Widgets Magazine
15
Oct / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ക​ണ്ണൂ​ർ മു​ൻ എ.​ഡി.​എം കെ. ​ന​വീ​ൻ ബാ​ബു​വി​ന്റെ മ​ര​ണ​ത്തി​ന് ഇന്ന് ഒരു വർഷം....


ചക്രവാതച്ചുഴിയും അറബിക്കടലിലെ ന്യൂനമർദ്ദവും.... സംസ്ഥാനത്ത് ഇത്തവണ തുലാവർഷം ശക്തമാകാൻ സാധ്യത.... ഇന്ന് ആറു ജില്ലകളിൽ യെല്ലോ അലർട്ട്


ഇന്ന് തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെയുള്ള ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്...നാളെ നാല് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്... രണ്ട് ദിവസത്തിനകം തെക്ക് പടിഞ്ഞാറൻ കാലവർഷം വിടവാങ്ങും..


രണ്ടു യുവാക്കള്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹത... വെടിയൊച്ച ആരും കേട്ടിട്ടില്ലെന്നതും സംഭവത്തിന്റെ ദുരൂഹത വര്‍ധിപ്പിക്കുകയാണ്.. പോലീസ് അന്വേഷണം തുടങ്ങി..


ഇന്ത്യ പരീക്ഷിക്കാന്‍ പോകുന്നത് തന്ത്രപ്രധാന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍? ശത്രുക്കളുടെ മുട്ടുകൾ ഇടിക്കുന്നു...ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ത്യ ഇതുമായി ബന്ധപ്പെട്ട് നോട്ടാം മുന്നറിയിപ്പ് പുറപ്പെടുവിച്ചു..

അബദ്ധം പറ്റിയെന്നും അറിയാതെ പറഞ്ഞതാണെന്നും ഇനിയൊരിക്കലും ആവര്‍ത്തിക്കില്ലെന്നും പറഞ്ഞു കൈകൂപ്പി കാണിച്ചിട്ടും കോടതിയില്‍ ബോബി ചെമ്മണ്ണൂരിന് രക്ഷയില്ല; ജാമ്യം കിട്ടാതെ ബോച്ചെ വീണ്ടും കാക്കനാട് ജയിലിലേക്ക്

11 JANUARY 2025 10:11 AM IST
മലയാളി വാര്‍ത്ത

More Stories...

മകനെതിരായ ഇഡി സമന്‍സ്; മുഖ്യമന്ത്രിയുടെ ദുസ്വാധീനം ഉപയോഗിച്ച് ഒതുക്കി; ആഞ്ഞടിച്ച് കെപിസിസി പ്രസിസന്റ് സണ്ണി ജോസഫ് എംഎല്‍എ

കിഫ്ബിയിലൂടെ സർക്കാർ നടപ്പിലാക്കുന്ന സ്‌കൂൾ അടിസ്ഥാനസൗകര്യ നവീകരണ പദ്ധതികൾ രാജ്യത്തിന് തന്നെ മാതൃക; ലോകത്തെ മാറ്റാനുതകുന്ന പുതിയ ആശയങ്ങൾ ജനിപ്പിക്കാൻ കഴിയുന്ന വിധത്തിൽ വിദ്യാഭ്യാസ രീതികളെ മാറ്റുക എന്നതാണ് ലക്ഷ്യമെന്ന് മന്ത്രി വി.ശിവൻകുട്ടി

സ്മാർട്ട് അങ്കണവാടി ഉദ്ഘാടനമുണ്ട്; ഇന്ന് വന്ന എല്ലാവരും അന്നും വരണം; ജനാധിപത്യ രീതിയിൽ പ്രതിഷേധിക്കാമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ

139 എം.എൽ.എമാർക്ക് നൽകുന്ന ഫണ്ട് പാലക്കാട് തരാറില്ല ; പാലക്കാട് എം.എൽ.എയോട് സംസ്ഥാന സർക്കാർ വിവേചനം കാണിക്കുന്നെന്ന് പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിൽ

ഉദ്യോഗാർത്ഥികൾക്ക് യഥാസമയം നിയമനം ലഭിക്കുന്നതിൽ കാലതാമസം നേരിടുന്നു; എയ്ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി സംവരണ നിയമനം സംബന്ധിച്ച് സാമൂഹ്യനീതി ഉറപ്പാക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണ് എന്ന് മന്ത്രി വി. ശിവൻകുട്ടി

