Widgets Magazine
16
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...


ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...


ഇന്ത്യയും യുഎസും വീണ്ടും ചർച്ചാ മേശയിൽ..ഒരു വ്യാപാര കരാറിൽ എത്താൻ കഴിയുമെന്ന് താൻ ശുഭാപ്തിവിശ്വാസത്തിലാണെന്ന് ട്രംപ്..സ്വതന്ത്ര വ്യാപാര ഉടമ്പടിയെ രക്ഷിക്കാൻ കഴിയുന്ന ഒരു സാധ്യത..


ബഹ്റൈനിൽ വീട്ടിൽ തീപിടിത്തം; 23കാരൻ മരിച്ചു, രക്ഷപെട്ടത് ഏഴുപേർ...


ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...

ദുബായിൽ ഡ്രൈവറുടെ അനാസ്ഥകാരണം മലയാളി ബാലൻ ബസ്സിൽ കുടുങ്ങിയത് ഏകദേശം ഒൻപത് മണിക്കൂർ.. കനത്ത ചൂടിൽ ബോധരഹിതനായ ഫർഹാൻ ശ്വാസംമുട്ടി മരിക്കുകയായിരുന്നു..

17 JUNE 2019 12:43 PM IST
മലയാളി വാര്‍ത്ത

ദുബായിൽ ഡ്രൈവറുടെ അനാസ്ഥകാരണം മലയാളി ബാലൻ ബസ്സിൽ കുടുങ്ങിയത് ഏകദേശം ഒൻപത് മണിക്കൂർ.. കനത്ത ചൂടിൽ ബോധരഹിതനായ ഫർഹാൻ ശ്വാസംമുട്ടി മരിക്കുകയായിരുന്നു..

സംഭവത്തിൽ ദുബായ് പോലീസ് അന്വേഷണം ശക്തിപ്പെടുത്തുന്നു..മദ്രസയുടെ ബസിൽ ആണ് മലയാളി ബാലൻ ശ്വാസം മുട്ടി മരിച്ചത് . സംഭവത്തിൽ ദുബായ് പൊലീസും മതകാര്യ വകുപ്പും അന്വേഷണം ഊർജിതമാക്കി. സംഭവം ആവർത്തിക്കാതിരിക്കാൻ സ്കൂൾ ബസുകളിൽ ഡ്രൈവർക്ക് പുറമേ മേൽനോട്ടക്കാരെയും നിയമിക്കണമെന്ന നിയമം അധികൃതർ കർശനമാക്കിയിട്ടുണ്ട്.

തലശ്ശേരി മുഴുപ്പിലങ്ങാട് സ്വദേശി ഫൈസലിന്റെ മകൻ മുഹമ്മദ് ഫർഹാനാണ് മരിച്ചത്. ദുബായ് അൽഖൂസിലുള്ള അൽമനാർ ഇസ്‍ലാമിക് സെന്റർ മദ്രസയിലെ വിദ്യാർഥിയായിരുന്നു.

സഹപാഠികള്‍ മുഴുവന്‍ മദ്രസയില്‍ ഇറങ്ങിയപ്പോള്‍ ബസിൽ ഉറങ്ങിപോയ കുട്ടി അകത്തുള്ളത് അറിയാതെ ഡ്രൈവർ വാഹനം പൂട്ടി പോവുകയായിരുന്നു. സീറ്റിൽ ഉറക്കത്തിലായ കുട്ടി കടുത്ത ചൂടിൽ ബോധരഹിതനാവുകയും തുടർന്ന് മരിക്കുകയുമായിരുന്നുവെന്ന് വിദഗ്ധർ പറഞ്ഞു.

ഏകദേശം ഒൻപത് മണിക്കൂർ കുട്ടി ബസിൽ കഴിഞ്ഞിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. രാവിലെ എട്ടിന് കുട്ടികളെ സ്ഥാപനത്തിൽ വിടുന്ന ബസ്, വൈകിട്ട് നാലോടെയാണ് തിരിച്ചു പോകുന്നത്. ഈ സമയത്താണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

നഗരത്തിൽ റോന്ത് ചുറ്റിയിരുന്ന പൊലീസ് വാഹനമാണ് സംഭവസ്ഥലത്ത് എത്തി മൃതദേഹം ദുബായ് റാഷിദ് ആശുപത്രിയിലേക്ക് മാറ്റാനുള്ള നടപടികൾ സ്വീകരിച്ചത്.

സ്കൂളും വാരാന്ത്യ മതപഠന ക്ലാസും കഴിഞ്ഞ് വരുന്ന മകനെ കാത്ത് വഴിയിൽ കാത്ത് നിൽക്കുകയായിരുന്നു ഫർഹാന്റെ ഉമ്മ. വരാൻ അൽപം വൈകിയാൽ ഡ്രൈവർക്ക് ഫോൺ ചെയ്ത് സുരക്ഷിതത്വം ഉറപ്പാക്കുന്ന ആ ഉമ്മ അന്നും ബസ് ഡ്രൈവർക്ക് ഫോൺ ചെയ്തു.

