ലോകാത്ഭുതങ്ങളില്‍ ഒന്നായ ആഗ്രയിലെ താജ്മഹലിന്റെ കവാടം തകര്‍ക്കാന്‍ സംഘ്പരിവാര്‍ ശ്രമം

ലോകാത്ഭുതങ്ങളില്‍ ഒന്നായ ആഗ്രയിലെ താജ്മഹലിന്റെ കവാടം തകര്‍ക്കാന്‍ സംഘ്പരിവാര്‍ ശ്രമം. പടിഞ്ഞാറ് ഭാഗത്തെ കവാടം തകര്‍ക്കാനാണ് വി.എച്ച്.പിയുടെ നേതൃത്വത്തിലുള്ള സംഘം ശ്രമിച്ചത്. ബസായ് ഘട്ടിലുള്ള സിദ്ധേശ്വര്‍ മഹാദേവ ക്ഷേത്രത്തിലേക്ക് പോകുന്ന വഴിയിലാണ് താജ്മഹലിന്റെ പടിഞ്ഞാറേ കവാടം നില്‍ക്കുന്നതെന്നും ഇത് ക്ഷേത്രത്തിലേക്കുള്ള വഴി തടയുന്നുണ്ടെന്നും ആരോപിച്ചാണ് പൊളിക്കാന്‍ ശ്രമിച്ചത്.
ചുറ്റികകളും കമ്പിപ്പാരകളുമായി 30ഓളം പേരായിരുന്നു അക്രമ സംഘത്തിലുണ്ടായിരുന്നത്. താജ്മഹലിനെക്കാള്‍ മുമ്പു തന്നെ ക്ഷേത്രം അവിടെയുണ്ടായിരുന്നു. പല തവണ ആവശ്യപ്പെട്ടിട്ടും ഉദ്യോഗസ്ഥര്‍ കവാടം പൊളിച്ചു മാറ്റാന്‍ തയാറായിരുന്നില്ല. ഇക്കാരണത്താലാണ് തങ്ങള്‍ പൊളിച്ചു മാറ്റുന്നതെന്നും വി.എച്ച്.പി നേതാവ് രവി ദുബേ പറഞ്ഞു.
ആര്‍ക്കിയോളിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha























