Widgets Magazine 

13
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്തെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷാ തീയതികളും ക്രിസ്മസ് അവധിയും പ്രഖ്യാപിച്ചു...


മുപ്പതുകാരി അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ; അമ്മ വിട്ടുപിരിഞ്ഞതറിയാതെ രാത്രി മുഴുവൻ 3വയസുകാരന്റെ നിലവിളി; ബോധരഹിതനായി കണ്ടെത്തിയ മകനെ രക്ഷപ്പെടുത്തി...


സോണിയാ ഗാന്ധിയുടെ ആത്മകഥയായ ബിലോങ്ങിങ്: എ ജേര്‍ണി ഓഫ് ലവ്.. വിപണിയിലെത്തിയിട്ട് രണ്ട് ദിവസമായപ്പോഴേക്കും റിക്കാര്‍ഡ് വില്‍പന.. ലക്ഷത്തിലേറെ കോപ്പികളുടെ വില്‍പന ചുരുങ്ങിയ സമയത്തിനുള്ളില്‍ നടന്നതായാണ് സൂചന...


ഫുജൈറയിൽ വാഹനാപകടം: വേങ്ങര സ്വദേശികളായ ഇരട്ട സഹോദരങ്ങളും മൂന്ന് വയസ്സുകാരനും മരിച്ചു...


വാതിൽ പുറത്തുനിന്ന് പൂട്ടി, ഫോൺ ലൊക്കേഷൻ അകത്ത് തന്നെ; മുംബൈയിൽ 71-കാരിയായ മലയാളി വയോധികയെ കൊലപ്പെടുത്തിയത് പരിചയക്കാരോ?

ഭക്തർക്ക് കരുത്ത് പകരാൻ മോദിയെത്തുന്നു; 18ന് സെക്രട്ടേറിയറ്റ് വളയാനൊരുങ്ങി ബി.ജെ.പി; ദേശീയ നേതാക്കളെ എത്തിച്ച്‌ ശബരിമല സമരം ശക്തമാക്കാന്‍ ബിജെപി രംഗത്ത്

05 JANUARY 2019 12:28 PM IST
മലയാളി വാര്‍ത്ത

ദേശീയ നേതാക്കളെ എത്തിച്ച്‌ ശബരിമല സമരം ശക്തമാക്കാനൊരുങ്ങി ബിജെപി. ഇതിന്റെ ഭാഗമായി ദേശീയ നേതാക്കളെ അടക്കം രംഗത്തിറക്കി ഈ മാസം 18ന് സെക്രട്ടേറിയറ്റ് വളയാൻ ബി.ജെ.പി തീരുമാനം. ഈ മാസം 18ന് നടക്കുന്ന സെക്രട്ടേറിയേറ്റ് ഉപരോധതത്തില്‍ ദേശീയ നേതാക്കള്‍ പങ്കെടുക്കും.

ഈ മാസം തന്നെ രണ്ട് തവണ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തില്‍ പൊതുസമ്മേളനങ്ങളില്‍ പങ്കെടുക്കും. ഈ മാസം 15ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തും. 15ന് ദേശീയപാത ബൈപ്പാസിന്‍റെ ഉദ്ഘാടനത്തിന് പിന്നാലെ കൊല്ലത്ത് ബിജെപി പൊതു സമ്മേളനത്തിൽ നരേന്ദ്ര മോദി ആദ്യം പങ്കെടുക്കും. തുടര്‍ന്ന് 27ന് തൃശ്ശൂരില്‍ യുവമോര്‍ച്ചയുടെ സമ്മേളന സമാപനത്തിനും പ്രധാനമന്ത്രിയെത്തും. 18ാം തീയതി നടക്കുന്ന സെക്രട്ടേറിയറ്റ് ഉപരോധം വലിയ പരിപാടിയായി നടത്താനാണ് ബിജെപി ഉദ്ദേശിക്കുന്നത്. ഈ പരിപാടികള്‍ക്ക് പിന്നാലെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും കേരളത്തിലെത്തും.

ശബരിമല കര്‍മ്മസമിതിയെയും ആര്‍എസ്‌എസിനെയും ഒപ്പം കൂട്ടി ദേശീയ നേതാക്കളെയും പങ്കെടുപ്പിക്കാന്‍ ബിജെപി ഒരുങ്ങുകയാണ്. വന്‍ ജനപങ്കാളിത്തം ഉറപ്പാക്കി ശക്തിപ്രകടനം നടത്താനാണ് ബിജെപി നീക്കം.

