Widgets Magazine
16
Oct / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഞെട്ടിക്കുന്ന സംഭവങ്ങളാണ് ട്രംപ് നടത്തികൊണ്ട് ഇരിക്കുന്നത്..വെനസ്വേലയിൽ രഹസ്യ ഓപ്പറേഷനുകൾ നടത്താൻ സെൻട്രൽ ഇന്റലിജൻസ് ഏജൻസിക്ക് (സിഐഎ) അനുമതി നൽകി..ട്രംപിനെ കാത്തിരിക്കുന്നത് കനത്ത തിരിച്ചടി..


നെന്മാറ പോത്തുണ്ടി ബോയൻ കോളനി സജിത കൊലക്കേസിൽ ശിക്ഷാ വിധി ഇന്ന്.... പ്രതിയായ ചെന്താമരയ്ക്ക് പരമാവധി ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ വാദം


ഗൾഫ് സന്ദർശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ യാത്ര തിരിച്ചു...


കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത.... ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും 7 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു


കോഴിക്കോട് സൗത്ത് ബീച്ചിൽ കടൽ ഉൾവലിഞ്ഞു.... പെട്ടെന്നുണ്ടായ പ്രതിഭാസം സന്ദർശകരെ പരിഭ്രാന്തിയിലാക്കി, തിരകളില്ലാതെ നിശ്ചലമായ കടൽ കാണാൻ നിരവധിപേരെത്തി

ഇലക്ട്രോണിക് വോട്ടിംഗ് മെഷിനുകൾക്ക് പകരം ബാലറ്റ് പേപ്പർ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടത്താൻ തയ്യാറുണ്ടോയെന്ന് ബിജെപിയോട് കോൺഗ്രസ്

05 SEPTEMBER 2019 11:50 AM IST
മലയാളി വാര്‍ത്ത

More Stories...

നവീന്‍ ബാബുവിന്റെ കുടുംബത്തിന് നീതി കൊടുക്കണം കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്; നവീന്‍ ബാബുവിന്റെ കുടുംബത്തോട് സര്‍ക്കാര്‍ അനീതിയാണ് കാട്ടിയത് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

മകനെതിരായ ഇഡി സമന്‍സ്; മുഖ്യമന്ത്രിയുടെ ദുസ്വാധീനം ഉപയോഗിച്ച് ഒതുക്കി; ആഞ്ഞടിച്ച് കെപിസിസി പ്രസിസന്റ് സണ്ണി ജോസഫ് എംഎല്‍എ

കിഫ്ബിയിലൂടെ സർക്കാർ നടപ്പിലാക്കുന്ന സ്‌കൂൾ അടിസ്ഥാനസൗകര്യ നവീകരണ പദ്ധതികൾ രാജ്യത്തിന് തന്നെ മാതൃക; ലോകത്തെ മാറ്റാനുതകുന്ന പുതിയ ആശയങ്ങൾ ജനിപ്പിക്കാൻ കഴിയുന്ന വിധത്തിൽ വിദ്യാഭ്യാസ രീതികളെ മാറ്റുക എന്നതാണ് ലക്ഷ്യമെന്ന് മന്ത്രി വി.ശിവൻകുട്ടി

സ്മാർട്ട് അങ്കണവാടി ഉദ്ഘാടനമുണ്ട്; ഇന്ന് വന്ന എല്ലാവരും അന്നും വരണം; ജനാധിപത്യ രീതിയിൽ പ്രതിഷേധിക്കാമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ

139 എം.എൽ.എമാർക്ക് നൽകുന്ന ഫണ്ട് പാലക്കാട് തരാറില്ല ; പാലക്കാട് എം.എൽ.എയോട് സംസ്ഥാന സർക്കാർ വിവേചനം കാണിക്കുന്നെന്ന് പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിൽ

