കെജ്രിവാൾ ദയവായി വസ്ത്രം മാറ്റു, നിങ്ങൾക്ക് അണുബാധയുണ്ടായാൽ അതിന്റെ കുറ്റവും നരേന്ദ്രമോദിയുടെ മേൽ ചുമത്തരുത് ; അരവിന്ദ് കേജരിവാളിന്റെ നിരാഹാര സമരം നാലാം ദിവസത്തിലേക്ക് ; നിലപാടെടുക്കാതെ ലഫ്.ഗവർണ്ണർ

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ നിരാഹാര സമരം നാലാം ദിവസത്തിലേക്ക്. സമരം നാലാം ദിവസത്തിലേക്ക് കടക്കുമ്പോളും സമരം അവസാനിപ്പിക്കുന്നതിന് വേണ്ടിയുള്ള ചർച്ചയ്ക്ക് ലഫ്റ്റനന്റ് ഗവർണർ തയ്യാറാകുന്നില്ല. ഡൽഹിക്ക് സംസ്ഥാനപദവി ലഭിയ്ക്കുന്നതിനു വേണ്ടി അരവിന്ദ് കെജ്രിവാൾ തന്നെ പല നടപടികളുമായി മുന്നോട്ട് പോകുകയായിരുന്നു. ഡൽഹിക്ക് സംസ്ഥാനപദവി ആവശ്യപ്പെട്ടുകൊണ്ട് നാല് ദിവസമായി തുടരുന്ന നിരാഹാര സമരത്തിൽ അരവിന്ദ് കേജരിവാൾ അടക്കമുള്ളവർ വസ്ത്രങ്ങൾപോലും മാറാൻ തയ്യാറായിട്ടില്ല.
എഎപി വിട്ട് പുറത്തുപോയ വിമത നേതാവ് കപിൽ മിശ്ര അരവിന്ദ് കെജ്രിവാളിനെ കളിയാക്കി രംഗത്ത് എത്തിയിരുന്നു . ' കെജ്രിവാൾ ദയവായി വസ്ത്രം മാറ്റു, നിങ്ങൾക്ക് അണുബാധയുണ്ടായാൽ അതിന്റെ കുറ്റവും നരേന്ദ്രമോദിയുടെ മേൽ ചുമത്തരുത് ' എന്ന് അദ്ദേഹം കളിയാക്കി.
https://www.facebook.com/Malayalivartha























