ഭീകരവാദ ബന്ധങ്ങള്‍ എന്‍ ഐ എ മാധ്യമ മുതലാളിമാരെ തൊട്ടു നെഞ്ചിടിപ്പേറി....

പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധനത്തെ തുടര്‍ന്ന് എന്‍ ഐ എ നടത്തിയ റെയഡില്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സംശയ നിഴലിലുള്ള സകലരേയും ചോദ്യം ചെയ്തു വരികയാണ് എന്‍ ഐ എ. അറസ്റ്റിലായവരില്‍ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലും ഫോണ്‍ കോളുകള്‍, ഡയറികള്‍ , സന്ദേശങ്ങള്‍ എന്നിവയില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാത്തില്‍ ചാവേറുകളാകാന്‍ തിരഞ്ഞെടുത്തിരുന്ന പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് പ്ത്രസ്ഥാപങ്ങളില്‍ ജോലി ചെയ്യുന്നവരുടെ ഭീകരവാദ ബന്ധത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചത്.
കേരളത്തിലെ പ്രമുഖ മാധ്യമ സ്ഥാപനങ്ങളിലെ അടക്കം ആറു മാധ്യമ പ്രവര്‍ത്തകരെ ദേശീയ അന്വേഷണ ഏജന്‍സി ഇന്ന് ചോദ്യം ചെയ്തിരുന്നു. ഭീകര സംഘടനകളുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു വിശദമായ ചോദ്യം ചെയ്യല്‍. കൊച്ചിയിലെ എന്‍ഐഎ ഓഫീസില്‍ വിളിച്ചു വരുത്തിയാണ് ആറു പേരെയും ചോദ്യം ചെയ്തത്. ദേശവിരുദ്ധ സംഘടനകളുമായി ഇവര്‍ ബന്ധപ്പെട്ടതിന്റെ വിവരങ്ങള്‍ എന്‍ഐഎയുടെ രഹസ്യാന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇത് സ്ഥിരീകരിക്കുന്ന രേഖകള്‍ ഇവരുടെ ഫോണുകളില്‍ നിന്നടക്കം ലഭിച്ചുവെന്നാണ് വിവരം.
കേരളത്തിലെ ഒരു വിഭാഗം മാധ്യമ പ്രവര്‍ത്തകര്‍ എന്‍ഐഎയുടെ നിരീക്ഷണത്തിലായിരുന്നു. ഇവര്‍ ഭീകര സംഘടനകളുമായും മാവോയിസ്റ്റുകളുമായും ബന്ധപ്പെട്ടതിന്റെ വിവരങ്ങള്‍ എന്‍ഐഎയ്ക്ക് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇത്തരക്കാരുടെ ലിസ്റ്റ് തയാറാക്കിഎന്‍ഐഎ അന്വേഷണം നടത്തിയിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് കഴിഞ്ഞ ദിവസങ്ങളിലെ ചോദ്യം ചെയ്യല്‍. വരും ദിവസങ്ങളില്‍ വീണ്ടും ഇവരെ ചോദ്യം ചെയ്യുമെന്നും ഇവര്‍ക്കെതിരെ ശക്തമായ തെളിവുകള്‍ ഉള്ളതിനാല്‍ അറസ്റ്റ് അടക്കമുള്ള നടപടികള്‍ ഉണ്ടാകുമെന്നാണ് വിവരം.
