സ്വന്തം കമ്പനിയിലെ തൊഴിലാളിയുടെ ജീവൻ ഹൃദയാഘാതം കവർന്നപ്പോൾ ഭാഷ പോലും അറിയാതെ ചെങ്ങന്നൂരിലേയ്ക്ക്: പ്രവാസിയുടെ കുടുംബത്തെ നേരിട്ട് കണ്ട് ആശ്വസിപ്പിക്കാനെത്തിയ കമ്പനിയുടമയ്ക്ക് മുന്നിൽ തലകുനിച്ച് പ്രവാസലോകം... ബിഗ് സലൂട്ടുമായി സോഷ്യൽ മീഡിയ
ഗള്‍ഫില്‍ മരിച്ച തൊഴിലാളിയുടെ കുടുംബത്തെ നേരിട്ട് എത്തി ആശ്വസിപ്പിച്ച് കമ്പനിയുടമ. ഭാഷ പോലും അറിയാതെ നെഞ്ചിൽ തട്ടുന്ന സ്നേഹവുമായാണ് ഹൃദയാഘാതം മൂലം മരണപ്പെട്ട ചെങ്ങന്നൂര്‍ സ്വദേശി ബിജുവിന്റെ കുടുംബത്തെ ആശ്വസിപ്പിക്കാൻ ഹംബര്‍ട്ട് ലീ എന്ന തൊഴിലുടമ എത്തിയത്. മരണമടഞ്ഞ ബിജുവിന്റെ കുടുംബത്തിന് നല്‍കാനായി ഇന്‍ഷ്വറന്‍സ് തുകയും മാനേജ്മെന്റും സ്റ്റാഫും ചേര്‍ന്ന് പിരിച്ച തുകയുമായി കമ്പനിയുടെ ഉടമസ്ഥനായ ഹംബര്‍ട്ട് ലീ ചെങ്ങന്നൂരില്‍ നേരിട്ടെത്തുകയായിരുന്നു. ബിജുവിന്റെ വീട്ടിലെത്തി അമ്മയെയും ഭാര്യയേയും കുട്ടികളെയും കണ്ട അദ്ദേഹം അവരുടെ ദുഃഖത്തിൽ പങ്കുചേര്‍ന്ന് അവരെ ആശ്വസിപ്പിച്ചു.
ബിജുവിന്റെ ഭാര്യക്കും അമ്മയ്ക്കും 33.5 ലക്ഷം രൂപയുടെ ചെക്കും കൈമാറി. ഭാഷ അറിഞ്ഞില്ലെങ്കിലെന്താ കമ്പനിയുടെ ഉടമസ്ഥന് കാട്ടിയ മനുഷ്യത്വത്തിന് മുന്നില്‍ തലകുനിക്കുകയാണ് പ്രവാസ ലോകം.
സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ഈ മനുഷ്യ സ്നേഹത്തിന്റെ കഥയുടെ പൂര്‍ണ്ണരൂപം ഇങ്ങനെ...
ചെങ്ങന്നൂര്‍ ചെറിയനാട് കടയിക്കാടിനു സമീപം താമസിക്കുന്ന ബിജു കഴിഞ്ഞ മാസം ഗള്‍ഫില്‍ വെച്ച് Duty ക്കിടെ ഹൃദയാഘാതം മൂലം മരണപ്പെട്ടു. കമ്ബനി ഉടന്‍ തന്നെ മൃതദേഹം നാട്ടില്‍ ഏത്തിച്ചു. ഇന്ന് രാവിലെ കമ്ബനിയുടെ ഉടമസ്ഥന് ഹംബര്‍ട്ട് ലീ ബിജുവിന്റെ വീട്ടിലെത്തി അമ്മയെയും ഭാര്യയേയും കുട്ടികളെയും കണ്ടു. കമ്ബനിയുടെ ഇന്‍ഷ്വറന്‍സ് തുകയും കമ്ബനിയും സ്റ്റാഫ് കള്‍ ഏല്ലാം കൂടിയുള്ള പിരിച്ച 33.5 ലക്ഷം രൂപയുടെ ചെക്ക് ബിജുവിന്റെ ഭാര്യക്കും അമ്മയ്ക്കും ലീ കെമാറി....
ഒരു കമ്ബനിയുടെ CE0 വന്ന് തുക കൈമാറുന്നത് അപൂര്‍വമാണ്.... കമ്ബനിയുടെ CEO ലീയ്ക് ബിഗ് സലൂട്ട്...
മരിച്ചു പോയ ബിജു ചേട്ടന് ആദരാഞ്ജലികള്‍
https://www.facebook.com/Malayalivartha