പുതിയ നിയമ നിര്‍മ്മാണം; ഷാര്‍ജയിലെ റിയല്‍ എസ്റ്റേറ്റ് മേഖല കുതിക്കുന്നു
ഷാര്‍ജ ഭരണകൂടം റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്കായി കൊണ്ടു വന്ന നിയമ നിര്‍മാണങ്ങളും നിക്ഷേപ സൗഹൃദ അന്തരീക്ഷങ്ങളുടെയും ഫലമായി റിയല്‍ എസ്റ്റേറ്റ് രംഗം ശക്തിയാര്‍ജിക്കുന്നു. 1,460 കോടി ദിര്‍ഹമിന്റെ ഇടപാടുകളാണ് കഴിഞ്ഞ ഒമ്പത് മാസങ്ങള്‍ക്കുള്ളില്‍ നടന്നത്. ആഗോള തലത്തിലുള്ള നിക്ഷേപകരെ കൂടുതലായി ആകര്‍ഷിക്കാന്‍ ഈ കാലയളവില്‍ കഴിഞ്ഞിട്ടുണ്ട്.
പുതിയ റിയല്‍ എസ്റ്റേറ്റ് രംഗത്തെ രജിസ്ട്രേഷനുകള്‍ മാത്രം 2,415 എണ്ണമാണ്. റിയല്‍ എസ്റ്റേറ്റ് രജിസ്ട്രേഷനുകളില്‍ മേലുള്ള മോര്‍ട്ടേജ് വ്യവഹാരം 880 കോടിയോളമായിട്ടുണ്ട്. നാല് കോടി ചതുരശ്ര മീറ്റര്‍ സ്ഥലമാണ് റിയല്‍ എസ്റ്റേറ്റ് ഇടപാടുകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ടത്. കഴിഞ്ഞ വര്‍ഷം 37,748 ഇടപാടുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്.
ഈ വര്‍ഷം ഒമ്പതാം മാസത്തിന്റെ അവസാനം വരെ 40,028 ഇടപാടുകള്‍ രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ആറ് ശതമാനം വളര്‍ച്ചയാണ് രജിസ്റ്റര്‍ പ്രക്രിയയില്‍ ഉണ്ടായത്.
https://www.facebook.com/Malayalivartha