ഉക്രൈന് നാടകം നിമിഷ നേരം കൊണ്ട് പൊളിച്ചതിങ്ങനെ, യു.പി പോലീസ് മാസാണ്

അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനിടെ റഷ്യ യുക്രൈന് പുട്ടുകച്ചവടം നടത്താനിറങ്ങിയ ടീമികളെ കയ്യോടെ പൊക്കി യു.പി. പോലീസ് മാസായി. ഉത്തര്‍പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ വോട്ട് ലകഷ്യം വെച്ച് ചില തരം താണ രാഷ്ട്രീയ നീക്കങ്ങളും നടക്കുന്നുണ്ട്.എന്തായാലും ഇപ്പോള്‍ ഉക്രൈന്-റഷ്യ യുദ്ധം നടക്കുമ്പോള്‍ ഉക്രൈനില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള ഇന്ത്യക്കാരെ മടക്കിക്കൊണ്ടു വരുന്നതിനായി കേന്ദ്രം ഓപ്പറേഷന് ഗംഗ പ്രഖ്യാപിച്ചുകൊണ്ട് ശക്തമായ നടപടികളുമായി മുന്നോട്ട് പോവുകയാണ്.
ഇതിനിടെയാണ് ഒരു നാടകം അരങ്ങേറിയത്. ഉത്തര്‍ പ്രദേശിലെ വൈശാലി യാദവ് എന്ന യുവതി താന്‍ ഉക്രൈനില്‍ കുടുങ്ങിക്കിടക്കുകയാണ് എന്ന് പറയുന്ന വിഡിയോ പുറത്ത് വിട്ടിരുന്നു.തന്നെ രക്ഷിക്കാന്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാരും കേന്ദ്രസര്‍ക്കാരും ഒക്കെ ഇടപെടണം എന്നും ഇവര്‍ അഭ്യര്‍ത്ഥിച്ചിരുന്നു.വൈശാലി യാദവിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തു.വൈശാലി യാദവ് ആരാണെന്നല്ലേ,സമാജ് വാദി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് മഹേന്ദ്ര സിഗ് യാദവിന്റെ മകളാണ്,മാത്രമല്ല തെരാ പുരസാലി എന്ന പഞ്ചായത്തിന്റെ പ്രെസിഡന്റ് കൂടിയാണ്.ഉക്രൈനില്‍ പഠനത്തിനായി പോയപ്പോള്‍ അനുമതി വാങ്ങിയില്ല എന്ന് ചൂണ്ടിക്കാട്ടി പഞ്ചായത്ത് രാജ് വകുപ്പ് വൈശാലി യാദവിനെ സ്ഥാനത്ത് നിന്ന് നീക്കി,സംഭവം അവിടെയും അവസാനിച്ചില്ല,വൈശാലിയുടെ വിഡിയോയില്‍ പോലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഈ അന്വേഷണത്തില്‍ വൈശാലി ഉക്രൈനില്‍ നിന്നും മടങ്ങിയെത്തിയ ശേഷമാണ് ഇങ്ങനെയൊരു വിഡിയോ ചെയ്തതെന്ന് വ്യക്തമായി.പിന്നാലെ പോലീസ് നിയമ നടപടികളിലേക്ക് കടക്കുകയും ചെയ്തു.വൈശാലിക്കെതിരെ കേസെടുത്തെന്നും അറസ്റ്റ് ചെയ്തെന്നും റിപ്പോര്‍ട്ടുകളുണ്ട്.എന്നാല്‍ ഈ റിപ്പോര്‍ട്ടുകള്‍ സമാജ് വാദി പാര്‍ട്ടി നിഷേധിച്ചു.
അതേസമയം പ്രാദേശിക ബിജെപി നേതൃത്വം വൈശാലി യാദവിന്റെ വിഡിയോയില്‍ രാഷ്ട്രീയ ഗൂഢാലോചന ആരോപിച്ച് രംഗത്ത് വന്നിട്ടുണ്ട്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബിജെപിക്കെതിരെ വൈശാലിയുടെ വിഡിയോ ആയുധമാക്കുന്നതിനാണ് സമാജ് വാദി പാര്‍ട്ടി ശ്രമിച്ചത് എന്ന് ബിജെപി പറയുന്നു.എന്തായാലും വൈശാലി കുടുങ്ങിയതോടെ സമാജ് വാദി പാര്‍ട്ടി പ്രതിരോധത്തിലാണ്.വെളുക്കാന്‍ തേച്ചത് പാണ്ടായി എന്ന അവസ്ഥയിലാണ് സമാജ് വാദി പാര്‍ട്ടി.ഉക്രൈനില്‍ നിന്നും രക്ഷ തേടിയുള്ള വൈശാലിയുടെ വിഡിയോ ബിജെപിക്കെതിരെ ആയുധമാക്കാന്‍ നോക്കിയ സമാജ് വാദി പാര്‍ട്ടി ഇപ്പോള്‍ ഈ വിഷയം ബിജെപി ആയുധമാക്കിയപ്പോള്‍ പകച്ച് നില്‍ക്കുകയാണ്. ഏതായാലും പഞ്ചഗുസ്തിക്കിറങ്ങിയ വടക്കേ ഇന്ത്യയില്‍ സജീവ ചര്‍ച്ചയായാ മാറിയിരിക്കുകയാണ് എസ്പിയുടെ രാഷ്ട്രീയ നാടകം.
https://www.facebook.com/Malayalivartha


























