അടിയന്തര ലാൻഡിങ്.... സാങ്കേതിക തകരാറിനെ തുടർന്ന് എയർ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി

സാങ്കേതിക തകരാറിനെ തുടർന്ന് എയർ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി. അമൃത്‍സറിൽ നിന്ന് ബർമിങ്ഹാമിലേക്ക് പുറപ്പെട്ട AI117 എയർ ഇന്ത്യ വിമാനമാണ് അടിയന്തര ലാൻഡിങ് നടത്തിയത്.
ബർമിങ്ഹാമിൽ ലാൻഡ് ചെയ്യാനായി നോക്കുന്നതിനിടെയാണ് വിമാനത്തിന് സാങ്കേതിക തകരാറുണ്ടായതായി പൈലറ്റിൻറെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് അടിയന്തര ലാൻഡിങുള്ള ക്രമീകരണം നടത്തുകയായിരുന്നു. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും വിമാനത്തിൽ കൂടുതൽ പരിശോധന നടത്തുമെന്നും എയർ ഇന്ത്യ.
ഇതേതുടർന്ന് ബർമിങ്ഹാമിൽ നിന്ന് ഇന്ന് ഡൽഹിയിലേക്കുള്ള AI114 എയർ ഇന്ത്യ വിമാനം റദ്ദാക്കി. ഇന്നലെയാണ് അമൃത്‍സറിൽ നിന്ന് ബർമിങ്ഹാമിലേക്ക് വിമാനം യാത്ര പുറപ്പെട്ടത്.
"
https://www.facebook.com/Malayalivartha