അബുദാബിയിൽ കുടുംബകലഹത്തുടർന്ന് ഭർത്താവ് ഭാര്യയെ കുത്തി വീഴ്ത്തി
അബുദാബിയിൽ ഭർത്താവ് ഭാര്യയെ കുത്തികൊലപ്പെടുത്തിയതായി റിപ്പോർട്ടുകൾ. കുടുംബ കലഹത്തുടർന്നായിരുന്നു യുവാവിന്റെ അതിക്രമം. കുത്തുകൊണ്ട് യുവതി നിലത്തുവീണെങ്കിലും മരണം ഉറപ്പാക്കുന്നത് വരെ യുവാവ് നിരവധി തവണ കുത്തിയതായും റിപ്പോർട്ടുകളുണ്ട്. അബുദാബിയിലെ കുറ്റാന്വേഷണ വിഭാഗമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
കേസിന്റെ തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ പബ്ലിക് പ്രോസിക്യൂഷനെ ചുമതലപ്പെടുത്തി. അതേസമയം ചൊവ്വാഴ്ച ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ അബുദാബി പോലീസ് സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുകയും ദമ്പതികള്‍ പരസ്പരം ക്ഷമിക്കുകയും അവരുടെ തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. കൗണ്‍സലിംഗ് സെന്ററുകളുടെ സഹായത്തോടെ കുടുംബപ്രശ്നങ്ങളും വഴക്കുകളും പരിഹരിക്കാവുന്നതാണെന്നും പോലീസ് ഓര്‍മ്മിപ്പിച്ചു.
https://www.facebook.com/Malayalivartha