അബദ്ധം പറ്റിയെന്നും അറിയാതെ പറഞ്ഞതാണെന്നും  ഇനിയൊരിക്കലും  ആവര്‍ത്തിക്കില്ലെന്നും പറഞ്ഞു  കൈകൂപ്പി കാണിച്ചിട്ടും കോടതിയില്‍ ബോബി ചെമ്മണ്ണൂരിന് രക്ഷയില്ല.  മറ്റാരെയും പോലെ ബോബിയും ഒരു സാധാ ഇന്ത്യന്‍ പൗരന്‍ മാത്രമാണെന്നും പ്രത്യേക പരിഗണയൊന്നുമില്ലെന്നും നല്‍കില്ലെന്നും ഹൈക്കോടതി വിധിയെഴുതി. അങ്ങനെ ജാമ്യം കിട്ടാതെ ബോച്ചെ വീണ്ടും  കാക്കനാട്  ജയിലിലേക്ക് നീങ്ങിയിരിക്കുന്നു. ഇനി ചൊവ്വാഴ്ച ബോബി ചെമ്മണ്ണൂരിന്റെ ജാമ്യ ഹര്‍ജി പരിഗണിക്കും. അന്നും ജാമ്യം നിക്ഷേധിക്കപ്പെട്ടാല്‍ ബോച്ചെ ഒന്നര ആഴ്ച കൂടി ജയില്‍ വാസം അനുഷ്ഠിക്കേണ്ടിവരും.

ഏറ്റവും കുറഞ്ഞത് നാലു ദിവസംകൂടി ജയിലിലെ തറയില്‍  കിടക്കാതെ തരമില്ല.   നടി ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ച കേസില്‍ അറസ്റ്റിലായ ബോബി ചെമ്മണ്ണൂര്‍ കാക്കനാട്  ജയിലില്‍ കഴിയുന്നത് മോഷണം, ലഹരിമരുന്ന് കേസിലെ പ്രതികള്‍ക്കൊപ്പമാണ്. പത്ത് പേര്‍ക്ക് കഴിയാവുന്ന സെല്ലില്‍ ആറാമനായിട്ടാണ് ബോബി കഴിയുന്നത്. വ്യാഴാഴ്ച വൈകുന്നേരം ജാമ്യം നിഷേധിപ്പെട്ടതോടെ  പായയും പുതപ്പും വാങ്ങി കേരളത്തിലെ അതിസമ്പന്നനായ ബോച്ചെ  സെല്ലിലേക്ക് നീങ്ങി. ജയിലിലെ അന്തേവാസികള്‍ക്ക് സാധാരണ  വൈകുന്നേരം  അഞ്ച് മണിക്കാണ് അത്താഴം വിളമ്പാറുള്ളത്. എന്നാല്‍  ബോബി കോടതിയിലും ആശുപത്രിയിലും ആയിരുന്നതിനാല്‍  ഭക്ഷണം കഴിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചതോടെ പ്രത്യേകമായി  ജയില്‍ ചപ്പാത്തിയും വെജിറ്റബിള്‍ കറിയും ബോച്ചെയ്ക്ക്  നല്‍കുകയായിരുന്നു.

ബുധനാഴ്ച രാവിലെ വയനാട്ടിലെ റിസോര്‍ട്ടില്‍ പോലീസ് അറസ്റ്റ് ചെയ്ത്  റോഡ് മാര്‍ഗം എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ വൈകിട്ടോടെ എത്തിച്ച ദിവസം സെല്ലില്‍  പത്രക്കടലാസ് വിരിച്ചാണ് ബോബി തറയില്‍  ഉറങ്ങിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം മെഡിക്കല്‍ പരിശോധന പൂര്‍ത്തിയാക്കി വ്യാഴാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ്  സെല്ലില്‍ എത്തിച്ചത്. ഒരു രാത്രി മുഴുവന്‍ പൊലീസ് സ്റ്റേഷനിലെ ലോക്കപ്പില്‍ കഴിഞ്ഞെങ്കിലും തെറ്റു ചെയ്തിട്ടില്ലെന്ന വാദവും ചിരിയുമായി കോടതിയിലെത്തിയ ബോബി ചെമ്മണൂര്‍ ജാമ്യം നിഷേധിക്കപ്പെട്ടു എന്നറിഞ്ഞ്  പ്രതിക്കൂട്ടില്‍ തളര്‍ന്നിരുന്നു. ഇന്നലെ ജാമ്യാപേക്ഷ തള്ളിയപ്പോഴും ബോച്ചെ തകര്‍ന്നു തരിപ്പണമായി.

