കോടതിവിധി പെട്രോളിയം മന്ത്രാലയത്തിന് പുല്ലാണ്... പരമോന്നത കോടതിയുടെ വിധി മറികടന്ന് ഗ്യാസ് സബ്‌സിഡി ആധാര്‍ വഴിമാത്രം

രാജ്യത്തെ പരമോന്നത കോടതിയുടെ വിധിക്ക് ബദലായി പാചക വാതക സബ്‌സിഡിക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നു. ബാങ്ക് അക്കൗണ്ടുമായി ആധാര്‍ നമ്പര്‍ ബന്ധിപ്പിച്ചവര്‍ക്ക് മാത്രമാണ് സബ്‌സിഡിയെന്നും പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി. ജനുവരി ഒന്ന് മുതലാണ് സബ്‌സിഡിക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നത്.
ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കരുതെന്ന സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് നിലനില്‍ക്കവെയാണ് ആധാറില്ലെങ്കില്‍ സബ്‌സിഡിയില്ലെന്ന പെട്രോളിയം മന്ത്രാലയത്തിന്റെ നിലപാട്. നേരിട്ട് സബ്‌സിഡി നല്‍കുന്നതുമായി സംബന്ധിച്ച നടപടികള്‍ വിശദീകരിച്ചുകൊണ്ടാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. സബ്‌സിഡി ലഭിക്കാന്‍ ആധാര്‍ കാര്‍ഡ്, എല്‍പിജി നമ്പറുകള്‍, ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പക്കണമെന്ന് അറിയിച്ച് പ്രമുഖ പത്രങ്ങളില്‍ പരസ്യം നല്‍കി.
ഇതിനായുള്ള അപേക്ഷ ഫോറങ്ങള്‍ ലഭിക്കുന്നതിന് വിവിധ ജില്ലകളില്‍ പ്രത്യേക പെട്ടികള്‍ സ്ഥാപിച്ചു.
ഗ്യാസ് സിലിണ്ടറുകള്‍ വീടുകളില്‍ എത്തിക്കുന്നവര്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണെന്ന കാര്യം ഉപഭോക്താക്കളെ അറിയിക്കുന്നുണ്ട്. ഓരോ ഘട്ടത്തിലും ആധാര്‍ നിര്‍ബന്ധമാക്കുന്നതിന് അനുവദിച്ച സമയപരിധി അവസാനിച്ചാല്‍ അവശേഷിക്കുന്ന പാചകവാതക സിലിണ്ടറുകള്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് വിപണി വിലയ്ക്ക് വില്‍ക്കും. ആധാറിനെ അടിസ്ഥാനമാക്കി 154 ജില്ലകളില്‍ ഇതുവരെ രണ്ടായിരം കോടി രൂപയുടെ സബ്‌സിഡി നേരിട്ട് നല്‍കി. കേരളത്തില്‍ വിതരണം ചെയ്തത് 322.53 കോടി രൂപ.
ഇതില്‍ ഏറ്റവും കൂടുതല്‍ 38 കോടി രൂപ നല്‍കിയ എറണാകുളത്തും കുറവ് 5 കോടി 96 ലക്ഷം രൂപ നല്‍കിയ ഇടുക്കിയിലുമാണ്.
ആധാര്‍ കാര്‍ഡിന്റെ പേരില്‍ സേവനങ്ങള്‍ നിഷേധിക്കരുതെന്നും പാചകവാതകത്തിന് അടക്കം ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കരുതെന്നും നിര്‍ദ്ദേശിച്ച് സുപ്രീംകോടതി ഇടക്കാല ഉത്തരവിറക്കിയത്. ഇക്കാര്യത്തില്‍ വ്യക്തത ആവശ്യപ്പെട്ട് കൊണ്ട് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നെങ്കിലും ഉത്തരവ് പുനപരിശോധിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കിയത്
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha