ദേശഭക്തി ഗാനത്തെ അവഹേളിക്കുകയും ഹമാസ് ഭക്തിഗാനത്തിന് കയ്യടിക്കുകയും ചെയ്യുന്ന സംസ്ഥാനമായി കേരളം മാറി; ദല്‍ഹിയില്‍ സംഭവിച്ച സ്‌ഫോടനം; കേരളത്തിന് ഒരു മുന്നറിയിപ്പാണെന്ന് ബിജെപി

ദല്‍ഹിയില്‍ സംഭവിച്ച സ്‌ഫോടനം കേരളത്തിന് ഒരു മുന്നറിയിപ്പാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.എസ്.സുരേഷ്. ശാന്തിയും സമാധാനവും ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും കേരളത്തിന്റെ പോക്കില്‍ ഉത്കണ്ഠയുണ്ട്. ദേശഭക്തി ഗാനത്തെ അവഹേളിക്കുകയും ഹമാസ് ഭക്തിഗാനത്തിന് കയ്യടിക്കുകയും ചെയ്യുന്ന സംസ്ഥാനമായി കേരളം മാറിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
ജമാഅത്തെ ഇസ്‌ളാമിയെയും പോപ്പുലര്‍ ഫ്രണ്ടിനെയും വെല്‍ഫയര്‍ പാര്‍ട്ടിയെയും ആശ്‌ളേഷിക്കാന്‍ പിണറായി വിജയനും വി.ഡി സതീശനും മത്സരിക്കുകയാണ്. ഇത്തരം സംഘടനകളെ സംരക്ഷിക്കാന്‍ ഭരണപക്ഷവും പ്രതിപക്ഷവും മത്സരിക്കുന്നത് കേരളം അതിഗുരുതരമായ പ്രതിസന്ധിയില്‍ അകപ്പെടാന്‍ കാരണമാകും.
തീവ്രവാദ ശക്തികളെ നേരിട്ടും അല്ലാതെയും സഹായിക്കുന്ന സമീപനങ്ങളില്‍ നിന്നും ഭരണപക്ഷവും പ്രതിപക്ഷവും പിന്തിരിയണം. ദേശവീരുദ്ധ ശക്തികള്‍ക്ക് യഥേഷ്ടം പ്രവര്‍ത്തിക്കാന്‍ വളക്കൂറുള്ള മണ്ണായി കേരളം മാറുന്നത് ആശങ്കപ്പെടുത്തുന്നതാണെന്നും സുരേഷ് പറഞ്ഞു.
https://www.facebook.com/Malayalivartha


























