മതിയായ ഭക്ഷണവും വെളളവും ലഭിക്കാതെ ഇറാനിലെ ഒറ്റമുറയില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികള്‍ക്കായി കേന്ദ്ര ഇടപെടൽ; കോവിഡ് 19 ഇല്ലെന്ന് ഉറപ്പാക്കിയാല്‍ വിമാനത്തില്‍ നാട്ടിലെത്തിക്കും
മതിയായ ഭക്ഷണവും വെളളവും ലഭിക്കാതെ ഇറാനിലെ ഒറ്റമുറയില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികള്‍ക്കായി കേന്ദ്ര ഇടപെടൽ. കോവിഡ് 19 ഇല്ലെന്ന് ഉറപ്പാക്കിയാല്‍ വിമാനത്തില്‍ നാട്ടിലെത്തിക്കും. ഇറാന് അധികൃതരുമായി വിദേശകാര്യ മന്ത്രാലയം ചർച്ച നടത്തി. ഇറാനിലെ തീരനഗരമായ അസലൂരിലാണ് മലയാളികള്‍ ഉള്‍പ്പെടെ 23 പേര് കുടുങ്ങിക്കിടക്കുന്നത്. ഇതിൽ മത്സ്യബന്ധന വിസയില്‍ തിരുവനന്തപുരത്തുനിന്നും ഇറാനിലേക്ക് പോയ 17 തൊഴിലാളികളുണ്ട്.
പൊഴിയൂര്‍, വിഴിഞ്ഞം , മരിയനാട് സ്വദേശികളണ് ഇവര്‍ . ഇവരെല്ലാം ഒരു മുറിയിലാണ് കഴിയുന്നത്. മലയാളികളും തമിഴ്നാട്ടില്‍ നിന്ന് ഉള്ളവരും അടക്കം എണ്ണൂറോളം പേര് ഇത്തരത്തില്‍ കുടുങ്ങി കിടക്കുന്നുണ്ട് . ഇറാനില്‍ കൊറോണ പടരുന്ന പശ്ചാത്തലത്തില്‍ ഇവര്‍ക്ക് ആര്‍ക്കും പുറത്തിറങ്ങാന്‍ പറ്റാത്ത സാഹചര്യമാണ് ഉള്ളത്. ഭക്ഷണം പോലും ലഭിക്കാത്ത അവസ്ഥയാണ് ഇപ്പോഴുള്ളതെന്നും അവര്‍ അറിയിച്ചു. വിഴിഞ്ഞത്ത് നിന്നുള്ള മലയാളി മത്സ്യത്തൊഴിലാളികള്‍ നാലു മാസം മുമ്പാണ് ഇറാനിലേക്ക് പോയത്.
https://www.facebook.com/Malayalivartha