സ്വദേശിവത്കരണം; ആരോഗ്യ മേഖലയില്‍ പുതിയ പദ്ധതി, വിദേശികള്‍ക്കുള്ള വിസകള്‍ നിര്‍ത്തലാക്കും
സ്വദേശിവത്കരരണം നടപ്പാക്കുന്നതിന്റെ ഭാഗമായി സൗദിയിലെ ആരോഗ്യ മേഖലയില്‍ പുതിയ പദ്ധതി .
വിദേശികള്‍ക്കുള്ള വിസകള്‍ നിര്‍ത്തലാക്കി സ്വദേശികള്‍ക്ക് കൂടുതല്‍ അവസരം നല്‍കുമെന്ന് സൗദി ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അല്‍റബീ അറിയിച്ചു .
ചില തസ്തികളില്‍ വിദേശികള്‍ക്കു പകരം മതിയായ യോഗ്യതകളുള്ള സ്വദേശികളെ നിയമിക്കാനാണ് മന്ത്രാലയം പദ്ധതികള്‍ തയ്യാറാക്കുന്നത്.
ഇതിന്റെ ഭാഗമായി വിദേശ ദന്ത ഡോക്ടര്‍മാരെ പിരിച്ചുവിട്ട് പകരം സൗദി ദന്ത ഡോക്ടര്‍മാരെ നിയമിക്കുന്നതിനുള്ള പദ്ധതി ആരോഗ്യ മന്ത്രാലയം നടപ്പാക്കിവരികയാണ്.
22,000 തൊഴിലവസരങ്ങള്‍ ആരോഗ്യ മന്ത്രാലയം നേരത്തെ പരസ്യപ്പെടുത്തിയിരുന്നു. ചില സ്പെഷ്യലൈസേഷനുകളില് വിദേശ ഡോക്ടര്‍മാരെ റിക്രൂട്ട് ചെയ്യുന്നത് നിര്‍ത്തിവച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha