ഉത്തര്‍പ്രദേശില്‍ ബസ് നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് മറിഞ്ഞ് 16 മരണം, 12 പേര്‍ക്ക് പരിക്ക്

ഉത്തര്‍പ്രദേശിലെ മെയിന്‍പുരിയില്‍ ബസ് നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് മറിഞ്ഞ് 16 പേര്‍ മരിച്ചു. 12 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. മെയിന്‍പുരിയില്‍ ഇന്ന് രാവിലെ ആയിരുന്നു അപകടം നടന്നത്.
ഇറ്റാവ മെയിന്‍പുരി ഹൈവേയില്‍ കിരാത്പൂര്‍ പൊലീസ് പോസ്റ്റിന് സമീപത്തായിരുന്നു അപകടം. അമിതവേഗത്തിലെത്തിയ ബസ് നിയന്ത്രണം വിട്ട് ഡിവൈഡറിലേക്ക് ഇടിച്ചു കയറുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ ബസ് മറിഞ്ഞു.
https://www.facebook.com/Malayalivartha























