വീണ്ടും ഭരണത്തില്‍ വന്നില്ലെങ്കിലും വേണ്ടില്ല ഗ്യാസിന്റെ വില ഇനിയും കൂട്ടും, സിലിണ്ടറൊന്നിന് 75 രൂപ മുതല്‍ 100 രൂപവരെ വര്‍ധിപ്പിക്കും

കേന്ദ്രത്തില്‍ വീണ്ടും അധികാരത്തില്‍ വന്നില്ലെങ്കിലും വേണ്ടില്ല ഗ്യാസിന്റെ വില വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ നീക്കം. സിലിണ്ടറൊന്നിന് 75 രൂപ മുതല്‍ 100 രൂപ വരെ കൂട്ടാനാണ് നീക്കം. വര്‍ധിപ്പിക്കുന്ന തുക സബ്‌സിഡിയായി നല്‍കാന്‍ കഴിയുമെന്ന് കേന്ദ്രസര്‍ക്കാര്‍. ഡീസലിന്റെ വിലയിലും വര്‍ധനവുണ്ടാകും.
പാചകവാതക സിലിണ്ടറുകളുടെ വില 75 മുതല്‍ 100 രൂപ വരെ വര്‍ദ്ധിപ്പിക്കാനാണ് നീക്കം. അടുത്ത കേന്ദ്രമന്ത്രിസഭായോഗമാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുക. സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം ഒമ്പതില്‍ നിന്നും 12 ആയി ഉയര്‍ത്താനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഈ സാഹചര്യത്തില്‍ പെട്രോളിയം കമ്പനികള്‍ ഉയര്‍ത്തുന്ന സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ഈ നടപടി. ഉയര്‍ത്തുന്ന വിലയുടെ അധികഭാരം പൊതുജനങ്ങള്‍ക്ക് നേരിട്ട് ഏല്‍ക്കാതെ സബ്‌സിഡിയായി നല്‍കുമെന്നാണ് സൂചന.
അതേസമയം 12 സിലിണ്ടറില്‍ അധികം ഒരു വര്‍ഷം ഉപയോഗിക്കുന്നവര്‍ക്ക് സബ്‌സിഡിയുടെ ആനുകൂല്യം ലഭിക്കില്ല. രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം ഒമ്പതില്‍ നിന്നും 12 ആയി ഉയര്‍ത്താന്‍ തീരുമാനമെടുക്കുന്നത്. ഈ തീരുമാനം മൂലം 300 കോടി മുതല്‍ 5800 കോടി രൂപ വരെ ബാധ്യതയുണ്ടാകുമെന്നാണ് എണ്ണക്കമ്പനികള്‍ അറിയിച്ചിരിക്കുന്നത്. ഈ ബാധ്യത കുറക്കുന്നതിനാണ് പാചകവാതക വിലയില്‍ വര്‍ധനവുണ്ടാകുന്നത്. ആധാറുമായി ബന്ധിപ്പിക്കുന്നവര്‍ക്കുമാത്രമേ ഈ സബ്‌സിഡി തുക ലഭിക്കുകയുള്ളൂ എന്നതും ശ്രദ്ധേയമാണ്. ആധാറുമായി ബന്ധിപ്പിക്കാത്ത പാചകവാതക സിലിണ്ടറുകള്‍ക്ക് വര്‍ധിപ്പിക്കുന്ന തുകകൂടി നല്‍കേണ്ടി വരും.
ഇതിനൊപ്പം ഡീസലിന്റെ വിലയില്‍ ലിറ്ററിന് രണ്ട് രൂപയുടെ വര്‍ധനവുണ്ടാകുമെന്നും റിപ്പോര്‍ട്ടുണ്ട്. ഈ രണ്ട് തീരുമാനങ്ങളും വരാനിരിക്കുന്ന കേന്ദ്രമന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്ത് അന്തിമ തീരുമാനമെടുക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha