ഒമാനിൽ പ്രവാസി മലയാളി ഹൃദയാഘാതത്തെത്തുടർന്ന് നിര്യാതനായി
ഒമാനിൽ പ്രവാസി മലയാളി ഹൃദയാഘാതത്തെത്തുടർന്ന് നിര്യാതനായി. കടവല്ലൂര്‍ സ്വദേശി വടക്കുമുറി മഞ്ഞക്കാട്ട് ഗോപാലന് (60) ആണ് മരിച്ചത്. മസ്കത്തിനടുത്ത് റൂവിയില്‍ ചൊവ്വാഴ്ച്ചയായിരുന്നു ഇദ്ദേഹത്തിന്റെ അന്ത്യം.
6 മാസം മുന്‍പാണ് ഇദ്ദേഹം അവസാനമായി നാട്ടില്‍ വന്നത്. റൂവി അല്‍റഫ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള ശ്രമം സുഹൃത്തുക്കള്‍ തുടരുകയാണ്. ഭാര്യ: സുശിദ. മക്കള്‍: അതുല്‍ കൃഷ്ണ, യദു കൃഷ്ണ.
https://www.facebook.com/Malayalivartha