മണ്ഡലമകരവിളക്ക് കാലത്ത് സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി ശബരിമലയിലേക്കുവരുന്ന എല്ലാ വാഹനങ്ങള്‍ക്കും പോലീസ് വാഹന പാസ് ഏര്‍പ്പെടുത്തും
മണ്ഡലമകരവിളക്ക് കാലത്ത് സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി ശബരിമലയിലേക്കുവരുന്ന എല്ലാ വാഹനങ്ങള്‍ക്കും പോലീസ് വാഹന പാസ് ഏര്‍പ്പെടുത്തും. അവരവരുടെ പോലീസ് സ്റ്റേഷനില്‍നിന്ന് ലഭിക്കുന്ന പാസ് വാഹനത്തിന്റെ മുന്‍വശത്തെ ചില്ലില്‍ പ്രദര്‍ശിപ്പിക്കണം. പാസില്ലാത്ത വാഹനങ്ങള്‍ക്ക് നിലയ്ക്കലും മറ്റുസ്ഥലങ്ങളിലും പാര്‍ക്കിങ് അനുവദിക്കില്ല.
തീര്‍ഥാടനവുമായി ബന്ധപ്പെട്ട് കടകളിലും മറ്റും ജോലിക്കായി എത്തുന്നവരും കരാര്‍ ജോലിക്കാരും അവരവരുടെ പേര്, വിലാസം എന്നിവ തെളിയിക്കുന്ന ആധികാരിക രേഖ, സ്ഥിരതാമസമാക്കിയിട്ടുള്ള പോലീസ് സ്റ്റേഷനില്‍നിന്നുള്ള പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, ഹെല്‍ത്ത് കാര്‍ഡ് എന്നിവ ജോലിചെയ്യുന്ന സ്ഥലത്തെ സ്റ്റേഷന് ഹൗസ് ഓഫീസര്‍ക്ക് നല്‍കണം. അവിടെനിന്നുള്ള തിരിച്ചറിയല്‍ കാര്‍ഡ് 13നുമുമ്പ് കൈപ്പറ്റണം.
തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഇല്ലാത്തവരെ ജോലിയില്‍ തുടരാന്‍ അനുവദിക്കില്ലെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.
"
https://www.facebook.com/Malayalivartha