക്ക് പലായനം ചെയ്തവരെ പാര്‍പ്പിച്ചിരിക്കുന്ന അസമിലെ രാന്‍പാഗ്ലിയിലെയും ശ്രീറാംപൂരിലെയും അഭയാര്‍ത്ഥി ക്യാമ്പുകളും ജഗ്ദീപ് ധന്‍കര്‍ സന്ദര്‍ശിക്കും. നൂറുകണക്കിന് ബിജെപി കുടുംബങ്ങളാണ് അക്രമം ഭയന്ന് അസമില്‍ അഭയം തേടിയത്.

ബംഗാള്‍ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിജയിച്ച ശേഷം പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് നേരെ നടന്ന സമരത്തില്‍ 16 ജീവനുകളാണ് പൊലിഞ്ഞത്. ഇക്കാര്യത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് തേടിയെങ്കിലും നല്‍കിയിട്ടില്ല. ബിജെപിയുടെ ഉള്ളിലുണ്ടായ തര്‍ക്കം മൂലമാണ് സംഘര്‍ഷമുണ്ടായതെന്ന് തൃണമൂല്‍ പറയുന്നു.

 

എല്ലാവരും സമാധാനം പാലിക്കണമെന്ന ഒഴുക്കന്‍ മട്ടിലുള്ള മറുപടിയില്‍ ഒതുങ്ങുകയാണ് മമതയുടെ പ്രതികരണം. ബിജെപിയുടെ ദേശീയാധ്യക്ഷന്‍ ജെപി ന‍ഡ്ഡ കലാപം നടന്ന സ്ഥലങ്ങളായ പ്രതാപ് നഗര്‍, ബെലിയഘട്ട, നോര്‍ത്ത് 24 പര്‍ഗാനാസ്, ഗോപാല്‍പൂര്‍ എന്നിവിടങ്ങളില്‍ പോയി കലാപത്തിനിരയായവരുടെ കുടുംബങ്ങള്‍ സന്ദര്‍ശിച്ചിരുന്നു.

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊല്ലം സ്വദേശിയെ ഒമാനിലെ സമൈലിൽ മരിച്ച നിലയിൽ കണ്ടെത്തി...  (7 minutes ago)

സൗദി അറേബ്യയിൽ ഉച്ചസമയത്തെ ജോലിക്കുള്ള വിലക്ക് പ്രാബല്യത്തിലായി...  (25 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്... പവന് 120 രൂപയുടെ കുറവ്  (1 hour ago)

ഇനി ഡോക്ടറുടെ കുറിപ്പടിയില്ലാതെ സിറപ്പുകൾ വാങ്ങാനാകില്ല.... കടുത്ത നിയന്ത്രണവുമായി കേന്ദ്രം  (1 hour ago)

റബ്ബറിന്റെ ഉത്പ്പാദനത്തിൽ കുറവ് ... കർഷകർ പ്രതിസന്ധിയിൽ...  (1 hour ago)

കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ജിദ്ദയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസിന് സാങ്കേതിക തകരാർ... തിരിച്ചിറക്കി  (1 hour ago)

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ദീർഘദൂര ക്രൂസ് മിസൈൽ- ലോംഗ് റേഞ്ച് ലാൻഡ് അറ്റാക്ക് ക്രൂസ് മിസൈൽ ( എൽ.ആർ.എൽ.എ.സി.എം) പരീക്ഷണം വിജയകരം...‌  (2 hours ago)

ഞങ്ങൾ ചത്തിരുന്നെങ്കിൽ നീയൊക്കെ സമാധാനം പറയുമായിരുന്നോ... റിപ്പോര്‍ട്ടര്‍ TV-യുടെ നട്ടെല്ലൂരി മജിസ്ട്രേറ്റ് ടിയാര..!30000 വന്ന വഴി  (2 hours ago)

  ബംഗാൾ ആൾക്കൂട്ട കൊലപാതകം... കൊല്ലപ്പെട്ടത് മലയാളി അല്ലെന്ന് സൂചന...  (2 hours ago)

ഇന്തോനേഷ്യയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 6.7 തീവ്രത രേഖപ്പെടുത്തി  (2 hours ago)

ബുധനാഴ്ച പുലർച്ചെ അൽജീരിയക്കെതിരെ മെസ്സിയിറങ്ങും  (3 hours ago)

അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളി  (4 hours ago)

വിനോദ സഞ്ചാരികളുടെ ശ്രദ്ധയ്ക്ക്... പൊന്മുടി എക്കോ ടൂറിസം വീണ്ടും തുറന്നു  (4 hours ago)

ഫിഫ ലോകകപ്പ്.... ബെൽജിയവും ഈജിപ്തും സമനിലയിൽ....  (4 hours ago)

  മുതിർന്ന പൗരന്മാർക്കെതിരായ അതിക്രമങ്ങളിൽ കർശനനടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി...  (4 hours ago)

Malayali Vartha Recommends