ആവശ്യക്കാർക്ക് നടികളെ ഭീഷണിപ്പെടുത്തി മുറികളിലെത്തിയ്ക്കും; ഡീലിങ് വിദേശ രാജ്യങ്ങളിൽ വച്ച് മാത്രം; സെക്‌സ് റാക്കറ്റ് നിയന്ത്രിച്ചിരുന്നത് ഇന്ത്യൻ ദമ്പതികൾ

ടോളിവുഡ് കാസ്റ്റിങ് കൗച്ചിങിനെക്കുറിച്ചുള്ള വിവാദ വിവരങ്ങൾ വെളിപ്പെടുത്തിയ താരമാണ് ശ്രീറെഡ്ഡി. എന്നാൽ ഇതിനു പിന്നാലെ ടോളിവുഡില്‍ വന്‍ സെക്‌സ് റാക്കറ്റ് തന്നെ പ്രവർത്തിക്കുന്നുണ്ടെന്ന് വിവരങ്ങളാണ് പുറത്തു വരുന്നത്.
ഇത്തരത്തിൽ താരങ്ങളെ വേശ്യാവൃത്തിയിലേക്ക് തള്ളിവിട്ട ഇന്ത്യൻ ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തു. യുഎസിലെ ചിക്കാഗോയിലാണ് ഇവര്‍ പിടിയിലായത്. ഇവരുടെ ഡീലിങ് വിദേശ രാജ്യങ്ങളിലാണ് നടന്നിരുന്നത്. താരങ്ങളെ ഇവിടങ്ങളില്‍ എത്തിച്ചാണ് ഡീലിങ് നടക്കുന്നത്.
34 കാരനായ ശ്രീരാജ് ചൊന്നുപട്ടി, 31കാരിയായ ചന്ദ്ര എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ തെലുങ്ക് നടിയെ വേശ്യാവൃത്തിക്ക് തള്ളിവിട്ടതാണ് അറസ്റ്റിന് കാരണമായത്. താരത്തെ ഇവര്‍ ഭീഷണിപ്പെടുത്തിയാണ് ഇതു നടത്തിയതെന്നും പറയുന്നുണ്ട്. കിഷന്‍ എന്നു പേരുള്ള ശ്രീരാജ് യുഎസിലെ ബിസിനസുകാരനാണ്. തെലുങ്കില്‍ ഇയാള്‍ സിനിമ നിര്‍മ്മിച്ചിട്ടുണ്ട്. സെക്‌സ് റാക്കറ്റ് ഇര ഇവര്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്.
യുഎസ് ഡോളര്‍ 3000 ആണ് ഇവര്‍ ഒരാള്‍ക്ക് ചാര്‍ജ് ചെയ്യുന്നത്. ദമ്പതികൾ നടിയെ ഭീഷണിപ്പെടുത്തി അപ്പാര്‍ട്‌മെന്റില്‍ എത്തിക്കുകയാണ് ചെയ്തത്. യുഎസിലെ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു താരം. ഇവരുടെ വീട് റെയ്ഡ് ചെയ്തപ്പോള്‍ 70 കോണ്ടം പോലീസ് കണ്ടെടുത്തിട്ടുണ്ട്. അറസ്റ്റ് ചെയ്ത ദമ്പതികളെ ജയിലിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha























