Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

ഡൽഹി മുന്‍സിപ്പല്‍ കോര്‍പറേഷന്‍ ഉപതിരഞ്ഞെടുപ്പില്‍ ആം ആദ്മിക്ക് തകർപ്പൻ വിജയം... അഞ്ചിൽ നാലും സ്വന്തമാക്കി ആം ആദ്മി... വട്ടപൂജ്യത്തിൽ ബിജെപി...

03 MARCH 2021 05:51 PM IST
മലയാളി വാര്‍ത്ത

More Stories...

രാജി വച്ച ശ്രീലേഖ മാഡം ബി ജെ പി സമരത്തിന്; പോലീസിനെതിരെ ആഞ്ഞടിച്ച് മുൻ DGP ; പോലീസ് സുഗതനെതിരെ കാപ്പ ചുമത്തിയതിന് വിമർശനം

സുഗതനെ കുടുക്കിയ ചെന്നിത്തല പോലീസേ നാണമില്ലേ...!!!! നിയമസഭയിലേക്ക് ഇരച്ചിറങ്ങി സുഗതനും കുടുംബവും ബിജെപിയും ; നഗരസഭാ ഭരണം അട്ടിമറിക്കാനുള്ള എൽഡിഎഫ്-യുഡിഎഫ് നീക്കങ്ങൾക്കെതിരെയും നിയമസഭാ ധർണ്ണ നടത്തി ബിജെപി

പിണറായി വിജയനെ FIRന്ന് രക്ഷിക്കാൻ 4 ദിവസം വി ഡി സതീശന്റെ നാടകം...!!! ആരോപിച്ച് ബിജെപി എം എൽ എ വി മുരളീധരൻ

കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കും അതിന്റെ ഉത്തരവാദിത്തം വഹിച്ച ഉദ്യോഗസ്ഥർക്കുമെതിരായ ആരോപണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം ; കേരള മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്ക്കണമെന്ന് ബിജെപി നിയമസഭാ കക്ഷി നേതാവ് ബി.ബി. ഗോപകുമാർ എം.എൽ.എ

കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള രാഷ്ട്രീയ ധാരണയുടെ ഭാഗമായാണ് സുഗതനെതിരെ നടപടിയെടുത്തത്; യു.ഡി.എഫ് സർക്കാരിന്റെ നടപടിയെ ഹൈക്കോടതി വിമർശിച്ച പശ്ചാത്തലത്തിൽ, സർക്കാരിന്റെ ഇരട്ടനീതിയാണ് പുറത്തുവരുന്നത്; ആഞ്ഞടിച്ച് ബിജെപി ദേശീയ നിർവാഹകസമിതി അംഗം പി.കെ. കൃഷ്ണദാസ്

ഡല്‍ഹിയിൽ നടന്ന മുന്‍സിപ്പല്‍ കോര്‍പറേഷന്‍ ഉപതിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി മികച്ച വിജയം കരസ്തമാക്കി. തിരഞ്ഞെടുപ്പ് നടന്ന ഡൽഹിയിലെ അഞ്ച് മുൻസിപ്പൽ വാർഡുകളിൽ നാലും ആം ആദ്മി പാർട്ടി നേടി. ഒരു വാർഡിൽ കോൺഗ്രസും ജയിച്ചു.

സജീവമായി രംഗത്തുണ്ടായിരുന്നെങ്കിലും ബിജെപിക്കു ഒരു സീറ്റിലും ജയിക്കാൻ കഴിഞ്ഞില്ല എന്നതാണ് ഏറെ ശ്രദ്ധേയമായത്. ഉപതിരഞ്ഞെടുപ്പ് നടന്ന അഞ്ച് സീറ്റുകളിൽ നാലെണ്ണം എഎപിയുടെയും ഒരെണ്ണം ബിജെപിയുടെയും സിറ്റിങ് സീറ്റായിരുന്നു. ഷാലിമാർ ബാഗിലെ സീറ്റിങ് സീറ്റ് ബിജെപി കൈവിടുകയും ചെയ്തു.

അടുത്ത വർഷം മുൻസിപ്പൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഉപതിരഞ്ഞെടുപ്പിനെ ശക്തിപ്രകടനം എന്ന നിലയിലാണ് രാഷ്ട്രീയ പാർട്ടികൾ വീക്ഷിച്ചത്. രാവിലെ വോട്ടെണ്ണൽ ആരംഭിച്ചതു മുതൽ എഎഎപി മുന്നേറ്റം ദൃശ്യമായിരുന്നു.

പതിനൊന്നു മണിയോടെ വോട്ടെണ്ണൽ പൂർത്തിയായപ്പോൾ അഞ്ചിൽ നാലും സീറ്റും നേടിയതായി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ട്വീറ്റ് ചെയ്തു. മുന്‍സിപ്പല്‍ ഉപതിരഞ്ഞെടുപ്പില്‍ മികച്ച വിജയമാണ് നേടിയതെന്നും പ്രവർത്തകരെ അഭിനന്ദിക്കുന്നുവെന്നും സിസോദിയ ട്വീറ്റിൽ കുറിച്ചു.

 

കല്യാൺപുരി, രോഹിണി–സി, ഷാലിമാർ ബാഗ്, ത്രിലോക്പുരി എന്നിവിടങ്ങളിലാണ് എഎപി ജയം ഉറപ്പിച്ചത്. ചൗഹാൻ ബംഗറിൽ കോൺഗ്രസ് ജയിക്കുകയും ചെയ്തു.