ജനുവരിയില്‍ തന്നെ കേരളത്തില്‍ പൊതു സമ്മേളനത്തില്‍ പങ്കെടുക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നതെങ്കിലും പരിപാടി അടുത്ത മാസത്തേക്ക് മാറ്റി. പ്രതിഷേധ പരിപാടികള്‍ക്ക് ഇന്നലെ നടന്ന യോഗത്തില്‍ പ്രാഥമിക തീരുമാനമായി. സമ്മേളനങ്ങള്‍ പ്രക്ഷോഭങ്ങള്‍ തുടങ്ങി തെരഞ്ഞെടുപ്പ് വരെ വിഷയം ഉയര്‍ത്തിപ്പിടിക്കാനാണ് ബിജെപിയുടെ തീരുമാനം.

ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രിയെ കേന്ദ്രീകരിച്ച് സമരം ശക്തമാക്കാനാണ് ആര്‍എസ്എസ് ബിജെപി നേതൃയോഗ തീരുമാനം. ലോക്‌സഭാ തെരഞ്ഞെടുപ്പ് വരെ ശബരിമല വിഷയം സജീവമാക്കി നിര്‍ത്താനാണ് തീരുമാനം. നിലവിലുളള സാഹചര്യം അനുകൂലമാണ്. മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട സമരം ശക്തമാക്കും. ശബരിമല കര്‍മ്മ സമിതിയുടെ സമരങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കും.

ഹര്‍ത്താലിന്റെ പേരില്‍ ഏകപക്ഷീയമായി പാര്‍ട്ടി അണികള്‍ക്ക് നേരെ കേസെടുക്കാന്‍ അനുവദിക്കില്ലെന്ന് ബിജെപി വ്യക്തമാക്കി. അക്രമ സംഭവങ്ങളുടെ പേരില്‍ സംസ്ഥാന വ്യാപകമായി ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസുകള്‍ എടുക്കുന്ന സാഹചര്യത്തിലാണ് പ്രതികരണം.

അതേസമയം, ശബരിമലയിലെ യുവതീ പ്രവേശനത്തെ തുടർന്നുള്ള ആ‌ർ.എസ്. എസ്- സി.പി.എം സംഘർഷം കടുത്തതോടെ സംസ്ഥാനം വീണ്ടും കലാപാന്തരീക്ഷത്തിലേക്ക് കടന്നിരിക്കുകയാണ്. നേതാക്കന്മാരുടെയുൾപ്പെടെ വീടുകൾക്കും സ്ഥാപനങ്ങൾക്കും നേരെ ആക്രമണം വ്യാപകമായതോടെ സംസ്ഥാനത്തൊട്ടാകെ അതീവ ജാഗ്രത പുലർത്താൻ ഡി.ജി.പി ലോകനാഥ് ബെഹ്റ പൊലീസ് സേനയ്ക്ക് നിർദ്ദേശം നൽകി. കണ്ണൂരിലാണ് കൂടുതൽ സംഘർഷമുള്ളത്.

കണ്ണൂരിൽ 19 പേരെ അറസ്റ്റ് ചെയ്തു. ഇവരിൽ കൂടുതൽ പേരും ആർ. എസ്. എസ് പ്രവർത്തകരാണ്. കോഴിക്കാട് ജില്ലയിലെ പേരാമ്പ്രയിൽ സി.പി.എം പ്രവ‌ർത്തകർന കണ്ണിപ്പൊയിൽ രാധാകൃഷ്ണന് വെട്ടേറ്രു. ശബരിമല ക്ഷേത്രം സ്ഥിതി ചെയ്യുന്ന പത്തനംതിട്ട ജില്ലയിൽ മാത്രം 110 പേരെ അറസ്റ്ര് ചെയ്തു .76 കേസുകൾ രജിസ്റ്ര‌ർ ചെയ്തു. 204 പേരെ കരുതൽ തടങ്കൽ പ്രകാരം കസ്റ്രഡിയിലെടുത്തു. നേതാക്കന്മാരുടെ വീടുകൾക്ക് നേരെ നടന്ന ആക്രമണങ്ങളിലെ പ്രതികളെ ഉടൻ പിടികൂടാൻ പൊലീസിന് നിർദ്ദേശം നൽകി. ഹർത്താലിലുണ്ടായ അക്രമം അവസാനിക്കുന്നതിന് മുമ്പാണ് സംസ്ഥാനത്തിന്റെ പല പ്രദേശങ്ങളിലും അക്രമം തുടങ്ങിയത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രസഗുളയെന്നു പറഞ്ഞ് അയല്‍വാസി നല്‍കിയത് ബോംബ് കടിച്ച യുവാവിന് ദാരുണാന്ത്യം  (2 hours ago)