തെരഞ്ഞെടുപ്പിന് മുൻപ് തന്നെ സർവ്വേ ഫലങ്ങൾ പുറത്തു വരികയാണ്. ഈ സർവ്വേ ഫലങ്ങൾ ഒന്നും സാധാരണ തെറ്റാറില്ല. ഇപ്പോൾ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി നടത്തിയ സർവേ ഫലത്തിൽ 288 അംഗ സഭയിൽ 229 സീറ്റുകളും ബിജെപി-ശിവസേനാ സഖ്യത്തിന് ലഭിക്കുമെന്നാണ് പറയുന്നത്. എന്നാൽ സർവേകൾ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ബിജെപിക്ക് അറിയാമെന്ന് കോൺഗ്രസ് വിമർശിച്ചു. ബിജെപിയുടെ അമിതാത്മവിശ്വാസം വോട്ടർമാരിൽ ആശയക്കുഴപ്പമുണ്ടാക്കാനാണെന്നും കോൺഗ്രസ് കുറ്റപ്പെടുത്തുകയുണ്ടായി. 229 സീറ്റുകളും നേടുമെന്ന് ബിജെപിക്ക് ആത്മവിശ്വാസം ഉണ്ടെങ്കിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷിനുകൾക്ക് പകരം ബാലറ്റ് പേപ്പർ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടത്താൻ തയ്യാറുണ്ടോയെന്ന് പ്രതിപക്ഷ നേതാവ് വിജയ് വദേട്ടിവാർ ബിജെപിയെ വെല്ലു വിളിച്ചിരിക്കുകയാണ്. ബാലറ്റ് പേപ്പർ ഉപയോഗിച്ച് വേണം തിരഞ്ഞെടുപ്പ് നടത്താനെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ പ്രതിപക്ഷ പാർട്ടികൾ രംഗത്ത് വന്നിരുന്നു.

അതേ സമയം സർവേ ഫലം വെറും തട്ടിപ്പാണെന്നാണ് കോൺഗ്രസ് പറയുന്നത്. ബിജെപിക്കും ശിവസേനയ്ക്കും കാര്യങ്ങൾ എളുപ്പമായിരുന്നെങ്കിൽ ഇരു പാർട്ടികളും സംസ്ഥാനത്ത് യാത്രകൾ സംഘടിപ്പിക്കില്ലായിരുന്നെന്നും വിജയ് വദേട്ടിവാർ പറയുകയുണ്ടായി . ജമ്മു കശ്മീകരിലും ലഡാക്കിലും ടൂറിസ്റ്റ് റിസോർട്ടുകൾ തുറക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കത്തെയും കോൺഗ്രസ് വിമർശിക്കുയുണ്ടായി. അമിത് ഷായുടെയും നരേന്ദ്ര മോദിയുടെയും നിർദ്ദേശങ്ങൾക്ക് അനുസരിച്ചാണ് മഹാരാഷ്ട്ര സർക്കാർ പ്രവർത്തിക്കുന്നതെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി. എന്നാൽ വെല്ലുവിളികളും മറ്റുമുണ്ടെങ്കിലും തികഞ്ഞ ആത്മവിശ്വാസത്തിലാണ് ബിജെപി. മഹാരാഷ്ട്രയിൽ ഭര ണ തുടർച്ചയുണ്ടാകുമെന്ന തികഞ്ഞ ആത്മവിശ്വാസം ബിജെപിയും ശിവസേനയും വച്ച് പുലർത്തുന്നുണ്ട്. കോൺഗ്രസിൽ ഇപ്പോൾ ഉള്ള പ്രതിസന്ധികൾ തിരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. കോൺഗ്രസിന്റെ സഖ്യകക്ഷിയായ എൻസിപിയിൽ തിരഞ്ഞെടുപ്പ് അടുക്കുംന്തോറും കൊഴുഞ്ഞുപോക്ക് കൂടുകയാണ്. പല പ്രമുഖ നേതാക്കാൻമാരും ഇതിനോടകം തന്നെ എൻസിപി വിട്ട് ശിവസേനയിലും ബിജെപിയിലും എത്തിയിരുന്നു. വിഭജന ചർച്ചകൾ പുരോഗമിക്കുകയാണ്. 288 അംഗ സഭയിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ ഏതൊക്കെ പാർട്ടികൾ എവിടെ നിന്നൊക്കെ മത്സരിക്കുമെന്ന കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ലെന്നാണ് നേതാക്കൾ വ്യക്തമാക്കുന്നത്.

