ഇരുപത് വയസുകാരി ഫ്രഞ്ച് വനിതയെ രണ്ടാഴ്ചയായി കാണാനില്ല; കൊല്ലപ്പെട്ട വിദേശ യുവതിക്ക് പിന്നാലെ പോലീസിനെ ആശങ്കയിലാക്കി മറ്റൊരു കേസ്

കേരളത്തെ ഒന്നടങ്കം അപമാനത്തിന്റെ കൊടുമുടിയിലെത്തിച്ച സംഭവമായിരുന്നു വിദേശ വനിതയുടെ തിരോധാനവും ഒടുവിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതും. ഇതിന് പിന്നാലെ പോലീസിന് തലവേദനയാക്കി വീണ്ടുമൊരു തിരോധാനം. 20 വയസുകാരി യുവതിയെയാണ് കാണാതായിരിക്കുന്നത്.
രണ്ടാഴ്ചയായി ഈ ഫ്രഞ്ച് വനിതയെ കാണാതായയിട്ട്. ഗയലെ ചൗതെയ് എന്ന യുവതിയെ രാജസ്ഥാനില്‍ വെച്ചാണ് കാണാതായിരിക്കുന്നത്. മെയ് 30നാണ് വിദേശ വനിത പുഷ്‌കറില്‍ എത്തുന്നത്. അവിടെയയുള്ള ഹോളി കാ ചൈക് എന്ന ഹോട്ടലിലായിരുന്നു താമസം. ജൂണ്‍ ഒന്നിന് ഹോട്ടല്‍ വിട്ട് ജയ്പൂരിലേക്ക് പോയി എന്നാണ് വിവരം.
ഫ്രഞ്ച് അംബാസിഡര്‍ ഇന്‍ ഇന്ത്യ അലക്‌സാണ്ടര്‍ സിഗ്ലെര്‍ ട്വിറ്ററിലൂടെയാണ് വനിതയെ കാണാനില്ലെന്ന വിവരം അറിയിച്ചത്. 20 വയസ്സുള്ള 5 അടി മൂന്ന് ഇഞ്ച് പൊക്കമുള്ള വനിതയെ ജൂണ്‍ ഒന്നുമുതല്‍ കാണാനില്ലെന്നാണ് ട്വീറ്റ്. പുഷ്‌കറില്‍ നിന്ന് ജയ്പൂരിലേക്കാണ് പോയതെന്ന് വിവരമുണ്ട്. ആര്‍ക്കെങ്കിലും വിവരം ലഭിക്കുകയാണെങ്കില്‍ admin-francais.new-delhi-amba@diplomatie.gouv.fr എന്ന മെയില്‍ ഐഡിയിലേക്ക് വിവരം അയക്കണമെന്നും പറയുന്നു.
സംഭവം അറിഞ്ഞതിനുപിന്നാലെ രാജസ്ഥാന്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം അന്വേഷണം തുടങ്ങിയിട്ടുണ്ട്. യുവതി ഉപയോഗിച്ച് മൊബൈല്‍ നമ്പറിന്റെ വിവരങ്ങള്‍ ശേഖരിക്കാന്‍ പോലീസ് ശ്രമിക്കുന്നുണ്ട്. ഒറ്റയ്ക്കാണ് ഗയലെ ചൗതെയ് യാത്ര പുറപ്പെട്ടത്.
https://www.facebook.com/Malayalivartha