വിവിധ കേന്ദ്ര ഏജന്‍സികള്‍ 2018 മുതല്‍ ഒരു വിഭാഗം മലയാളി മാധ്യമ പ്രവര്‍ത്തകരുടെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നുണ്ടായിരുന്നു. ഇതില്‍ ചിലര്‍ കാസര്‍കോട് നിന്നും സിറിയയില്‍ എത്തി ഭീകര സംഘടനയായ ഐഎസില്‍ ചേര്‍ന്ന അബ്ദുള്ള റാഷിദുമായി ബന്ധപ്പെട്ടിരുന്നു. ഐഎസ് റിക്രൂട്ട്മെന്റിന്റെ ഭാഗമായി റാഷിദ് അയച്ചിട്ടുള്ള പല ടെലഗ്രാം സന്ദേശങ്ങളിലും ചില മാധ്യമ പ്രവര്‍ത്തകരുടെ പേരുകള്‍ പറഞ്ഞിരുന്നതായും അന്വേഷണ വേളയില്‍ എന്‍ഐഎ കണ്ടെത്തിയിരുന്നു. ഭീകര സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധനത്തിന് ശേഷമുള്ള തുടര്‍നടപടികള്‍ കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് ഭീകര സംഘടനകളുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരിലേക്കും എന്‍ഐഎ എത്തിയിരിക്കുന്നത്.
നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്ര്ണ്ട് മുന്‍ ഭാരവാഹിയായ സാദിഖിന്റെ വീട്ടില്‍ എന്‍ഐഎ റെയ്ഡില്‍ ലഭിച്ചത് വളരെ നിര്‍ണായക വിവരങ്ങളാണ്.നിരവധി രേഖകള്‍ വീട്ടില്‍ നിന്നു ലഭിച്ചതോടെ എന്‍ഐഎ ഉദ്യോഗസ്ഥര്‍ സാദിഖിനെ കസ്റ്റഡിയിലെടുത്തു. പിഎഫ്‌ഐയുടെ സ്ലീപ്പര്‍ സെല്‍ അംഗമായിരുന്നു സാദിഖ് എന്ന വിവരമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ നല്കുന്നത്. വീട്ടില്‍ നിന്നു പിടിച്ചെടുത്ത മൂന്നു ഡയറികളില്‍ ആര്‍എസ്എസ്, അനുബന്ധ സംഘടനകളുടെ ചവറ മണ്ഡലത്തില്‍പ്പെട്ട സംസ്ഥാന, ജില്ല, മണ്ഡലം, പഞ്ചായത്ത് തലങ്ങളിലെ പ്രവര്‍ത്തകരുടെ വിശദ വിവരങ്ങളും വീടുകള്‍ സംബന്ധിച്ച റൂട്ട് മാപ്പുകളും കണ്ടെടുത്തിരുന്നു. ഡയറി കൂടാതെ പെന്‍ഡ്രൈവ്, ഹാര്‍ഡ് ഡിസ്‌കുകള്‍, ചില രേഖകള്‍ എന്നിവ പിടിച്ചെടുത്തിട്ടു്. നേതാക്കളുടെ പേര്അടക്കമുള്ള ഹിറ്റ് ലിസ്റ്റും കണ്ടെത്തിയവയിലുണ്ടായിരുന്നു.
പോപ്പുലര്‍ ഫ്രണ്ട് സംഘടനയുമായി ബന്ധപ്പെട്ട ചില കേസുകള്‍ കൈകാര്യം ചെയ്തിരുന്നഅഭിഭാഷകനായ മുബാറകിനെയും അറസ്റ്റ് ചെയ്തിരുന്നു. .മുബാറക് പിഎഫ് ഐ പ്രവര്‍ത്തകര്‍ക്ക് കായിക അഭ്യാസവും ആയുധ പരിശീലനവും നല്കിയിരുന്നു. മാധ്യം പ്രവര്‍ത്തകര്‍ക്ക് ശേഷം മാധ്യമ മുതലാളിമാരിലേയ്ക്കും അന്വേഷണം നീളുന്നതായാണ് വിവരം. മാധ്യമ പ്രവര്‍ത്തകരുടെ സ്വത്ത് വിവരം ബന്ധങ്ങള്‍ , യാത്രകള്‍, ഫോണ്‍ രേഖകള്‍ എന്നിവ വിശദമായി പരിശോധിക്കാനാണ് എന്‍ ഐ എ തീരുമാനം.
https://www.facebook.com/Malayalivartha