ശൗചാലയം കഴുകിപ്പിച്ച വിവരം പുറത്തുവന്നത് ഡെങ്കിപ്പനി വന്നതോടെ, ദളിത് വിദ്യാര്‍ഥികളെ കൊണ്ട് ശൗചാലയം കഴുകിപ്പിച്ച കേസില്‍ പ്രധാനാധ്യാപിക അറസ്റ്റില്‍
ചെന്നൈയിൽ ദളിത് വിദ്യാര്‍ഥികളെ കൊണ്ട് ശൗചാലയം കഴുകിപ്പിച്ച കേസില്‍ പ്രധാനാധ്യാപിക അറസ്റ്റില്‍.തമിഴ്നാട് ഈറോഡിലെ പഞ്ചായത്ത് യൂണിയന് സ്കൂളിലെ പ്രധാനാധ്യാപിക ഗീതാറാണിയാണ് അറസ്റ്റിലായത്. സംഭവം വിവാദമായതോടെ നവംബര്‍ 30ന് ഇവരെ ജോലിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു.
ദളിത് വിഭാഗത്തില്‍പ്പെട്ട ആറ് വിദ്യാര്‍ഥികളെ കൊണ്ടായിരുന്നു ഗീതാറാണി ശൗചാലയം കഴുകിച്ചത്. വിദ്യാര്‍ഥികളില്‍ ഒരാളുടെ രക്ഷകര്‍ത്താവ് നല്കിയ പരാതിയിലാണ് പോലീസ് നടപടി. മകന് ഡെങ്കിപ്പനി വന്നതിനെ തുടര്‍ന്നാണ് ശൗചാലയം കഴുകിയ വിവരം വെളിപ്പെടുത്തിയതെന്ന് ഒരു കുട്ടിയുടെ മാതാവ് പറഞ്ഞു.
ശൗചാലയം കഴുകുന്നതിനിടെയാണ് തന്നെ കൊതുക് കടിച്ചതെന്നായിരുന്നു അഞ്ചാം ക്ലാസില്‍ പഠിക്കുന്ന കുട്ടി പറഞ്ഞത്. പരാതിയെ തുടര്‍ന്ന് ബാലാവകാശ നിയമപ്രകാരവും പട്ടിക ജാതിക്കാര്‍ക്കെതിരായ പീഡനം തടയുന്നതിനുള്ള വകുപ്പ് പ്രകാരവുമാണ് പ്രധാനാധ്യാപികക്കെതിരെ കേസെടുത്തത്.
https://www.facebook.com/Malayalivartha