ഏത് ഉത്തരവാദിത്വവും ഏറ്റെടുക്കാന്‍ സന്നദ്ധം, പ്രധാനമന്ത്രി പദവും? എഐസിയുടെ നിര്‍ണായക യോഗത്തിന് മുമ്പ് രാഹുല്‍ ഗാന്ധി മനസു തുറക്കുന്നു

പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഏത് ഉത്തരവാദിത്തവും വഹിക്കാന്‍ സന്നദ്ധനെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഹിന്ദി ദിനപത്രമായ ദൈനിക് ഭാസ്‌കറിനു നല്‍കിയ അഭിമുഖത്തിലാണ് രാഹുല്‍ നിലപാട് വ്യക്തമാക്കിയത്. കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി ഉള്‍പ്പെടെ നിര്‍ണായക വിഷയങ്ങള്‍ പരിഗണിക്കുന്നതിന് എഐസിസി യോഗം വെള്ളിയാഴ്ച ചേരാനിരിക്കേയാണ് രാഹുല്‍ മനസ്സുതുറക്കുന്നത്.
അതേസമയം, പ്രിയങ്കാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സാധ്യത രാഹുല്‍ തള്ളിക്കളഞ്ഞു. തെരഞ്ഞെടുപ്പില്‍ പ്രിയങ്ക പാര്‍ട്ടിയുടെ പ്രധാന പ്രചാരകയായിരിക്കും. താനും അമ്മയും മത്സരിക്കുന്ന മണ്ഡലങ്ങളില്‍ പ്രവര്‍ത്തനം ശക്തമാക്കുമെന്നും രാഹുല്‍ പറഞ്ഞു.
പ്രിയങ്ക തന്റെ സഹോദരിയും സുഹൃത്തുമാണ്. പാര്‍ട്ടിയുടെ ശക്തയായ പ്രവര്‍ത്തകയാണ്. ഈ നിലയില്‍ അവര്‍ തനിക്ക് എല്ലാ സഹായവും ചെയ്യും. അതിലപ്പുറം, അവര്‍ക്ക് തെരഞ്ഞെടുപ്പില്‍ വലിയ കാര്യങ്ങള്‍ ചെയ്യാനുണ്ടെന്ന് താന്‍ കരുതുന്നില്ലെന്നും രാഹുല്‍ അഭിമുഖത്തില്‍ പറഞ്ഞു.
ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത് വ്യത്യസ്തമായ രീതിയിലാണ്. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് നടപ്പിലാക്കാന്‍ ആഗ്രഹിച്ച ചില കാര്യങ്ങളാണ് എഎപി നിര്‍വഹിക്കുന്നതെന്ന് താന്‍ സമ്മതിക്കുന്നുവെന്നും അഭിമുഖത്തില്‍ പറയുന്നു.
ഒരു വ്യക്തിയെ മാത്രം ആശ്രയിച്ച് ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുന്നതിനെ രാഹുല്‍ വിമര്‍ശിച്ചു. ഒരു വ്യക്തിയെ മാത്രം ആശ്രയിച്ച് 120 കോടി ജനങ്ങളെ നയിക്കാന്‍ ഒരു പാര്‍ട്ടിക്കും കഴിയില്ലെന്ന് രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടിയില്‍ രണ്ടാമനായ രാഹുലിനെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കണമെന്ന് വിവിധ കോണുകളില്‍ നിന്ന് ആവശ്യം ശക്തമാണ്. അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha