'സര്‍, ദയവായി താങ്കളുടെ വസ്ത്രം മാറൂ, അല്ലെങ്കില്‍ താങ്കള്‍ക്ക് എന്തെങ്കിലും അണുബാധയുണ്ടാകും !; അരവിന്ദ് കെജരിവാളിനെ പരിഹസിച്ച് എഎപി എംഎല്‍എ

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും മറ്റ് മൂന്ന് മന്ത്രിമാരും നടത്തുന്ന സമരം നാലാം ദിവസത്തിലേക്ക് കടന്നതിന് പിന്നാലെ പരിഹാസവുമായി എഎപി വിമത എംഎല്‍എ കപില്‍ മിശ്ര. ഗവര്‍ണറുടെ വസതിയില്‍ കെജരിവാള്‍ നടത്തുന്ന കുത്തിയിരുപ്പ് സമരം നാലാം ദിവസം കടന്നതിന് പിന്നാലെ ഇനിയെങ്കിലും വസ്ത്രം മാറ്റാനാണ് മിശ്ര തന്റെ ട്വിറ്ററിലൂടെ കെജരിവാളിനെ പരിഹസിച്ചത്.
'സര്‍, ദയവായി താങ്കളുടെ വസ്ത്രം മാറൂ, അല്ലെങ്കില്‍ താങ്കള്‍ക്ക് എന്തെങ്കിലും അണുബാധയുണ്ടാകും. പിന്നീട് മോദിജി നിങ്ങളെ വസ്ത്രം മാറാന്‍ അനുവദിച്ചില്ലെന്ന് പറയരുത്'. ഇതായിയിരുന്നു കപില്‍ മിശ്രയുടെ ട്വീറ്റ്. വീട്ടുപടിക്കല്‍ റേഷന്‍ എത്തിച്ചു നല്‍കാനുള്ള ഡല്‍ഹി സര്‍ക്കാരിന്റെ പദ്ധതിക്ക് ലഫ്.ഗവര്‍ണര്‍ അംഗീകാരം നല്‍കാത്തതിനെ തുടര്‍ന്നാണ് കെജരിവാളും മറ്റ് മന്ത്രിമാരും ഗവര്‍ണറുടെ വസതിയില്‍ സമരം ആരംഭിച്ചത്.
https://www.facebook.com/Malayalivartha























