ഭാര്യയ്ക്ക് സുഖമില്ലെന്ന് കേട്ടപ്പാടെ ടെൻഷനായി... വണ്ടി കാത്ത് നിൽക്കാൻ സമയം കിട്ടിയില്ല; അടുത്തുണ്ടായിരുന്ന പോലീസ് വണ്ടിയുമായി യുവാവ് കടന്നു

ഭാര്യയ്ക്ക് സുഖമില്ലെന്ന് കേട്ടപ്പാടെ ടെൻഷനായി. വണ്ടി കാത്ത് നിൽക്കാൻ സമയം കിട്ടിയില്ല; അടുത്തുണ്ടായിരുന്ന പോലീസ് വണ്ടിയുമായി യുവാവ് കടന്നു. തെലുങ്കാനയിലെ സൂര്യപെട്ട് ജില്ലയില്‍ വച്ചാണ് രസകരമായ സംഭവമുണ്ടായിരിക്കുന്നത്. തിരുപതി ലിംഗരാജു എന്ന 30കാരനാണ് സമയം കളായനില്ലാതെ പോലീസുകാരെ കബളിപ്പിച്ച് വാഹനവും അടിച്ചോണ്ട് പോയത്.കടുത്ത മാനസ്സിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി. ഇയാള്‍ക്കെതിരെ ഐപിസി 379ാം വകുപ്പ് പ്രകാരം കേസെടുത്തുവെന്നും പോലീസ് പറഞ്ഞു.
ഷോപ്പിങ് മാളിന് പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന പോലീസ് വാഹനത്തിന്റെ അടുത്ത് എത്തി പെട്ടന്നുതന്നെ വാഹനത്തില്‍ ഇരുന്നിരുന്ന ഗണ്‍മാനോടും ഡ്രൈവറോടും സിഐ ആവശ്യപ്പെട്ടു എത്രയും വേഗം പുറത്തിറങ്ങൂ എന്ന് പറഞ്ഞ് വാഹനവുമായി പോകുകയായിരുന്നു. എന്നാല്‍, എന്തോ സംശയം തോന്നിയ ഡ്രൈവര്‍ ഇന്‍സ്‌പെക്ടറുമായി ബന്ധപ്പെട്ടപ്പോഴാണ് വഞ്ചിക്കപ്പെട്ട കാര്യം മനസ്സിലായത്.
ഉടന്‍തന്നെ വാഹനം കടത്തിക്കൊണ്ടുപോയ കാര്യം പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ചറിയിക്കുകയായിരുന്നു. ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചെക്ക് പോസ്റ്റിന് സമീപത്ത് വച്ച് പോലീസ് വാഹനം പിടികൂടുകയായിരുന്നു. പോലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സുഖമില്ലാത്ത ഭാര്യയെ കാണുന്നതിനാണ് ഇയാള്‍ പോയതെന്ന് തെളിഞ്ഞത്.
https://www.facebook.com/Malayalivartha























