രാജ്യസഭാ സ്ഥാനാര്‍ഥികള്‍ ഇന്ന് പത്രിക നല്‍കും

രാജ്യസഭാ സ്ഥാനാര്‍ഥികള്‍ തിങ്കളാഴ്ച പത്രിക നല്‍കും. എല്‍.ഡി.എഫ് സ്ഥാനാര്‍ഥികളായ സി.പി.എമ്മിന്റെ എളമരം കരീമും സി.പി.ഐയുടെ ബിനോയ് വിശ്വവും രാവിലെ 11ന് നിയമസഭാ സെക്രട്ടറിക്ക് പത്രിക നല്‍കും. യു.ഡി.എഫിന് വേണ്ടി കേരള കോണ്‍ഗ്രസിലെ ജോസ് കെ. മാണി 12നും പത്രിക നല്‍കും. ഇന്നാണ് പത്രിക നല്‍കേണ്ട അവസാന ദിവസം.
എല്‍.ഡി.എഫിന് രണ്ടുപേരെയും യു.ഡി.എഫിന് ഒരാളെയും വിജയിപ്പിക്കാം. നാലാമത് പത്രികയില്ലെങ്കില്‍ തിങ്കളാഴ്ചതന്നെ മൂന്നുപേരുടെയും വിജയം ഉറപ്പാവും.
https://www.facebook.com/Malayalivartha























