റാസല്‍ഖൈമയിൽ നീന്തല്‍ക്കുളത്തില്‍ മൂന്നു വയസുകാരന് മുങ്ങി മരിച്ചു
റാസല്‍ഖൈമയിൽ സ്വന്തം വീട്ടിലെ നീന്തല്‍ക്കുളത്തില്‍ മൂന്നു വയസുകാരന് മുങ്ങി മരിച്ചു. മിന അല്‍ അല്‍ അറബ് കോംപ്ലക്സിലെ വില്ലയ്ക്കത്ത് ഞായറാഴ്ചയായിരുന്നു സംഭവം.
സ്വദേശി കുടുംബത്തിലെ കുട്ടിയാണു മരിച്ചതെന്നു പൊലീസ് പറഞ്ഞു. ഗുരുതര നിലയിലായിരുന്ന കുട്ടിയെ ഉടന്‍ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയെങ്കിലും ജീവന് രക്ഷിക്കാനായില്ല. സംഭവ സമയം കുട്ടിയുടെ കുടുംബം വില്ലയിലുണ്ടായിരുന്നു.
https://www.facebook.com/Malayalivartha