പ്രണയത്തിന്റെ പേരില്‍ പെണ്‍മക്കളെ മാതാപിതാക്കള്‍ കനാലില്‍ എറിഞ്ഞു

ആണ്‍സുഹൃത്തുക്കളുമായുള്ള ബന്ധത്തിന്റെ പേരില്‍ കൗമാരക്കാരായ പെണ്‍മക്കളെ മാതാപിതാക്കള്‍ കനാലില്‍ എറിഞ്ഞു. പെണ്‍കുട്ടികളില്‍ ഒരാള്‍ മരിച്ചു. പഞ്ചാബിലെ ലുധിയാനയിലാണ് സംഭവം. ഓട്ടോ ഡ്രൈവറായ ഉദയ് ചന്ദ, ഭാര്യ ലക്ഷ്മി എന്നിവരാണ് കുട്ടികളെ ശിക്ഷിച്ചത്. പതിനഞ്ചുകാരിയായ മകള്‍ ജ്യോതിയാണ് മരിച്ചത്. കൊലപാതകം, വധശ്രമം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി പോലീസ് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. എന്നാല്‍ സംഭവത്തിനു ശേഷം ഒളിവില്‍ പോയ ദമ്പതികളെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനികളാണ് കുട്ടികള്‍ രണ്ടു പേരും. തിങ്കളാഴ്ച ക്ലാസ് കഴിഞ്ഞ് രാത്രിയോടെയാണ് ഇവര്‍ വീട്ടിലെത്തിയത്. കുട്ടികള്‍ക്ക് പ്രണയബന്ധമുണ്ടെന്ന് ബോധ്യപ്പെട്ടതോടെ ഭക്ഷണത്തില്‍ മയക്കുമരുന്ന് നല്‍കി ബോധം കെടുത്തിയ ശേഷം അവരെ സിദ്വാന്‍ കനാലില്‍ കൊണ്ടുപോയി തള്ളുകയായിരുന്നു. ജ്യോതിയെ കനാലില്‍ തള്ളുന്നതിന് മുന്‍പ് ദുപ്പട്ട കൊണ്ട് കഴുത്തുമുറുക്കിയിരുന്നു.
കുട്ടികള്‍ കനാലിലൂടെ ഒഴുകിപ്പോകുന്നത് കണ്ട നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജ്യോതി മരണമടഞ്ഞിരുന്നു. പോലീസിന്റെ ചോദ്യം ചെയ്യലില്‍ സഹോദരി പ്രീതി വ്യാജപേരാണ് ആദ്യം നല്‍കിയത്. തങ്ങള്‍ അനാഥരാണെന്നും സമീപത്തുള്ള ക്ഷേത്രത്തില്‍ ഭിക്ഷയാചിച്ചാണ് കഴിയുന്നതെന്നുമാണ് പറഞ്ഞത്. അജ്ഞാതനായ ഒരാള്‍ നല്‍കിയ ഭക്ഷണം കഴിച്ച് അബോധാവസ്ഥയില്‍ ആയിരുന്നുവെന്നു പ്രീതി പറഞ്ഞിരുന്നു.
എന്നാല്‍ മൊഴിയില്‍ വിശ്വാസം വരാത്ത പോലീസ് കുട്ടികളെ കൗണ്‍സിലിംഗിന് വിധേയമാക്കിയപ്പോഴാണ് സത്യാവസ്ഥ പുറത്തുവന്നത്. ബിഹാറില്‍ നിന്നും എത്തിയതാണ് പെണ്‍കുട്ടികളുടെ കുടുംബം. ലുധിയാനയിലെ ബെയര്‍വാള്‍ റോഡില്‍ വാടക വീട്ടലാണ് ഇവര്‍ താമസിക്കുന്നതെന്നും പോലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha

























