സുഹൃത്തിനെ വിളിച്ചപ്പോള്‍ നമ്പര്‍ മാറി യുവാവിന് കിട്ടിയത് പ്രദേശത്തെ ഒരു പെണ്‍കുട്ടിയെ; പിന്നെ ചുംബനം കിട്ടാതെ യുവാവ് വെറുതെ വിടത്തില്ല! അവസാനം സഹികെട്ട് യുവതി ഹോട്ടലിലേക്ക് വിളിച്ചുവരുത്തി, പെണ്‍കുട്ടിയുടെ സഹോദരനും കൂട്ടുകാരും ചേര്‍ന്ന് പൊതിരെ തല്ലി....
പെണ്‍കുട്ടിയോട് ചുംബനം ആവശ്യപ്പെട്ട യുവാവിനെ ഹോട്ടല്‍മുറിയില്‍ വിളിച്ചുവരുത്തി ക്രൂരമായി മർദിച്ചു. പെണ്‍കുട്ടിയുടെ സഹോദരനും കൂട്ടുകാരും ചേര്‍ന്ന് യുവാവിനെ അക്രമിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പുറത്തുവന്നതിന് പിന്നാലെയാണ് സംഭവം പുറംലോകം അരിഞ്ഞത്. ആന്ധ്രപ്രദേശിലെ ചിറ്റൂരിലാണ് സംഭവം നടന്നത്.
സുഹൃത്തിനെ വിളിച്ചപ്പോള്‍ നമ്പര്‍ മാറി യുവാവിന് കിട്ടിയത് പ്രദേശത്തെ ഒരു പെണ്‍കുട്ടിയുടേതായിരുന്നു. തുടര്‍ന്ന് യുവാവ് പെണ്‍കുട്ടിയെ ഫോണ്‍ വിളിക്കല്‍ പതിവാക്കിയിരുന്നു. ശല്യം ചെയ്യരുതെന്ന് പെണ്‍കുട്ടി പലതവണ മുന്നറിയിപ്പ് നല്‍കിയെങ്കിലും യുവാവ് വിളിക്കുന്നത് തുടര്‍ന്നു. ഒരു ചുംബനമെങ്കിലും നല്‍കാതെ പിന്തിരിയില്ലെന്ന് യുവാവ് വാശി പിടിച്ചതോടെ നഗരത്തിലെ ഹോട്ടല്‍ മുറിയില്‍ കണ്ടുമുട്ടാമെന്ന് പെണ്‍കുട്ടി യുവാവിനെ അറിയിക്കുകയായിരുന്നു.
പെൺകുട്ടിയുടെ നിർദ്ദേശപ്രകാരം യുവാവ് ഹോട്ടലില്‍ എത്തി. പിന്നാലെ പെണ്‍കുട്ടിയുട സഹോദരനും കൂട്ടുകാരും ചേര്‍ന്ന് യുവാവിനെ ആക്രമിക്കുകയായിരുന്നു. പിന്നാലെ യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടിയുടെ സഹോദരനും അഞ്ചു കൂട്ടുകാരും അറസ്റ്റിലായി.
https://www.facebook.com/Malayalivartha

