വ്യാഴാഴ്ച പ്രതിക്കൂട്ടിലെ കസേരയിലിരുന്ന ബോബി ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചപ്പോഴും കോടതി പ്രത്യേകമായ കനിവൊന്നും നല്‍കിയില്ല.  ചുറ്റും നില്‍ക്കുന്നവരോട് മാറി നില്‍ക്കാനും വെള്ളം കൊടുക്കാനും കോടതി നിര്‍ദ്ദേശിച്ചു.  തെറ്റ് ചെയ്തിട്ടില്ലെന്ന് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ ബോബി ആവര്‍ത്തിച്ച ബോബി തനിക്കു തെറ്റുപറ്റിയെന്ന് ഇന്നലെ കോടതിയില്‍ പല തവണ  സമ്മതിച്ചു. പാട്ടും ആട്ടവും നൃത്തവും അസഭ്യച്ചുവയുള്ള ഭാഷണവുമായി കളം നിറഞ്ഞുനിന്ന ബോച്ചെ ഇതോടെ നനഞ്ഞ പടക്കമായി.ഹണി റോസിന്റെ ലൈംഗികാധിക്ഷേപ പരാതിയില്‍ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂരിനെ കോടതിയില്‍ ഹാജരാക്കി.

എറണാകുളം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടിലാണ് ഇയാളെ പോലീസ് സ്ത്രീയുടെ ശരീരഘടനയെ കുറിച്ച് അശ്ലീലച്ചുവയോടെ സംസാരിക്കുന്നത് ലൈംഗികാതിക്രമമായി കണക്കാക്കാമെന്ന് കഴിഞ്ഞദിവസം ഹൈക്കോടതി മറ്റൊരു കേസില്‍ വിധിച്ചിരുന്നു. ഇതുള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ ശക്തമായി വാദിച്ചത്. താന്‍ മനഃപൂര്‍വ്വം യാതൊരുതരത്തിലുള്ള അധിക്ഷേപവും നടത്തിയിട്ടില്ല എന്ന വാദമാണ് ബോബി  ജാമ്യാപേക്ഷയില്‍ പ്രധാനമായി ഉന്നയിച്ചത്. താന്‍ പറഞ്ഞത് ആരേയും അപമാനിക്കാനുള്ള കാര്യങ്ങളായിരുന്നില്ലെന്നും അത് ദ്വയാര്‍ഥ പ്രയോഗമാണെന്ന് ആളുകള്‍ വ്യാഖ്യാനിച്ചെടുത്തതാണെന്നും ബോബി ജാമ്യാപേക്ഷയില്‍ വാദിച്ചുനോക്കിയെങ്കിലും രക്ഷപ്പെട്ടില്ല.  

ബോബി ചെമ്മണ്ണൂരിന്റെ മൊബൈല്‍ ഫോണും പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്.  ഫോണ്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കിയേക്കുമെന്നാണ് വിവരം. കേരളത്തില്‍ വാര്‍ത്തകളില്‍ ഇടംനേടി കേസിലെ പരാതിക്കാരിയായ നടി ഹണി റോസ് ബുധനാഴ്ച വൈകുന്നേരം  കോടതിയിലെത്തി രഹസ്യമൊഴി നല്‍കിയിരുന്നു. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലെത്തിയാണ് നടി രഹസ്യമൊഴി നല്‍കിയത്.