ട്രെയിനില്‍നിന്ന് കാല്‍വഴുതി വീണ് പ്രശസ്ത സ്റ്റില്‍ ഫൊട്ടോഗ്രാഫര്‍ കൊല്ലം മോഹന് ദാരുണാന്ത്യം  (3 hours ago)

ഭാര്യയുമായി അവിഹിതം ആരോപിച്ച് സുഹൃത്തായ ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്തിയ കേസ്  (3 hours ago)

അറുപത്തിയേഴുകാരനെ കെലപ്പെടുത്താന്‍ ആസൂത്രണം ചെയ്തത് പതിമൂന്നുകാരിയായ കൊച്ചുമകള്‍  (3 hours ago)

യുവതിയെ സൗഹൃദം നടിച്ച് പീഡിപ്പിച്ചെന്ന് പരാതി; പീഡന ദൃശ്യങ്ങള്‍ തന്റെ ഫോണിലുണ്ടെന്ന് ഭീഷണിപ്പെടുത്തി പണവും സ്വര്‍ണവും തട്ടിയെടുത്തു  (3 hours ago)

യുവതിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമം  (3 hours ago)

വിവാഹം ക്ഷണിക്കാനിറങ്ങിയ പ്രതിശ്രുത വധു ലോറിയിടിച്ച് മരിച്ചു  (3 hours ago)

ശാന്തിഗ്രാമില്‍ ലാപ്‌ടോപ് പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു  (4 hours ago)

യുഎഇയിലെ ഫുജൈറയിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (4 hours ago)

നന്ദനത്തിൽ ജയകൃഷ്ണന്റെ നിലവിളി..കണ്ടുനിൽക്കാൻ കഴിയില്ല, ജ്യോതി ടീച്ചറിന്റെയും മകന്റെയും അടക്കം കഴിഞ്ഞു..!  (7 hours ago)

17-കാരന്റെ അച്ഛൻ ജഡ്ജി ഇന്ന് കോടതിയിൽ സിറ്റിങ് നടത്തും.. ജഡ്ജിയെ വിറപ്പിച്ച് ഭദ്രകീർത്ത ഹൈക്കോടതിയിൽ  (7 hours ago)

സൗദി-ഇന്ത്യ വിമാന സർവീസുകൾ നിർത്തിവച്ചു; ടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്നതോടെ പ്രവാസികളും ഉംറ തീർത്ഥാടകരും പ്രതിസന്ധിയിൽ  (10 hours ago)

ആശയങ്ങളില്‍ നിന്ന് യാഥാര്‍ത്ഥ്യത്തിലേക്ക് സ്റ്റാര്‍ട്ടപ്പുകള്‍ വളരണമെന്ന് ഹഡില്‍ ഗ്ലോബലില്‍ വിദഗ്ധര്‍  (10 hours ago)

ബിസിനസ് പൊളിഞ്ഞ കഥ പറഞ്ഞ് ഷാഫി; കൗണ്ടറിച്ച് പിഷാരടി- കെഎസ്‌യുഎം ഹഡില്‍ വേദിയില്‍ ചിരിയും ചിന്തയും പടര്‍ത്തി പാനല്‍ ചര്‍ച്ച  (11 hours ago)

പാൽ ഗുണ നിലവാരം ഉറപ്പാക്കാൻ പാലിലെ അഫ്ലാടോക്സിൻ, ആന്റിബയോട്ടിക് അവശിഷ്ടങ്ങൾ നിയന്ത്രിക്കാനുള്ള പരിശീലന പരിപാടി നടത്തി...  (11 hours ago)

Malayali Vartha Recommends