കോവിഡ് വ്യാപനം രൂക്ഷം: തിഹാര്‍ ജയിലില്‍ സേവന സന്നദ്ധത അറിയിച്ച് തടവുകാരനായ ഡോക്ടര്‍, കയ്യടി നേടി ഗുരുതര മെഡിക്കല്‍ കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ ഏഴു വര്‍ഷത്തെ പരിചയമുള്ള എം.ബി.ബി.എസ് ഡോക്ടർ സബീല്‍ അഹമ്മദ്
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സേവന സന്നദ്ധത അറിയിച്ച് തിഹാര്‍ ജയിലിലെ തടവുകാരനായ ഡോക്ടര്‍ രംഗത്ത് എത്തുകയുണ്ടായി. ഇതിനുപിണാലെ നിരവധിപേരാണ് അഭിനന്ദിച്ചുകൊണ്ട് രംഗത്ത് എത്തിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി തടവുകാരനായ ഡോ. സബീല്‍ അഹമ്മദ് സ്പെഷ്യല്‍ കോടതി ജഡ്ജി ദര്‍മേന്ദര്‍ റാണ മുമ്പാകെ പ്രത്യേക അപേക്ഷയും നല്‍കി. ഗുരുതര മെഡിക്കല്‍ കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ ഏഴു വര്‍ഷത്തെ പരിചയമുള്ള എം.ബി.ബി.എസ് ഡോക്ടറാണ് സബീല്‍ അഹമ്മദ്.
കോവിഡ് കേസുകളുടെ കൈകാര്യം ചെയ്യുന്നതിനും തിഹാര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരുടെ ചികിത്സക്കും മെഡിക്കല്‍ പ്രഫഷണലായ സബീലിന്‍റെ പരിചയവും വൈദഗ്ധ്യവും സഹായകമാകുമെന്നും അഭിഭാഷകന്‍ എം.എസ് ഖാന്‍ സമര്‍പ്പിച്ച അപേക്ഷയില്‍ വ്യക്തമാക്കുന്നു. വൈദ്യ ചികിത്സകള്‍ക്കായി ജയില്‍ അധികൃതരെ സഹായിക്കാന്‍ സബീലിന് അനുമതി നല്‍കാന്‍ ജയില്‍ സൂപ്രണ്ടിന് നിര്‍ദേശം നല്‍കണമെന്നും അപേക്ഷയില്‍ ആവശ്യപ്പെട്ടുന്നു.
അതോടൊപ്പം തന്നെ 2007 ജൂണ്‍ 30ന് യു.കെ ഗ്ലാസ്ഗോവ് വിമാനത്താവളത്തില്‍ നടന്ന ചാവേര്‍ ആക്രമണവുമായി ബന്ധപ്പെട്ടാണ് സബീല്‍ അഹമ്മദ് കുറ്റാരോപിതനായത്. 2020 ആഗസ്റ്റ് 20ന് സൗദി അറേബ്യ പുറത്താക്കിയ സബീലിനെ ബംഗളൂരു സ്ഫോടന കേസിലാണ് എന്‍.ഐ.എ കസ്റ്റഡിയിലെടുക്കാൻ ഇടയായത്. ഇന്ത്യയിലും വിദേശത്തും നിരോധിത ഭീകരസംഘടന അല്‍ ക്വയ്ദക്ക് സാമ്പത്തികം അടക്കമുള്ള സഹായം ചെയ്തെന്ന കേസില്‍ ഫെബ്രുവരി 22നാണ് സബീലിനെ ഡല്‍ഹി പൊലീസ് സ്പെഷ്യല്‍ സെല്‍ അറസ്റ്റ് ചെയ്യുന്നത്.
https://www.facebook.com/Malayalivartha

























