അവിശ്വാസപ്രമേയത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്നു സംസാരിക്കും....

അവിശ്വാസപ്രമേയത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്നു സംസാരിക്കും. വിഷയത്തില്‍ കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നും സംസാരിക്കുന്നവരുടെ പട്ടികയില്‍ രാഹുലിന്റെ പേരും ചേര്‍ത്തിട്ടുണ്ട്.
കോണ്‍ഗ്രസ് ലോക്‌സഭാ എംപിമാര്‍ രാവിലെ 10.30 ന് പാര്‍ലമെന്റിലെ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ഓഫീസില്‍ യോഗം ചേരും. അയോഗ്യത മാറി പാര്‍ലമെന്റില്‍ എത്തിയ രാഹുല്‍ ഗാന്ധി അവിശ്വാസപ്രമേയത്തില്‍ ഇന്നലെ സംസാരിച്ചിരുന്നില്ല.
പ്രതിപക്ഷ ബഹളത്തിനിടയിലും ശാന്തനായി രാഹുല്‍ സ്വന്തം സീറ്റിലിരുന്നു. മോദി സഭയിലെത്തിയാല്‍ മാത്രമേ അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ രാഹുല്‍ ഗാന്ധി പ്രസംഗിക്കേണ്ടതുള്ളൂവെന്നാണ് കോണ്‍ഗ്രസ് നിലപാട്. ആഭ്യന്ത്രമന്ത്രി അമിത് ഷാ ഇന്ന് പാര്‍ലമെന്റില്‍ സംസാരിക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ചയാണ് അവിശ്വാസ പ്രമേയത്തില്‍ മറുപടി പറയുക. ഇന്നലെയും ഇന്നുമായി ചര്‍ച്ചയ്ക്കുശേഷം അവിശ്വാസപ്രമേയത്തില്‍ വോട്ടെടുപ്പ് നടക്കുകയും ചെയ്യും.
"
https://www.facebook.com/Malayalivartha

























