മോഡിയും കെജ്‌രിവാളും രാഹുല്‍ഗാന്ധിയുടെ മുമ്പില്‍ ഒന്നുമല്ലെന്ന് ലാലുപ്രസാദ്

ബി.ജെ.പി.യുടെ പ്രധാനമന്ത്രിസ്ഥാനാര്‍ഥി നരേന്ദ്ര മോഡിയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ മുമ്പില്‍ ഒന്നുമല്ലെന്ന് ആര്‍.ജെ.ഡി. നേതാവ് ലാലുപ്രസാദ് യാദവ്. ഉത്തര്‍പ്രദേശില്‍ കലാപം നടന്ന മുസാഫര്‍നഗറിലെ ദുരിതാശ്വാസക്യാമ്പുകള്‍ സന്ദര്‍ശിക്കുകയായിരുന്നു ലാലു.
രാജ്യതാത്പര്യത്തിനായി മോഡിയും കെജ്‌രിവാളും ഇതുവരെ ഒന്നുംചെയ്തിട്ടില്ല. 2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആര്‍.ജെ.ഡി. കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുമെന്നും ലാലു പറഞ്ഞു. കാലിത്തീറ്റ അഴിമതിക്കേസില്‍ ജയിലിലടയ്ക്കപ്പെട്ട ലാലു ഈയിടെയാണ് ജാമ്യത്തിലിറങ്ങിയത്.
https://www.facebook.com/Malayalivartha