പെട്രോളിന് 9 രൂപ വിലക്കുറവ് ; വേറിട്ട പിറന്നാളാഘോഷവുമായി മഹാരാഷ്ട്രാ നേതാവ് രാജ് താക്കറെ

മോദി മുക്ത ഭാരതത്തിനായി പ്രതിപക്ഷ കക്ഷികള്‍ ഒന്നിക്കണമെന്ന് ആവശ്യപ്പെട്ട മഹാരാഷ്ട്രയിലെ നവനിര്‍മാണ്‍ സേന അധ്യക്ഷന്‍ രാജ് താക്കറെ, തന്‍റെ അമ്പതാം പിറന്നാളാഘോഷം കേന്ദ്ര സര്‍ക്കാരിന്‍റെ ഇന്ധന വില നിര്‍ണയ രീതിക്കെതിരെയുള്ള ഒളിയമ്പിലൂടെ ശ്രദ്ധേയമാക്കി.
ഇരുചക്ര വാഹനങ്ങള്‍ക്ക് പെട്രോളിന് ലിറ്ററിന് ഒമ്പത് രൂപ വരെ ഇളവ് നല്‍കിയായിരുന്നു താക്കറെയുടെ ജന്മദിനാഘോഷം. മഹാരാഷ്ട്രയില്‍ ഇന്നത്തെ പെട്രോള്‍ വില 84.26 ആയിരുന്നു. ഇതിലാണ് 9 രൂപയുടെ ഇളവ് നല്‍കിയത്.
തെരഞ്ഞെടുത്ത പമ്പുകളില്‍നിന്ന് പെട്രോള്‍ അടിക്കുന്ന ഇരുചക്രവാഹനങ്ങള്‍ക്കായിരുന്നു ഈ ആനുകൂല്യം ലഭിച്ചത്. വിലക്കുറവ് മുതലാക്കുന്നതിന് ഈ പമ്പുകളിലെത്തിയവാരാകട്ടെ ഫുള്‍ ടാങ്ക് പെട്രോള്‍ അടിച്ചാണ് സുവര്‍ണാവസരം പ്രയോജനപ്പെടുത്തിയത്.
https://www.facebook.com/Malayalivartha


