കല്യാൺപുരിയിൽ എഎപിയുടെ ദിരേന്ദ്രർ കുമാർ 7,043 എന്ന മികച്ച മാർജിനിലാണ് ജയിച്ചത്. ത്രിലോക്പുരിയിൽ എഎപിയുടെ വിജയ് കുമാർ ബിജെപിയുടെ ഓം പ്രകാശിനെ 4,986 വോട്ടിനാണ് പരാജയപ്പെടുത്തി.

ബിജെപിയുടെ സിറ്റിങ് സീറ്റായ ഷാലിമാർ ബാഗിൽ എഎപിയുടെ സുനിത മിശ്ര ബിജെപിയുടെ സുർഭി ജജുവിനെ 2,705 വോട്ടിന് കടത്തിവെട്ടി. രോഹിണി–സി വാർഡിൽ എഎപിയുടെ റാം ചന്ദർ ബിജെപിയുടെ രാകേഷ് ഗോയലിനെ 2,985 വോട്ടിന് പരാജയപ്പെടുത്തി.

2012 മുതൽ ഡൽഹിയിലെ മൂന്ന് മുൻസിപ്പൽ കോർപറേഷനുകളിൽ ഭരണത്തിലിരിക്കുന്ന ബിജെപിക്കു ഉപതിരഞ്ഞെടുപ്പിലെ തോൽവി അങ്ങേയറ്റം ക്ഷീണമാണ്.

അതേസമയം, ഡൽഹിയിലെ വാർത്തയ്ക്ക് നേരെ വിപരീതമാണ് ​ഗുജറാത്തിൽ നിന്നുള്ളത്. ഗുജറാത്ത് തദ്ദേശ തിരഞ്ഞെടുപ്പിൽ 31 ജില്ലാ പഞ്ചായത്തുകളും സ്വന്തമാക്കി ബിജെപി സ്ഥാനം ഉറപ്പിച്ചു.

81 നഗരസഭകളിൽ ഭൂരിഭാഗവും 231 ബ്ലോക്ക് പഞ്ചായത്തുകളിൽ 200ൽ ഏറെയും ബിജെപിയുടെ കൈകളിൽ ഭദ്രമാണ്. ഒരാഴ്ച മുൻപ് ഗുജറാത്തിലെ ആറ് മുനിസിപ്പൽ കോർപറേഷനുകളിൽ വിജയം കൊയ്തതിന് പിന്നാലെയാണ് ബിജെപി അതേ പ്രകടനം ആവർത്തിച്ചത്.

ഒരു ജില്ലാ പഞ്ചായത്ത് പോലും സ്വന്തമാക്കാനാകാത്ത കോൺഗ്രസിന്റെ നിസ്സഹായവസ്ഥ ചൂണ്ടിക്കാണിക്കുന്നതു കൂടിയാണു തിരഞ്ഞെടുപ്പ് ഫലം. 2015ലെ തിരഞ്ഞെടുപ്പിൽ 31ൽ 24 ജില്ലാ പഞ്ചായത്തുകൾ മാത്രമാണ് ബിജെപിക്കൊപ്പം ഉണ്ടായിരുന്നത്.

ഇത്തവണ 31ഉം പിടിച്ചെടുത്തു ബിജെപി കരുത്തുകാട്ടി. ഹാർദിക് പട്ടേൽ‌, ജിഗ്നേഷ് മേവാനി എന്നിവരുടെ പ്രക്ഷോഭ പരിപാടികളിൽ നിന്ന് നേട്ടമുണ്ടാക്കിയതാണ് 2015ൽ കോൺഗ്രസിന് ഗുണമായത്. എന്നാൽ ഇക്കുറി അത് സംഭവിച്ചില്ല.

 

 

 

ബിജെപിക്ക് വമ്പൻ വിജയം സമ്മാനിച്ച ഗ്രാമീണർക്കും കർഷകർക്കും നന്ദി അറിയിക്കുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രതികരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ ജനങ്ങൾക്കുള്ള വിശ്വാസത്തിന്റെ ഫലമാണു തിരഞ്ഞെടുപ്പു വിജയമെന്നും അമിത് ഷാ അവകാശപ്പെട്ടു.

എന്നാൽ, തിരഞ്ഞെടുപ്പ് പ്രക്രീയയിൽ സംശയമുണ്ടെന്ന് ഗുജറാത്ത് കോൺഗ്രസ് പ്രസിഡന്റ് അമിത് ചവ്ദ പറഞ്ഞു. ജനങ്ങൾ ബിജെപിക്ക് എതിരായിരുന്നു. എന്നിട്ടും ഇത്തരമൊരു വിജയം ഞെട്ടിക്കുന്നതാണെന്നും അമിത് ചവ്ദ പറഞ്ഞു.

ഗുജറാത്ത് തിരഞ്ഞെടുപ്പിൽ വിജയ പരീക്ഷണത്തിനിറങ്ങിയ ആം ആദ്മി പാർട്ടിക്കു മാന്യമായ പ്രകടനം നടത്താൻ കഴിഞ്ഞിരുന്നു. പട്ടിദാർ സമുദായത്തിനു സ്വാധീനമുള്ള സൂറത്തിൽ 27 സീറ്റുകളിൽ എഎപി സ്ഥാനാർഥികൾ ജയിച്ചു കയറി. 2,097 സീറ്റുകളിൽ മത്സരിച്ച എഎപിക്ക് 42 ഇടത്താണു ജയിക്കാൻ സാധിച്ചത്. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (1 hour ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (1 hour ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (1 hour ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (2 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (2 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (2 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (2 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (4 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (4 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (6 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (7 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (7 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (7 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (7 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (8 hours ago)

Malayali Vartha Recommends