കുവൈറ്റില്‍ കനത്ത മഴയെ തുടര്‍ന്ന് അന്താരാഷ്ട്ര വിമാനത്താവളം അടച്ചു, മലയാളികളുള്‍പ്പെടെ നിരവധി യാത്രക്കാര്‍ ദുരിതത്തില്‍
കുവൈറ്റില്‍ കനത്ത മഴയെ തുടര്‍ന്ന് അന്താരാഷ്ട്ര വിമാനത്താവളം അടച്ചു. ഇതേ തുടര്‍ന്ന് മലയാളികള്‍ ഉള്‍പ്പെടെ നിരവധി യാത്രക്കാര്‍ ദുരിതത്തിലായി. കനത്ത മഴയെ തുടര്‍ന്നു ഇന്നലെ രാത്രി മുതലാണ് വിമാനത്താവളത്തിലെ പ്രവര്‍ത്തനം തടസ്സപ്പെട്ടത്. കുവൈത്തില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ സൗദിയിലെ റിയാദ്, ദമാം, ബഹ്റൈനിലെ മനാമ എന്നീ വിമാനത്താവളങ്ങളിലേക്കു വഴി തിരിച്ചു വിടുകയായിരുന്നു. ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള വ്യോമഗതാഗതം നിര്‍ത്തി വെച്ചതായി സിവില്‍ ഏവിയേഷന്‍ വിഭാഗം ട്വിറ്ററില്‍ അറിയിച്ചു.
ഇന്നലെ ഉച്ചയോടെ ആരംഭിച്ച മഴയില്‍ രാജ്യത്തിന്റെ പല പ്രദേശങ്ങളിലും വെള്ളം കയറിയ അവസ്ഥയിലാണ്. കനത്ത മഴ തുടരുന്നതിനാല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാലയങ്ങള്‍ക്കും ഇന്നും അവധി നല്‍കിയിരിക്കുകയാണ്.
"
https://www.facebook.com/Malayalivartha