ദുബായിൽ പ്ലാസ്റ്റിക്ക് ഫാക്ടറിയിൽ വൻ തീപ്പിടിത്തം
ദുബായിയിലെ ജബൽ അലിയിലെ പ്ലാസ്റ്റിക് റീസൈക്ലിങ് പ്ലാന്റ് ഫാക്ടറിയിൽ വൻ തീപിടിത്തം. ഇന്നലെ രാവിലെ 9.30-നാണ് തീപ്പിടിത്തമുണ്ടായത്. പാർക്സ് എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാസേന പത്തുമിനിറ്റിനുള്ളിൽ സ്ഥലത്തെത്തി തീ അണച്ചു.കാർഡ്ബോർഡ് പെട്ടികളും മരവും വെച്ചിരുന്ന സ്ഥലത്താണ് തീ ആദ്യം പടർന്നത്. ഉച്ചയ്ക്ക് രണ്ടുമണിയോടെ തീ പൂർണമായും അണച്ചു.
കട്ടിയുള്ള കനത്ത പുക കിലോമീറ്ററുകൾ ദൂരേക്ക് കാണാമായിരുന്നു. റോഡ് അടച്ച് പോലീസും രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ സഹായിച്ചു. ആർക്കും പരിക്കില്ലെന്ന് ദുബായ് സിവിൽ ഡിഫൻസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha