Widgets Magazine
19
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒരു ഇസ്രയേലുകാരനു പകരം 3 ഫലസ്തീൻകാർ എന്ന അനുപാതത്തിലാണിത്... ഇന്നും നാളെയും 12 വീതം ബന്ദികളെയാണു വിട്ടയയ്ക്കുക...പ്രത്യേക ധാരണ പ്രകാരം 10 തായ് പൗരന്മാരെയും ഒരു ഫിലിപ്പീൻസുകാരനെയുംകൂടി വെള്ളിയാഴ്ച ഹമാസ് വിട്ടയച്ചിരുന്നു....

26 NOVEMBER 2023 11:58 AM IST
മലയാളി വാര്‍ത്ത

 

ഒരു ഇസ്രയേലുകാരനു പകരം 3 ഫലസ്തീൻകാർ എന്ന അനുപാതത്തിലാണിത്. ഇന്നും നാളെയും 12 വീതം ബന്ദികളെയാണു വിട്ടയയ്ക്കുക. പ്രത്യേക ധാരണ പ്രകാരം 10 തായ് പൗരന്മാരെയും ഒരു ഫിലിപ്പീൻസുകാരനെയുംകൂടി വെള്ളിയാഴ്ച ഹമാസ് വിട്ടയച്ചിരുന്നു. ഗസ്സ ഇന്നലെ ശാന്തമായിരുന്നു. ബോംബാക്രമണങ്ങളിൽ തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ ഉറ്റവർക്കായുള്ള തിരച്ചിൽ ഗസ്സയിലെങ്ങും തുടരുന്നു.


ഇസ്രായേൽ ശതകോടീശ്വരന്റെ ഉടമസ്ഥതയിലുള്ള ചരക്കുകപ്പലിനു നേരെ ഇന്ത്യൻ മഹാസമുദ്രത്തിൽ ആക്രമണം. ഇസ്രായേലിനെതിരെ ലോകം മുഴുക്കെ പ്രതിഷേധം പടരുന്നതിനിടെയാണ് സി.എം.എ സി.ജി.എം സിമി കപ്പലിൽ ഡ്രോൺ പതിച്ചത്. മാൾട്ട പതാക വഹിക്കുന്ന കപ്പലിനു നേരെ ഇറാൻ നിർമിത ശഹീദ്-136 ഡ്രോണാണ് ആക്രമണം നടത്തിയതെന്ന് യു.എസ് പ്രതിരോധ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പറയുന്നു. കപ്പലിനകത്ത് പൊട്ടിത്തെറിച്ച ഡ്രോൺ കേടുപാടുകൾ സൃഷ്ടിച്ചെങ്കിലും ജീവനക്കാരിൽ ആർക്കും പരിക്കില്ല. അതേസമയം, ഇന്ത്യൻ മഹാസമുദ്രത്തിൽ ഒരു ഇറാൻ കപ്പലിനു നേരെയും ആക്രമണമുണ്ടായതായി റിപ്പോർട്ടുണ്ട്.

 

 

 

ഇസ്രായേൽ ശതകോടീശ്വരനായ ഇഡൻ ഓഫറുടെ ഈസ്റ്റേൺ പസഫിക് ഷിപ്പിങ് എന്ന സിംഗപ്പൂർ ആസ്ഥാനമായുള്ള കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് സിമി കപ്പൽ. കഴിഞ്ഞ ദിവസം യമനിൽ ഹുദൈദക്കു സമീപം ചെങ്കടലിൽ ഒരു കപ്പൽ ഹൂതികൾ റാഞ്ചിയിരുന്നു. എല്ലാത്തിനു പിന്നിലും ഇറാനാണെന്നാണ് അമേരിക്കൻ ഭാഷ്യം. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരുകയാണെന്നു പറഞ്ഞ യു.എസ് അധികൃതർ ഇറാൻ ബന്ധത്തിന് തെളിവൊന്നും നിരത്തിയിട്ടില്ല. ദിവസങ്ങൾക്കു മുമ്പ് ദുബൈയിൽനിന്ന് പുറപ്പെട്ട നാൾ മുതൽ കപ്പൽ പിന്തുടരുന്ന സംവിധാനം ഓഫ് ചെയ്തുവെച്ചിരുന്നതാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. ആക്രമണം സംബന്ധിച്ച് ഇറാൻ പ്രതികരിച്ചിട്ടില്ല.

 

 

 

മൊത്തം ഫലസ്തീനി തടവുകാർ 7200
ഗസ്സ: ഇസ്രായേൽ തടവറകളിൽ കഴിയുന്നത് 7200 ഫലസ്തീനികളെന്ന് ഫലസ്തീനിയൻ പ്രിസണേഴ്സ് ക്ലബ് ഡയറക്ടർ ഖദുറ ഫാരിസ്. ഇതിൽ 2200 പേരെ പിടികൂടിയത് ഒക്ടോബർ ഏഴിലെ ഹമാസിന്റെ മിന്നലാക്രമണത്തിന് ശേഷമാണ്. 1967ൽ ഫലസ്തീനുമേൽ ഇസ്രായേൽ സമഗ്രാധിപത്യം നേടിയ ശേഷം വിവിധ കാലഘട്ടങ്ങളിലായി ഏഴര ലക്ഷം ഫലസ്തീനികൾ ജയിൽവാസം അനുഭവിച്ചിട്ടുണ്ടെന്നാണ് കണക്ക്. അതേ സമയം, മുഴുവൻ ഫലസ്തീൻ തടവുകാരുടെയും മോചനമാണ് ഹമാസ് ആവശ്യപ്പെടുന്നത്. സിവിലിയന്മാരെ മോചിപ്പിക്കുന്നതിലെ ഉദാരനിലപാട് ആയിരിക്കില്ല സൈനികരുടെ മോചനകാര്യത്തിലെന്ന് ഹമാസ് വ്യക്തമാക്കിയിട്ടുണ്ട്. 2011ൽ ഗിലാദ് ഷാലിത് എന്ന ഒരൊറ്റ ഇസ്രായേലി സൈനികന് പകരമായി ആയിരത്തിലധികം ഫലസ്തീനികളെ ഇസ്രായേൽ മോചിപ്പിച്ചിരുന്നു. അതുകൊണ്ടുതന്നെ ഫലസ്തീനികൾക്ക് പ്രതീക്ഷയുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎഇയിൽ പ്ലാസ്റ്റിക് നിരോധനം 2026 മുതൽ ഡിസ്‌പോസിബിൾ ഉൽപ്പന്നങ്ങൾക്ക് പൂർണ്ണ വിലക്ക്  (5 hours ago)