പക്ഷെ ഡ്രൈവറുടെ നമ്പറിൽ വിളിച്ചപ്പോൾ പൊലീസ് സ്റ്റേഷനിൽ നിന്നാണ് പ്രതികരണമുണ്ടായത്. എന്തോ പന്തികേട് തോന്നിയ ആ മാതാവ് അതോടെ തളർന്നു. മകന് എന്തോ അപകടം പറ്റിയെന്ന സൂചന ലഭിച്ചപ്പോഴേക്ക് തളർന്ന ആ മാതാവിനെ മരണവിവരം അറിയിക്കാനാകാതെ ബന്ധുക്കൾ കുഴഞ്ഞു. ഇന്നലെ രാവിലെയാണ് മരണവാർത്ത അവരെ അറിയിച്ചത്


ഫൈസൽ - സൽവ ദമ്പതികൾക്ക് ഏക മകനാണ് നഷ്ടമായത്. മൂന്ന് പെൺമക്കളുള്ള ഫൈസൽ, മൂത്ത മകളുടെ വിവാഹത്തിനുള്ള ഒരുക്കങ്ങൾ നടത്തുന്നതിനിടെയാണ് ദാരുണ സംഭവം. മരണവാർത്ത ദുബായ് പൊലീസ് ട്വിറ്ററിലൂടെയാണ് ആദ്യം അറിയിച്ചത്.

അൽഖൂസ് ഖബർസ്ഥാനിൽ ഇന്നലെ വൈകിട്ട് അഞ്ചരയോടെ മൃതദേഹം കബറടക്കി.

ദുബായ് മതകാര്യ വകുപ്പ് സംഭവത്തിൽ ദു:ഖം രേഖപ്പെടുത്തുകയും കുട്ടിയുടെ കുടുംബത്തെ അനുശോചനം അറിയിക്കുകയും ചെയ്തു. ..

മുമ്പും ഗള്‍ഫില്‍ പലയിടത്തും ഇത്തരം നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മുഴുവന്‍ കുട്ടികളും ഇറങ്ങിയോ എന്ന് പരിശോധിക്കാതെ ബസ് ജീവനക്കാര്‍ ബസ് പൂട്ടി ഇറങ്ങരുത് എന്ന് കര്‍ശന നിര്‍ദേശവും നിലനില്‍ക്കുന്നുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി  (17 minutes ago)

അമിതവേഗത്തില്‍ ബസോടിച്ച ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (28 minutes ago)

പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബേക്കല്‍ എഇഒയ്ക്ക് സസ്‌പെന്‍ഷന്‍  (36 minutes ago)

കസ്റ്റഡി മര്‍ദ്ദനങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി അറിഞ്ഞില്ലേ? രൂക്ഷ വിമര്‍ശനവുമായി വി ഡി സതീശന്‍  (2 hours ago)

സ്ത്രീകളുടെ ആരോഗ്യം കുടുംബത്തിന്റെ കരുത്ത്  (2 hours ago)

ആരാധനാ മഠത്തില്‍ കന്യാസ്ത്രീ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

ഹോട്ടലുടമയെയും ജീവനക്കാരനെയും മര്‍ദ്ദിച്ച കേസില്‍ കടവന്ത്ര എസ്എച്ച്ഒ പിഎം രതീഷിന് സസ്‌പെന്‍ഷന്‍  (3 hours ago)

നടന്‍ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി നല്‍കി കോടതി  (4 hours ago)

സൗദിയില്‍ ബസുകള്‍ കൂട്ടിയിടിച്ച് പ്രവാസിക്ക് ദാരുണാന്ത്യം  (4 hours ago)

ഇനി ഞങ്ങള്‍ക്ക് ആര് എന്ന ചിന്തയുമായി മൂന്ന് കുഞ്ഞോമനകള്‍  (4 hours ago)

ഏവിയേഷൻ ഇൻഡസ്ട്രി കോർപറേഷൻ ഓഫ് ചൈന സന്ദർശിച്ച് പാക്കിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരി; യുദ്ധവിമാനങ്ങൾ ഉൾപ്പെടെ അണിനിരത്തി ചൈന സൂക്ഷിക്കുന്നിടം  (4 hours ago)

ഏഴാം വാര്‍ഷികത്തില്‍ മികച്ച ടീമംഗത്തിന് കാര്‍ സമ്മാനിച്ച് ഗവ. സൈബർപാർക്കിലെ കോഡ്എയ്സ്: മൂന്നു വര്‍ഷത്തിനുള്ളില്‍ നൂറു കോടി രൂപ ബിസിനസ് ലക്ഷ്യം  (5 hours ago)

ആദ്യം മുകേഷിനെ പുറത്താക്ക്, പിന്നെ രാഹുലിന് അയിത്തമുണ്ടാക്കാം...! രാഹുൽ ഗാന്ധിക്കുമുണ്ട് സ്ത്രീ ബന്ധങ്ങൾ; പൊട്ടിത്തെറിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (5 hours ago)

യു എസ് ടി ജെൻസിസ് 2025 സി ടി എഫ് മത്സരങ്ങൾ സമാപിച്ചു; എസ്ആർഎം സർവകലാശാല ടീം വിജയികളായി...  (5 hours ago)

സമാധാനമായി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാം  (5 hours ago)

Malayali Vartha Recommends