അതു പോലെ തന്നെ എൻസിപിയിൽ നിന്നും കോൺഗ്രസിൽ നിന്നും പാർട്ടിയിലേക്ക് എത്തിയ മുൻ എൻസിപി-കോൺഗ്രസ് നേതാക്കൾക്ക് സീറ്റ് നൽകുന്ന കാര്യവും യോഗം പരിഗണിക്കുന്നുണ്ട്. സിറ്റിംഗ് എംഎൽഎമാർ ചേർന്ന പാർട്ടിയുടെ സീറ്റുകളായിട്ടായിരിക്കും ഇവ പരിഗണിക്കുക. കോൺഗ്രസിൽ നിന്നും എൻസിപിയിൽ നിന്നും എത്തിയ പരമാവധി സിറ്റിംഗ് എംഎൽഎമാർക്കും സീറ്റ് നൽകുക എന്ന ലക്‌ഷ്യം ബിജെപിക്കുണ്ട്. ചെറു പാർട്ടികളായ ആർപിഐ(A), രാഷ്ട്രീയ സമാജ് പക്ഷ് എന്നീ പാർട്ടികൾക്ക് സീറ്റ് നൽകുന്ന കാര്യവും യോഗത്തിൽ ചർച്ച ചെയ്തിരുന്നു. ഈ പ്രാവശ്യം ശിവസേനയും ബിജെപിയും സഖ്യത്തിൽ മത്സരിക്കുന്നതിനാൽ സീറ്റ് വിഭജന ചർച്ചകൾ നീളാനുള്ള സാധ്യത കൂടുതലാണ് . മഹാരാഷ്ട്ര ബിജെപി അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീലിന്റെ വസതിയിലാണ് സീറ്റ് വിഭജന ചർച്ചകൾ നടക്കുന്നത്. ചില സീറ്റുകളുടെ കാര്യത്തിൽ മാത്രമാണ് യോഗത്തിൽ അന്തിമ തീരുമാനം ഉണ്ടായതെന്നാണ് നേതാക്കളിൽ നിന്നും ലഭിക്കുന്ന സൂചന. ഏതായാലും മഹാരാഷ്ട്രയിൽലെ സ്ഥിഗതികൾ എങ്ങനെയാകുമെന്ന് കാത്തിരുന്നു കാണാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരോളില്ലാതെ 30 വർഷം കഠിന തടവ് ...  (16 minutes ago)

Venezuela-രാജ്യങ്ങൾ തയ്യാറെടുക്കുന്നു  (19 minutes ago)

ആർ. ബാലസരസ്വതി ദേവി അന്തരിച്ചു...  (34 minutes ago)

വള്ളത്തിൽ നിന്ന് തെറിച്ചു കടലിൽ വീണ് കാണാതായ യുവാവിന്റെ മൃതദേഹം  (46 minutes ago)

തിരുവനന്തപുരം-മധുര അമൃത എക്സ്‌പ്രസ് ഇന്നു മുതൽ രാമേശ്വരത്തേക്ക്  (1 hour ago)

തിരുവനന്തപുരത്ത് നിന്ന് എയർ ആംബുലൻസ് കൊച്ചിയിലേക്ക് പുറപ്പെടും....  (1 hour ago)

ഉ​ഡു​പ്പിയിലെ ഹൊ​സാ​ഹി​ത്‍ലു ബീ​ച്ചി​ൽ മൂ​ന്ന് സ്കൂ​ൾ കു​ട്ടി​ക​ൾ മു​ങ്ങി​മ​രി​ച്ചു  (1 hour ago)

ആംബുലന്‍സും ഇരുചക്രവാഹനം കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം  (2 hours ago)

​വി.​എ​സ് ​അ​ച്യു​താ​ന​ന്ദ​ന്റെ​ ​സ​ഹോ​ദ​രി​ ആ​ഴി​ക്കു​ട്ടി​ ​നി​ര്യാ​ത​യാ​യി...  (2 hours ago)

ഫൈനലിൽ അർജന്റീനയും മൊറോക്കോയും തമ്മിൽ  (2 hours ago)

കടൽ ഉൾവലിഞ്ഞു..! വൻ പ്രതിഭാസം ജാഗ്രത മുന്നറിയിപ്പുമായി കേന്ദ്രം..! തെക്ക് മഴ വിഴുങ്ങി..!അവധി..?!  (2 hours ago)

കര്‍ണനായി വേഷമിട്ട് ശ്രദ്ധേയനായ നടന്‍ പങ്കജ് ധീര്‍  (2 hours ago)

എട്ടു വർഷത്തിനു ശേഷം ബഹ്‌റൈനിൽ എത്തിയ മുഖ്യമന്ത്രിക്ക് ഉജ്വല സ്വീകരണമൊരുക്കാൻ ഒരുങ്ങിയിരിക്കയാണ് മലയാളി സമൂഹം  (3 hours ago)

ചർച്ച ചെയ്യുന്ന സിനിമ  (3 hours ago)

പ്രതിയായ ചെന്താമരയ്ക്ക് പരമാവധി ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ വാദം...  (3 hours ago)

Malayali Vartha Recommends