രണ്ടുദിവസം മുമ്പ് വീണ തനിക്ക് നട്ടെല്ലിന് പരിക്കുണ്ടെന്ന് ബോബി ചെമ്മണ്ണൂര്‍ പറഞ്ഞുനോക്കിയെങ്കിലും കോടതി അതൊന്നും പരിഗണിച്ചില്ല.  ശരീരത്തില്‍ ചില പരിക്കുകളുണ്ടെന്നും എന്നാല്‍ പോലീസിനെതിരെ പരാതിയില്ലെന്നും ബോബി കോടതിയെ അറിയിച്ചു. കുന്തീദേവിയുമായി ബന്ധപ്പെടുത്തി നടത്തിയ പരാമര്‍ശം അശ്ലീലമല്ലെന്ന് ബോബിയുടെ അഭിഭാഷകന്‍  വാദിച്ചു. പരാമര്‍ശം നടത്തിയെന്ന് പറയുന്ന സംഭവത്തിന് ശേഷവും ഇരുവരും സൗഹൃദത്തിലായിരുന്നുവെന്നും  പിന്നീടും ഇരുവരും പരിപാടിയില്‍ പങ്കെടുത്തിട്ടുണ്ടെന്നും അഭിഭാഷകന്‍ പറഞ്ഞു.

കണ്ണൂരില്‍ നടന്ന പരിപാടിയുടെ ദൃശ്യം ഹണി റോസ് തന്നെ സാമൂഹികമാധ്യമത്തില്‍ പങ്കുവെച്ചിട്ടുണ്ട്. നിരവധിപ്പേര്‍ക്ക് ജോലി നല്‍കുന്ന ആളാണ് ബോബി ചെമ്മണ്ണൂര്‍. മാന്യനായ വ്യക്തിയാണ്. നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇത്തരത്തില്‍ ജാമ്യം നിഷേധിക്കാന്‍ പോലീസ് നിരത്തിയ കാരണങ്ങള്‍ നിലനില്‍ക്കില്ലെന്നും പ്രതിഭാഗം വാദിച്ചുനോക്കി.  മൊബൈല്‍ ഫോണിന്റെ ഫൊറന്‍സിക് പരിശോധന പൂര്‍ത്തിയാവുംവരെ ജാമ്യം നല്‍കരുതെന്നായിരുന്നു പോലീസിന്റെ വാദം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നൂറിലധിനം സൈനികരെ പാകിസ്ഥാന് നഷ്ടമായെന്ന്  (5 minutes ago)

നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള രാഷ്ട്രീയ പ്രചരണത്തിനും  (7 minutes ago)

"അന്തം കമ്മികളെ പോയി ചാവ്"..! കല്‍പ്പറ്റ ദേ മുഖ്യന്റെ ചെപ്പകുറ്റി തകർക്കുന്നു... സതീശനെയും ഒതുക്കി  (34 minutes ago)

കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് പാലത്തിലേക്കിടിച്ചുകയറി  (44 minutes ago)

എതിരാളികളുടെ മേൽ വിജയം നേടാൻ സാധിക്കും.  (54 minutes ago)

ദേവസ്വം ബോർഡിന്‍റെ ഗൂർഖ ജീപ്പിലായിരിക്കും സന്നിധാനത്തേക്കുള്ള യാത്ര...  (1 hour ago)

ടൈം മാഗസിന്റെ കവർ ചിത്രത്തിനെതിരെ  (1 hour ago)

മൃതദേഹങ്ങൾ അതിർത്തി കടന്ന് എത്തി  (1 hour ago)

രണ്ട് യുവാക്കളെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

മെലോണി സമൂഹ മാധ്യമങ്ങളിൽ ട്രെൻഡിങ്  (1 hour ago)

നാവികസേനാദിനത്തിൽ മുഖ്യാതിഥി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്  (1 hour ago)

അടുത്ത വര്‍ഷത്തെ ഏഷ്യന്‍ കപ്പിനു യോഗ്യത നേടാതെ പുറത്തായി ഇന്ത്യ  (2 hours ago)

ജിദ്ദ വിമാനത്താവളത്തിലെത്തിയ ഇടുക്കി സ്വദേശി മരിച്ചു  (2 hours ago)

ഇന്ത്യൻ മാധ്യമങ്ങളെയാണ് ആശ്രയിക്കുന്നതെന്ന്  (2 hours ago)

ഖത്തറിൽ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം  (2 hours ago)

Malayali Vartha Recommends