പ്രവാസികളേ 2026 ൽ നാട്ടിലേയ്ക്ക് വരുന്നുണ്ടോ ? യുഎഇയിൽ നീണ്ട അവധി വിമാനടിക്കറ്റ് ഇപ്പോഴേ എടുക്കൂ !!  (5 hours ago)

കള്ളൻ...കള്ളൻ....ജീവൻ പോയി...കള്ളനാണെന്ന് ആരോപ്പിച്ച് ആൾക്കൂട്ട മർദനം...ഇതരസംസ്ഥാന തൊഴിലാളി മരിച്ചു...ഛത്തീസ്ഗഢ് സ്വദേശിയായ രാംനാരായണനാണ് മരിച്ചത്  (6 hours ago)

സംസ്ഥാനത്തിന് കനത്ത ആഘാതമേൽപ്പിച്ചു കേന്ദ്രസർക്കാർ...വായ്പാ പരിധിയിൽ 5900 കോടി രൂപയുടെ കുറവ് വരുത്തിയെന്ന് ധനമന്ത്രി  (6 hours ago)

ഇതാണോ ഹേ..നിങ്ങളുടെ സ്ത്രീ സുരക്ഷ..! ഇനിയും ദൃശ്യങ്ങളും തെളിവുകളും പുറത്തുവരാതെ എത്രയെത്ര നിരപരാധികളെയായിരിക്കും പൊലീസിലെ ക്രിമിനലുകള്‍ ആക്രമിച്ചിട്ടുണ്ടാകുക...വി ഡി സതീശൻ  (6 hours ago)

'യുവതി സ്റ്റേഷനിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു'..വനിത ഉദ്യോഗസ്ഥരെ അടക്കം യുവതി കയ്യേറ്റം ചെയ്തു...എല്ലാം പെട്ടെന്നുണ്ടായ പ്രതികരണം...പ്രതികരിച്ച് അരൂര്‍ എസ്എച്ച്ഒ പ്രതാപചന്ദ്രൻ  (6 hours ago)

മുഖ്യമന്ത്രിയുടെ ഇടപെടൽ, സ്ത്രീയെ പൊലീസ് മർദ്ദിക്കുന്നതിന്റെ സിസി‌ടിവി ദൃശ്യം പുറത്ത്...അടിയന്തര നടപടിയെടുക്കാൻ ഡിജിപിക്ക് നിർദേശം നൽകി പിണറായി വിജയൻ....സംഭവം നടന്നത് 2024ൽ  (6 hours ago)

എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ അക്രമണം..കൂടുതൽ വിവരങ്ങൾ പുറത്ത്..'നിയമപാലകർ ഇങ്ങനെ ചെയ്താല്‍ എന്ത് ചെയ്യും? സ്റ്റേഷനിലെ ആക്രമണം കണ്ട് കുട്ടികൾ പേടിച്ചു, നിയമപോരാട്ടം തുടരും  (6 hours ago)

സി പി എം മടങ്ങുന്നു... 2019 ജനുവരിയിലേക്ക്... വീണ്ടും ബിന്ദു അമ്മിണിയും സംഘവും നടേശ - നായർ കളിക്ക് കർട്ടൻ  (6 hours ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് പകരമുള്ള വിബി ജി റാം ജി ബില്‍ ലോക്‌സഭ പാസ്സാക്കി  (7 hours ago)

കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് പ്രഖ്യാപനം മാറ്റിവെച്ചു  (7 hours ago)

കുട്ടികളെ പഠിപ്പിക്കാന്‍ വന്ന അധ്യാപകനൊപ്പം ഒളിച്ചോടിയ ഭാര്യയുടെ ചിത്രങ്ങള്‍ പുറത്തുവിട്ട് ഭര്‍ത്താവ്  (8 hours ago)

ഗര്‍ഭിണിയാണെന്ന് പറഞ്ഞിട്ടും യുവതിക്ക് പൊലീസ് സ്‌റ്റേഷനില്‍ ക്രൂര മര്‍ദനം  (8 hours ago)

ബസില്‍ കടത്താന്‍ ശ്രമിച്ച 8 കോടി രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ പിടികൂടി  (10 hours ago)

അന്വേഷണ ഉദ്യോഗസ്ഥനെതിരെ ദിലീപിന്റെ കോടതിയലക്ഷ്യ ഹര്‍ജി  (10 hours ago)

Malayali Vartha Recommends